Vijay- Trisha: വിവാദങ്ങൾ പുകയുമ്പോഴും വിജയ്‌യും തൃഷയും ഒന്നിച്ച് വിവാഹ വേദിയിൽ; തമിഴകത്തെ അമ്പരപ്പിച്ച് ചിത്രങ്ങൾ വൈറൽ

Vijay- Trisha Latest Viral Video: അവർ ഒരുമിച്ച് വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഇവർ ഒന്നിച്ച് വിവാഹ സൽക്കാരത്തിന് എത്തിയിരിക്കുന്നത്. ഇതോടെ തമിഴ് സിനിമാ ലോകത്താകെ ചർച്ചകൾ മുറുകുകയാണ്.

Vijay- Trisha: വിവാദങ്ങൾ പുകയുമ്പോഴും വിജയ്‌യും തൃഷയും ഒന്നിച്ച് വിവാഹ വേദിയിൽ; തമിഴകത്തെ അമ്പരപ്പിച്ച് ചിത്രങ്ങൾ വൈറൽ

Vijay Trisha

Updated On: 

05 Mar 2026 | 09:32 PM

തമിഴകത്തെ ഞെട്ടിച്ച് നടനും ടിവികെ മേധാവിയുമായ വിജയും നടി തൃഷയും ഒന്നിച്ചുള്ള വീഡിയോ പുറത്ത്. ചെന്നൈയിൽ നടന്ന ഒരു വിവാഹത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. അവർ ഒരുമിച്ച് വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഇവർ ഒന്നിച്ച് വിവാഹ സൽക്കാരത്തിന് എത്തിയിരിക്കുന്നത്. ഇതോടെ തമിഴ് സിനിമാ ലോകത്താകെ ചർച്ചകൾ മുറുകുകയാണ്.

വിജയ്‌യുടെ ഭാര്യ സംഗീത സോർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെയാണ് വിജയും തൃഷയും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ചലച്ചിത്ര നിർമ്മാതാവ് കൽപ്പാത്തി സുരേഷിന്റെയും മീനാക്ഷിയുടെയും മകൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് ഇരുവരും ഒന്നിച്ചെത്തിയത്.

ഈ വിവാദങ്ങൾക്കിടയിലും ഇരുവരും പൊതുവേദിയിൽ ഒന്നിച്ചെത്തിയത് തങ്ങളുടെ സൗഹൃദത്തിലുള്ള ഉറപ്പുകൊണ്ടാണെന്നാണ് ആരാധകർ പറയുന്നത്. ചടങ്ങിൽ വിജയ്‌യും തൃഷയും വളരെ സൗഹൃദപരമായി സംസാരിക്കുന്നതും ഒന്നിച്ച് നിന്ന് ചിത്രങ്ങളെടുക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. നിരവധി നിർമ്മാതാക്കളും സിനിമാ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ഇരുവരുടെയും സാന്നിധ്യം തന്നെയായിരുന്നു പ്രധാന ആകർഷണം.

തമിഴകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് നടൻ വിജയ്‌യുടെ ഭാര്യ സംഗീത സോർണലിംഗം സമർപ്പിച്ച വിവാഹമോചന ഹർജി ഫെബ്രുവരി 27നാണ് പുറത്തുവന്നത്. വിജയുടെ രാഷ്ട്രീയ ജീവിതത്തെ ഒന്നടങ്കം ബാധിച്ചിരിക്കുകയാണ് വിജയ് സംഗീത വിവാഹമോചനം.

Updating….

Loading...
Unable to load recommendations.
Follow Us
Related Stories
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ