Bigg Boss Malayalam Season 8: ആസിഫിനോട് കടൽക്കൊമ്പൻ, ഞാനൊരു ഇടി തരിച്ച് തന്നാൽ നീ എഴുന്നേൽക്കില്ല!
Kadalkomban VS Asif Fight : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഗ് ബോസ് ഹൗസ് പലവിധ കാരണങ്ങളാൽ കലുഷിതമാണ്. തമ്മിലുള്ള പരസ്പരം ഏറ്റുമുട്ടലുകളാണ് ബിഗ് ബോസ് ഹൗസിൽ അസാധാരണമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. ഇതിൽ കയ്യാങ്കളിയിലേക്ക് പോകുമെന്ന നിലയിൽ ഉണ്ടായ പ്രശ്നം കടൽക്കൊമ്പനും ആസിഫും തമ്മിലാണ്. ആസിഫിന്റെ കടൽക്കൊമ്പന് എതിരെയുള്ള മോശം പരാമർശത്തിൽ...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഗ് ബോസ് ഹൗസ് പലവിധ കാരണങ്ങളാൽ കലുഷിതമാണ്. തമ്മിലുള്ള പരസ്പരം ഏറ്റുമുട്ടലുകളാണ് ബിഗ് ബോസ് ഹൗസിൽ അസാധാരണമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. ഇതിൽ കയ്യാങ്കളിയിലേക്ക് പോകുമെന്ന നിലയിൽ ഉണ്ടായ പ്രശ്നം കടൽക്കൊമ്പനും ആസിഫും തമ്മിലാണ്. ആസിഫിന്റെ കടൽക്കൊമ്പന് എതിരെയുള്ള മോശം പരാമർശത്തിൽ മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഹൗസിനകത്തും പുറത്തും ഇത് വലിയ രീതിയിൽ ചർച്ചയായി തുടരുകയാണ്.
കടൽ കൊമ്പനെ ഉദ്ദേശിച്ചുകൊണ്ട് രാഹുൽ ഈശ്വരനോട് ആയി ആസിഫ് പറഞ്ഞ ഒരു വാക്കാണ് വലിയ രീതിയിൽ പ്രശ്നങ്ങളിലേക്ക് വഴിവെച്ചത്. രാഹുലേട്ടാ തൊടല്ലേ, തൊട്ടാൽ നാറും എന്നാണ് ആസിഫ് പറഞ്ഞത്. ഇതിനെതിരെ മോഹൻലാൽ ശക്തമായ താക്കീത് നൽകുകയും ചെയ്തു. ഈ വിഷയത്തെ ചുറ്റിപ്പറ്റി തന്നെയാണ് കടൽ കൊമ്പനും ആസിഫും പരസ്പരം ഫോർ വിളിക്കുന്ന തരത്തിലേക്ക് ഹൗസിൽ കാര്യങ്ങൾ ഉയർന്നത്.
ALSO READ : തൊട്ടാൽ എന്താകും? ആ വാക്ക് ഞാൻ പറയുന്നില്ല ഇങ്ങനെയൊക്കെ ആണോ? ആസിഫിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ
കടൽ കൊമ്പൻ ആസിഫിനോട് വെല്ലുവിളി നടത്തുന്നതും കണ്ടു. മോനെ നീ എന്റെ മൂക്കിന് ഇടിച്ചാൽ പൊട്ടി ചോര വരും, ചിലപ്പോൾ ഞാൻ ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് നാളെ കൂളായി നടക്കും. പക്ഷേ അതേ ഒരു ഇടി താൻ അങ്ങോട്ട് തിരിച്ചു തന്നാൽ ചിലപ്പോൾ നീ എഴുന്നേൽക്കില്ല മോനെ. കാരണം നിന്നെപ്പോലെ മഴയും കാറ്റും വരുമ്പോൾ പുതച്ചു കിടക്കുകയല്ല, കടലിൽ പോയി പണിയെടുക്കുന്ന ആളാണ് താൻ. നീ ഒരു പത്ത് ഇടി ഇടിച്ചാലും താൻ പിറ്റേ ദിവസം കൂളായി എഴുന്നേറ്റ് നടക്കും. നീ ഇടിക്കും എന്നല്ലേ പറഞ്ഞെ ഇടിക്ക് – ഇതാണ് കടൽക്കൊമ്പന്റെ വാക്കുകൾ.
അതെ സമയം ഞാനങ്ങ് പോകട്ടെ പുറത്ത് എന്ന് ആസിഫ് വിക്കി തഗിനോട് ചോദിക്കുന്നുണ്ട്. പുറത്ത് എന്താണ് നടക്കുന്നത് എന്ന് തനിക്ക് അറിയണം. തനിക്ക് തന്റെ ലൈഫിൽ ഉണ്ടായ ട്രോമ വെളിയിൽ എടുത്തിട്ടതുകൊണ്ടാണ് താൻ അങ്ങനെ പെരുമാറിയത് എന്നുമാണ് ആസിഫ് പറയുന്നത്. ഇതിനിടയിൽ ഈ വിഷയത്തിൽ നിലപാട് മാറ്റി തനിക്കെതിരെ തിരിഞ്ഞ ഷിബിനക്ക് എതിരെയും ആസിഫ് പ്രതികരിച്ചു. നിന്നെ ആയിരം തവണ വിഷം എന്ന് വിളിക്കും എന്നാണ് ആസിഫ് പറഞ്ഞത്.
English Summary
For the past few days, the atmosphere in the Bigg Boss house has been volatile due to various reasons. Confrontations between the contestants are creating an unusual situation within the house. One particular dispute involving Kadalkomban and Asif escalated to the point where it nearly turned into a physical altercation.