AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Arjun Somasekhar: ‘അമ്മായിയമ്മ എന്നൊക്കെ പറഞ്ഞാൽ എന്നെ ഓടിച്ചിട്ടിടിക്കും, അമ്മ എന്നേ പറയാവൂ; ഒരുത്തനെയും ബോധിപ്പിക്കേണ്ട’; അർജുൻ‌ സോമശേഖർ

Actor Arjun Somasekhar On Thara Kalyan: തനിക്ക് അച്ഛനും അമ്മയുമില്ല. തനിക്ക് എല്ലാം ടീച്ചറാണ്. ഇതു പറയുമ്പോൾ താൻ ഇമോഷനലാകും. ആരുടെയും അടുത്ത് തനിക്ക് ഇത് പറയേണ്ട ആവശ്യമില്ലെന്നും തന്റെ അമ്മയെ എങ്ങനെ സ്നേഹിക്കണമെന്ന് തനിക്കറിയാമെന്നുമാണ് അർജുൻ പറയുന്നത്.

Arjun Somasekhar: ‘അമ്മായിയമ്മ എന്നൊക്കെ പറഞ്ഞാൽ എന്നെ ഓടിച്ചിട്ടിടിക്കും, അമ്മ എന്നേ പറയാവൂ; ഒരുത്തനെയും ബോധിപ്പിക്കേണ്ട’; അർജുൻ‌ സോമശേഖർ
ArjunImage Credit source: instagram
Sarika KP
Sarika KP | Published: 04 Oct 2025 | 10:54 AM

മലയാളികൾക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണും മകൾ സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖരനും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ കുടുംബത്തിലെ വിശേഷങ്ങളും നല്ല നിമിഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

താര കല്യാണിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അര്‍ജുന്‍. അവിടെവച്ചുള്ള പരിചയമാണ് സൗഭാഗ്യയുമായുള്ള സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിയൊരുക്കിയത്. ഇരുവരുടെയും സ്നേ​ഹവും പരിചരണവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത്തരത്തിലുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസവും സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായിരുന്നു. താര കല്യാണിനെ അർജുൻ സ്നേഹത്തോടെ കവിളിൽ കടിക്കുന്നതായിരുന്നു വീഡിയോയിൽ. എന്നാൽ ഈ വീഡിയോക്ക് താഴെ ചിലർ‌ വ്യാപക വിമർശനങ്ങൾ ഉയർത്തിയിരുന്നു.

ഇത്തരം പ്രചാരണങ്ങൾ കണ്ട് വിഷമം തോന്നിയെന്ന് താര കല്യാൺ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് അർജുൻ. താര തനിക്ക് അമ്മായി അമ്മയല്ല, സ്വന്തോ അമ്മയാണെന്ന് അർജുനും പറയുന്നു. വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിലായിരുന്നു അർജുന്റെ പ്രതികരണം. അമ്മായിയമ്മ എന്നൊക്കെ പറഞ്ഞാൽ തന്നെ ഓടിച്ചിട്ടിടിക്കുമെന്നും അമ്മ എന്നേ പറയാവൂ എന്നാണ് അർജുൻ പറയുന്നത്.

Also Read:‘രണ്ട് കുട്ടികൾ വേണം; ഞങ്ങളിൽ ഒരാൾ ക്യാരിയിങ് ആവും, ഒരു കുഞ്ഞിനെ ദത്തെടുക്കും’; ആദില

തനിക്ക് അച്ഛനും അമ്മയുമില്ല. തനിക്ക് എല്ലാം ടീച്ചറാണ്. ഇതു പറയുമ്പോൾ താൻ ഇമോഷനലാകും. ആരുടെയും അടുത്ത് തനിക്ക് ഇത് പറയേണ്ട ആവശ്യമില്ലെന്നും തന്റെ അമ്മയെ എങ്ങനെ സ്നേഹിക്കണമെന്ന് തനിക്കറിയാം. താൻ തന്റെ അമ്മയെ സ്നേഹിക്കുന്ന ഒരാളാണെന്നും അർജുൻ പറഞ്ഞു. ഈ വീഡിയോക്ക് താഴെ നിരവധി പേർ അർജുനെ പിന്തുണച്ചു കൊണ്ട് പ്രതികരിക്കുന്നുണ്ട്. അർജുന് ഭാര്യയുടെ അമ്മയോടുള്ള സ്നേഹം കളങ്കമില്ലാത്തതാണ്.. അതിൽ ഒരു സംശയവുമില്ലെന്നാണ് ഒരാളുടെ കമന്റ്.

 

 

View this post on Instagram

 

A post shared by Variety Media (@varietymedia_)

Follow Us