AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Biju Sopanam: ഉപ്പും മുളകിലേക്ക് ‘ബാലു അച്ഛൻ’ തിരിച്ചെത്തുന്നു? ലൊക്കേഷൻ ചിത്രം പങ്കുവെച്ച് ബിജു സോപാനം

Biju Sopanam Shares Uppum Mulakum Location Photos: 'ലൊക്കേഷൻ' എന്ന ഹാഷ്ടാഗോടെ ഉപ്പും മുളകും താരങ്ങൾക്കൊപ്പം പങ്കുവെച്ച ചിത്രമാണ് നടന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചത്. ഉപ്പും മുളകിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അൽസാബിത്ത്, ശിവാനി, നന്ദൂട്ടി, കലാദേവി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ബിജു സോപാനം പങ്കുവെച്ചത്.

Biju Sopanam: ഉപ്പും മുളകിലേക്ക് ‘ബാലു അച്ഛൻ’ തിരിച്ചെത്തുന്നു? ലൊക്കേഷൻ ചിത്രം പങ്കുവെച്ച് ബിജു സോപാനം
ബിജു സോപാനം ഉപ്പും മുളകും താരങ്ങൾക്കൊപ്പം Image Credit source: Biju Sopanam/Instagram
nandha-das
Nandha Das | Updated On: 19 Jul 2025 15:44 PM

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലേക്ക് നടൻ ബിജു സോപാനം തിരിച്ചെത്തുന്നുവെന്ന് സൂചന. ‘ലൊക്കേഷൻ’ എന്ന ഹാഷ്ടാഗോടെ ഉപ്പും മുളകും താരങ്ങൾക്കൊപ്പം പങ്കുവെച്ച ചിത്രമാണ് നടന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചത്. ഉപ്പും മുളകിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അൽസാബിത്ത്, ശിവാനി, നന്ദൂട്ടി, കലാദേവി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ബിജു സോപാനം പങ്കുവെച്ചത്. എന്നാൽ, പരമ്പരയിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള ഔഗ്യോഗിക അറിയിപ്പുകൾ ഇതുവരെ വന്നിട്ടില്ല. എങ്കിലും, ആരാധകർ ഇക്കാര്യം ഉറപ്പിച്ചു കഴിഞ്ഞു.

ഉപ്പും മുളകും താരങ്ങളായ ബിനോജ് കുളത്തൂർ, അമേയ എന്നിവരും മിനിസ്ക്രീൻ താരങ്ങളായ സ്നേഹ ശ്രീകുമാർ, അമൃത നായർ തുടങ്ങിയ താരങ്ങളും പോസ്റ്റിന് താഴെ കമന്റുകൾ പങ്കുവെച്ച് സന്തോഷം അറിയിച്ചു. അതേസമയം, “ഇനി ഞാൻ ഉപ്പും മുളകും കണ്ടു തുടങ്ങും” എന്നാണ് പോസ്റ്റിന് താഴെ ഒരു പ്രേക്ഷകൻ കമന്റ് ചെയ്തിരിക്കുന്നത്. “ഈ കാഴ്ച കാണാൻ പ്രേക്ഷകർ എത്ര കൊതിച്ചിട്ടുണ്ടെന്ന് അറിയാമോ”, “തിരിച്ചു വന്നോ. ഇത്രേം നാൾ നാഥനില്ലാ കളരി ആയിരുന്നു. ബാലു അച്ഛന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ചു”, “ഒന്നൊന്നര വരവ്” എന്നിങ്ങനെ നീളുന്നതാണ് കമന്റുകൾ.

ബിജു സോപാനം പങ്കുവെച്ച പോസ്റ്റ്:

 

View this post on Instagram

 

A post shared by Biju Sopanam (@biju_sopanamoffl)

ALSO READ: ‘ഐജി ഗീത പ്രഭാകറിന് പ്രതികാരം ചെയ്യണം; പക്ഷെ ഞാൻ ജോർജുകുട്ടിയുടെ പക്ഷത്താണ്’; ആശ ശരത്ത്

അതേസമയം, ഉപ്പും മുളകും പരമ്പരയിൽ അഭിനയിച്ചിരുന്ന പ്രമുഖ നടി ബിജു സോപാനത്തിനും നടൻ എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമത്തിന്റെ പേരിൽ കേസ് കൊടുത്തിരുന്നു. ഇതേത്തുടർന്നാണ് ഇരുവരും സീരിയലിൽ നിന്ന് വിട്ടുനിന്നത്. പരാതി വ്യാജമാണെന്നും അത് തെളിയിക്കുമെന്നും ഇരുവരും നേരത്തെ വ്യക്തമാക്കുകയും ചെയ്‍തിരുന്നു. ഇതുവരെ 2000 എപ്പിസോഡുകൾ ഉപ്പും മുളകും പൂർത്തിയാക്കി കഴിഞ്ഞു.

പരമ്പരയുടെ മൂന്നാം സീസണാണ് ഇപ്പോൾ നടക്കുന്നത്. പ്രധാന കഥാപാത്രങ്ങളായ ബിജു സോപാനം, നിഷ സാരംഗ് എന്നിവർ പരമ്പരയിൽ നിന്നും വിട്ടുനിന്നതിനെ തുടർന്ന് അൽസാബിത്ത്, ജൂഹി റുസ്തഗി, ശിവാനി മേനോൻ, ബേബി അമേയ എന്നിവരുടെ കഥാപാത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ കഥ മുന്നോട്ട് പോകുന്നത്.