Actor Vinayakan ‘ആട് 3’ ചിത്രീകരണത്തിനിടെ പരിക്ക്; നടൻ വിനായകൻ ആശുപത്രിയിൽ
Vinayakan Suffers Injury: തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിനായകന് ഡോക്ടര്‍മാര്‍ ആറാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

നടൻ വിനായകൻ
ചിത്രീകരണത്തിനിടെ നടൻ വിനായകന് പരിക്ക്. ആട് 3 സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. തിരുച്ചെന്തൂരില്‍ സംഘട്ടന രംഗത്തിനിടെയാണ് അപകടം. അപകടത്തിൽ പേശികള്‍ക്കാണ് ക്ഷതമേറ്റു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിനായകന് ഡോക്ടര്‍മാര്‍ ആറാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് ജീപ്പ് ഉൾപ്പെടുന്ന സംഘട്ടന രംഗങ്ങള്‍ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വിനായകന് പേശികൾക്കും ഞരമ്പുകൾക്കും ക്ഷതമേൽക്കുകയായിരുന്നു. എംആര്‍ഐ സ്‌കാനിങ് ചെയ്തപ്പോഴാണ് പേശികള്‍ക്കും ഞരമ്പിനും സാരമായ പരിക്കേറ്റതായി കണ്ടെത്തിയത്.
Also Read:കീറി പറഞ്ഞ പാന്റും ഷർട്ടും, ഭക്ഷണത്തിനായി ഭിക്ഷയെടുക്കണം; പഴയ ബാലതാരം അവസ്ഥ കണ്ട് ഞെട്ടി ആരാധകർ
ജയസൂര്യ നായകനായി എത്തുന്ന ‘ആട് 3’ സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ടൈം ട്രാവൽ ചിത്രമായി വലിയ ക്യാൻവാസിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചനം. ഒരു ഫാന്റസി എപിക് ചിത്രമായിരിക്കും ആട് 3 എന്ന് മിഥുൻ മാനുവൽ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ജയസൂര്യക്കു പുറമെ ധർമ്മജൻ ബോൾഗാട്ടി, വിനായകൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യും.