AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India vs England T20 Semi Final Live Score: വാങ്കഡെയില്‍ ആവേശപ്പോര്, ഒടുവില്‍ ഇന്ത്യ ഫൈനലില്‍

IND vs ENG T20 world cup live updates in Malayalam: രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കി. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഏഴ് വിക്കറ്റിനായിരുന്നു ജയം.

Jayadevan AM
Jayadevan AM | Updated On: 05 Mar 2026 | 11:18 PM
India vs England T20 Semi Final Live Score: വാങ്കഡെയില്‍ ആവേശപ്പോര്, ഒടുവില്‍ ഇന്ത്യ ഫൈനലില്‍
India vs England

ഐസിസി ടി20 ലോകകപ്പ് 2026-ന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കി. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഏഴ് വിക്കറ്റിനായിരുന്നു ജയം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ മാന്‍ ഓഫ് ദ മാച്ചായി. മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകളാണ് ടിവി9 മലയാളം ഇവിടെ നല്‍കിയത്. ഈ ലൈവ് ബ്ലോഗ് ഇവിടെ അവസാനിക്കുന്നു.

LIVE NEWS & UPDATES

The liveblog has ended.
  • 05 Mar 2026 11:16 PM (IST)

    Sanju Samson: സഞ്ജു സാംസണ്‍ കളിയിലെ താരം

    തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കളിയിലെ താരമായി സഞ്ജു സാംസണെ തിരഞ്ഞെടുത്തു. 42 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിലും സഞ്ജുവായിരുന്നു കളിയിലെ താരം.

  • 05 Mar 2026 10:48 PM (IST)

    India in Final: ഇംഗ്ലണ്ട് പൊരുതിത്തോറ്റു, ഇന്ത്യ ഫൈനലില്‍

    വാങ്കഡെയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 253, ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 246 Read More

  • 05 Mar 2026 10:14 PM (IST)

    ഇംഗ്ലണ്ട് വിജയത്തിനായി പോരാടുന്നു

    14 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 172 എന്ന നിലയില്‍. 33 പന്തില്‍ 74 റണ്‍സുമായി ജേക്കബ് ബെഥെല്‍ ക്രീസില്‍.

  • 05 Mar 2026 09:42 PM (IST)

    ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിനെ മടക്കി അയച്ച് ഇന്ത്യ

    ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം. ടോം ബാന്റണും പുറത്തായി. 7.3 ഓവറില്‍ നാല് വിക്കറ്റിന് 95 എന്ന നിലയില്‍ ഇംഗ്ലണ്ട്.

  • 05 Mar 2026 09:12 PM (IST)

    സഞ്ജുവിന്റെ ഒരു തകര്‍പ്പന്‍ സിക്‌സ് കണ്ടാലോ

    സഞ്ജു സാംസണ്‍ നേടിയ ഒരു തകര്‍പ്പന്‍ സിക്‌സ്‌

  • 05 Mar 2026 09:09 PM (IST)

    Phil Salt: ഇംഗ്ലണ്ടിന് ആദ്യ പ്രഹരം, ഫില്‍ സാള്‍ട്ട് പുറത്ത്‌

    അപകടകാരിയായ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ഫിള്‍ സാള്‍ട്ട് പുറത്ത്. മൂന്ന് പന്തില്‍ അഞ്ച് റണ്‍സെടുത്ത സാള്‍ട്ട് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച് നല്‍കി മടങ്ങി.

  • 05 Mar 2026 08:47 PM (IST)

    കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ, ഇംഗ്ലണ്ടിന് 254 റണ്‍സ് വിജയലക്ഷ്യം

    വാശിയേറിയ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 254 റണ്‍സ് വിജയലക്ഷ്യം Read More

  • 05 Mar 2026 08:29 PM (IST)

    Shivam Dube: നിര്‍ഭാഗ്യം, ശിവം ദുബെ റണ്ണൗട്ടായി

    തകര്‍പ്പനടികളുമായി ഇന്ത്യയെ മുന്നോട്ടുനയിച്ച ശിവം ദുബെ റണ്ണൗട്ടായി. താരം 25 പന്തില്‍ 43 റണ്‍സെടുത്താണ് മടങ്ങിയത്. നിലവില്‍ ഇന്ത്യ 17.3 ഓവറില്‍ അഞ്ച് വിക്കറ്റിന് 212 എന്ന നിലയില്‍.

  • 05 Mar 2026 07:50 PM (IST)

    പത്തോവര്‍ പിന്നിട്ടു, ഇന്ത്യ രണ്ട് വിക്കറ്റിന് 119

    ഇന്ത്യ 10 ഓവറില്‍ രണ്ട് വിക്കറ്റിന് 119 എന്ന നിലയില്‍. 34 പന്തില്‍ 67 റണ്‍സുമായി സഞ്ജു സാംസണും, ഒരു പന്തില്‍ ഒരു റണ്‍സുമായി ശിവം ദുബെയും ക്രീസില്‍. 18 പന്തില്‍ 39 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പുറത്തായി.

  • 05 Mar 2026 07:33 PM (IST)

    ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി സഞ്ജുവും, ഇഷാനും

    ഏഴോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 73 എന്ന നിലയില്‍. 25 പന്തില്‍ 46 റണ്‍സുമായി സഞ്ജു സാംസണും, 10 പന്തില്‍ 17 റണ്‍സുമായി ഇഷാന്‍ കിഷനും ക്രീസില്‍. അഭിഷേക് ശര്‍മ വീണ്ടും നിരാശപ്പെടുത്തി. താരം ഏഴു പന്തില്‍ ഒമ്പത് റണ്‍സെടുത്ത് പുറത്തായി.

  • 05 Mar 2026 06:46 PM (IST)

    Harry Brook: മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയില്‍ ഹാരി ബ്രൂക്ക്‌

    വാങ്കഡെയിലേത് ഒരു മികച്ച വിക്കറ്റ് പോലെയാണ് തോന്നുന്നതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. ആദ്യം മികച്ച രീതിയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം വ്യക്തമാക്കി.

  • 05 Mar 2026 06:42 PM (IST)

    Suryakumar Yadav: ആദ്യം ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നെന്ന് സൂര്യ

    എന്തായാലും ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ടോസ് ഫലത്തിൽ സന്തോഷമുണ്ട്. വലിയ സ്‌കോര്‍ നേടാനാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കി.

  • 05 Mar 2026 06:39 PM (IST)

    England’s playing XI against India: ഒരു മാറ്റവുമായി ഇംഗ്ലണ്ട്, റെഹാന്‍ അഹമ്മദിന് പകരം ജാമി ഓവര്‍ട്ടണ്‍ തിരിച്ചെത്തി

    ഇംഗ്ലണ്ട്: ഫിൽ സാൾട്ട്, ജോസ് ബട്‌ലർ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ജാമി ഓവർട്ടൺ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്.

  • 05 Mar 2026 06:38 PM (IST)

    India’s playing XI against England: സഞ്ജുവും അഭിഷേകും ഓപ്പണര്‍മാര്‍, മാറ്റമില്ലാതെ ഇന്ത്യ

    ഇന്ത്യ: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

  • 05 Mar 2026 06:35 PM (IST)

    IND vs ENG Toss: ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയച്ചു

    ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റിങാണ് ആഗ്രഹിച്ചതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. ഇംഗ്ലണ്ട് ടീമില്‍ ജാമി ഓവര്‍ട്ടണ്‍ തിരിച്ചെത്തി.

  • 05 Mar 2026 06:13 PM (IST)

    Sanju Samson: സഞ്ജു സാംസണ്‍ മിന്നിക്കുമോ? പ്രതീക്ഷയില്‍ ആരാധകര്‍

    സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരെയും മികച്ച പ്രകടനം തുടരുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. പലപ്പോഴും സഞ്ജുവിനെ ഷോര്‍ട്ട് ബോളില്‍ വീഴ്ത്തിയിട്ടുള്ള ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. എങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ഫോം സഞ്ജു തുടരുമെന്നാണ് പ്രതീക്ഷ.

     

    View this post on Instagram

     

    A post shared by ICC (@icc)

Published On - Mar 05,2026 5:35 PM

Follow Us