മലയാളിക്ക് ഇത്രയും വിനയം കൊടുക്കരുത്! എളിമ ശകലം കുറയ്ക്കാന്‍ ജയറാമിനോട് പറയുന്നുണ്ട്: ബൈജു സന്തോഷ്
Actor Baiju on Jayaram troll: കഴിഞ്ഞ കുറച്ച് നാളുകളായി നടന്‍ ജയറാം ട്രോളുകളില്‍ നിറയുണ്ട്. ഏറ്റവുമൊടുവില്‍ താരത്തിന്റെ അതിവിനയമാണ് ട്രോളുകളിലൂടെ വിമര്‍ശിക്കപ്പെട്ടത്. ഈ സംഭവത്തില്‍ രസകരമായ പ്രിതകരണം നടത്തിയിരിക്കുകയാണ് നടനും ജയറാമിന്റെ അടുത്ത സുഹൃത്തുമായ ബൈജു സന്തോഷ്. ഒരു സ്ഥലത്ത് ചെല്ലുമ്പോള്‍ ആയിരം പേരാണ് അവിടെ ഉള്ളത് എങ്കില്‍, ജയറാം അത് പതിനായിരം പേരുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കളയും.
കഴിഞ്ഞ കുറച്ച് നാളുകളായി നടന്‍ ജയറാം ട്രോളുകളില്‍ നിറയുണ്ട്. ഏറ്റവുമൊടുവില്‍ താരത്തിന്റെ അതിവിനയമാണ് ട്രോളുകളിലൂടെ വിമര്‍ശിക്കപ്പെട്ടത്. ഈ സംഭവത്തില്‍ രസകരമായ പ്രിതകരണം നടത്തിയിരിക്കുകയാണ് നടനും ജയറാമിന്റെ അടുത്ത സുഹൃത്തുമായ ബൈജു സന്തോഷ്. ഉയിര്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ രസകരമായ മറുപടി നല്‍കിയത്.ഒരു കാര്യം പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റിയവരില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നവര്‍ ആരാണ് എന്ന ചോദ്യത്തിനായിരുന്നു മറുടി. അക്കാര്യത്തില്‍ ജയറാം, മുകേഷ്, ജഗദീഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ ഏറെ കഴിവുള്ളവരാണ്.
ജയറാം പണ്ടേ അങ്ങനെ ആണ്. നമ്മളിപ്പോള്‍ ഒരു സ്ഥലത്ത് ചെല്ലുമ്പോള്‍ ആയിരം പേരാണ് അവിടെ ഉള്ളത് എങ്കില്‍, ജയറാം അത് പതിനായിരം പേരുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കളയും. എല്ലാം ഇത്തിരി പൊലിപ്പിച്ചേ പുള്ളി പറയുകയുള്ളൂ. അയാളുടെ രീതി അതാണ്. ആ സംസാരം നേരിട്ട് കേള്‍ക്കാന്‍ വളരെ രസമാണ്. പക്ഷേ ഈ ഇടെയായി പുള്ളിയെ കുറേ കളിയാക്കുന്നുണ്ട്, എടേയ് എളിമ കാണിച്ചാലും കുഴപ്പമാണ്. മലയാളിക്ക് ഇത്രയും എളിമ വേണ്ട, തമിഴില്‍ ഓകെ ആണ്. എളിമ ശകലം കുറച്ചാല്‍ കൊള്ളാമെന്ന് ജയറാമിനോട് പറായാന്‍ ഇരിക്കുകയാണെന്നും ബൈജു പറഞ്ഞു.
Also Read: എന്നെക്കുറിച്ച് എനിക്ക് നല്ല കോണ്‍ഫിഡന്‍സുണ്ട്, വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കും: പാര്‍വ്വതി തിരുവോത്ത്
മുകേഷും കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ അതി വിദഗ്ധനാണ്. നടക്കാത്ത സംഭവം പോലും ശരിക്കും നടന്നത് പോലെ പറഞ്ഞ് വിശ്വസിപ്പിക്കും. വിഷ്വലൈസ് ചെയ്താണ് പറയുന്നതെന്നും നടന്‍ പറഞ്ഞു. എന്നാല്‍ മനോജ് കെ. ജയന്‍ പൊതുവേദികളില്‍ അത്തരത്തില്‍ സംസാരിക്കാറില്ല. അടുത്ത് കണക്ഷനുള്ള ഗ്രൂപ്പില്‍ പുള്ളി അസാധ്യമായ രീതിയില്‍ കഥകള്‍ പറയും. അത് നല്ലരസമാണ് കേള്‍ക്കാന്‍. ജഗദീഷും അക്കാര്യത്തില്‍ മടുക്കനാണെന്നും ബൈജു പറഞ്ഞു. പുതിയ തലമുറയില്‍ ധ്യാന്‍ ശ്രീനിവാസന്‍ തള്ളി കഥപറയുന്നതില്‍ എല്ലാവരെയും കടത്തി വെട്ടും. വിന്റേജ് ബൈജു ആണോ ധ്യാന്‍ എന്ന ചോദ്യത്തിന്, അവന്റെ ഫ്‌ളേവര്‍ ഭയങ്കരമാണ് ഞാനൊക്കെ അവന്റെ ഒരു അംശമേ ഉള്ളൂ എന്നും നടന്‍ സരസമായി പറഞ്ഞു.
ഊഡായിപ്പ് റോളുകള്‍ ചെയ്യാന്‍ തനിക്ക് കൂടുതല്‍ അവസരം കിട്ടിയിട്ടുണ്ട്. അത്തരം വ്യത്യസ്തമായ ക്യാരക്ടറുകള്‍ ചെയ്യുന്ന് തനിക്ക് ഇഷ്ടമാണ്. നുണക്കുഴിയിലെ പോലീസ് സി.ഐ അത്തരത്തില്‍ ഒരു കഥാപാത്രമായിരുന്നു. പക്ഷേ പണ്ടത്തപ്പോലെ ഊഡിയിപ്പ് കഥാപാത്രങ്ങള്‍ ഇപ്പൊ വരുന്നില്ല. കാരണം അന്നത്തെപോലുള്ള തിരക്കഥകള്‍ സംവഭിക്കുന്നില്ല എന്നതാണ് അതിന് കാരണമെന്നും ബൈജു പറഞ്ഞു.
English Summary
Actor Jayaram has been the subject of numerous memes lately. Most recently, his excessive humility became the target of such mockery. Baiju, an actor and close friend of Jayaram, offered an amusing take on this: if a thousand people are present at a venue, Jayaram would convince everyone that there were ten thousand.