ഡിസംബറിൽ ബുധൻ സംക്രമിക്കുന്നു! 3 രാശികൾക്ക് തൊഴിൽ പുരോഗതിയും അപ്രതീക്ഷിത ധന നേട്ടവും
ഡിസംബർ രണ്ടിന് ബുധൻ തുലാം രാശിയിൽ നിന്ന് വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കുന്നു. വൃശ്ചിക രാശിയുടെ അധിപൻ ചൊവ്വയാണ്. ഡിസംബർ 22 വരെ ബുധൻ വൃശ്ചികരാശിയിൽ തുടരും. തുടർന്ന് ധനു രാശിയിലേക്ക് പ്രവേശിക്കുകയും ചെയ്യും.ബുധന്റെ ഈ സംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശി ചിഹ്നങ്ങളുടെയും ജീവിതത്തിൽ ദൃശ്യമാകും. ചില രാശികൾക്ക് ഈ സംക്രമണം മൂലം അവരുടെ കരിയറിൽ നല്ല വളർച്ചയും അപ്രതീക്ഷിതമായ ലാഭവും കാണാൻ സാധ്യതയുണ്ട്.
ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായാണ് കണക്കാക്കുന്നത്. ബുദ്ധി, സംസാരം, പഠനം, ബിസിനസ് എന്നിവയുടെ ഘടകമാണ് ഈ ബുധൻ. അത്തരത്തിൽ ബുധൻ അടുത്തുള്ള കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സ്ഥാനം മാറ്റം കഴിയും. ബുധൻ നിലവിൽ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. അത്തരത്തിൽ ഡിസംബർ രണ്ടിന് ബുധൻ തുലാം രാശിയിൽ നിന്ന് വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കുന്നു. വൃശ്ചിക രാശിയുടെ അധിപൻ ചൊവ്വയാണ്. ഡിസംബർ 22 വരെ ബുധൻ വൃശ്ചികരാശിയിൽ തുടരും. തുടർന്ന് ധനു രാശിയിലേക്ക് പ്രവേശിക്കുകയും ചെയ്യും.
ബുധന്റെ ഈ സംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശി ചിഹ്നങ്ങളുടെയും ജീവിതത്തിൽ ദൃശ്യമാകും. ചില രാശികൾക്ക് ഈ സംക്രമണം മൂലം അവരുടെ കരിയറിൽ നല്ല വളർച്ചയും അപ്രതീക്ഷിതമായ ലാഭവും കാണാൻ സാധ്യതയുണ്ട്. എല്ലാ ജോലിയിലും ഇവർ മികച്ച വിജയം കൈവരിക്കും. ബുധൻ രാശിയിലേക്ക് രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകുന്നത് എന്ന് നോക്കാം.
ചിങ്ങം
ബുധൻ ചിങ്ങം രാശിയുടെ നാലാം ഭാവത്തിലേക്ക് നീങ്ങുന്നത് തൊഴിൽപരമായി ചില രാശിക്കാർക്ക് വളരെ അനുകൂലം ആയിരിക്കും. നിങ്ങൾക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ജോലിസ്ഥലത്ത് ഉയർന്ന അധികാരികൾ നിങ്ങളുടെ കഴിവിനെ വിലമതിക്കും.. പുതിയ വരുമാനസ്രോതസ്സുകൾ ഉയർന്നു വരാനുള്ള സാധ്യത കാണുന്നു ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിച്ചേക്കാം. ഈ കാലയളവിൽ സാമ്പത്തികമായി വളരെ നല്ലതായിരിക്കും. നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് നല്ല വിജയം ലഭിക്കാൻ സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്കും മികച്ച സമയം.
തുലാം
ബുധൻ തുലാം രാശിയുടെ രണ്ടാം ഭാവത്തിലേക്കാണ് നീങ്ങുന്നത്. ഇതുമൂലം ഈ രാശിക്കാർക്ക് നല്ല സാമ്പത്തിക വളർച്ച കാണാൻ സാധിക്കും. ചിലർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ചിലർക്ക് സ്ഥാനക്കായറ്റം ശമ്പള വർദ്ധനവ് തുടങ്ങിയവയ്ക്കാനുള്ള സാധ്യതയും കാണുന്നു. മൊത്തത്തിൽ ബുധന്റെ അനുഗ്രഹത്താൽ ഈ രാശികൾക്ക് സാമ്പത്തികമായ പുരോഗതി വഹിക്കാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഈ കാലയളവ് മികച്ച ആയിരിക്കും. നിങ്ങളുടെ വാക്സാമർത്ഥ്യ ത്തിലൂടെ നിരവധി പ്രധാനപ്പെട്ട നേട്ടങ്ങൾ നിങ്ങൾക്ക് നേടാനാകും.
വൃശ്ചികം
വൃശ്ചിക രാശിയുടെ ഒന്നാം ഭാവത്തിലേക്കാണ് ബുധൻ നീങ്ങുന്നത്. ഇതീ രാഷ്ട്രീയക്കാർക്ക് വളരെ ഗുണകരമായിരിക്കും.വളരെ കാലമായി പൂർത്തിയാക്കാതെ കിടക്കുന്ന പല പദ്ധതികളും വിജയകരമായി പൂർത്തീകരിക്കപ്പെടും. കൂടാതെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടാനുള്ള സാധ്യതയുമുണ്ട്. നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. ചിലർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം വർദ്ധിക്കും, നിങ്ങൾ ആഡംബര ജീവിതം നയിക്കും.
ENGLISH SUMMARY
In astrology, Mercury is considered the prince among the planets. It governs intellect, speech, learning, and business. Mercury is set to change its position in the coming days; it is currently transiting through the sign of Thulam. On December 2nd, Mercury will move from Libra into the sign of Vrishchikam.