AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS Jin – Coldplay: കോൾഡ്പ്ലേ നിശയിലെ ‘വിവാദ ആലിംഗനം’ അനുകരിച്ച് ബിടിഎസ് താരം; വിഡിയോ വൈറൽ, സത്യാവസ്ഥ തിരഞ്ഞ് ആർമി

BTS Jin: ബിടിഎസിന്റെ ജിൻ വിവാ​ദ ആലിം​ഗന ദൃശ്യങ്ങൾ അനുകരിച്ചു എന്ന തരത്തിലുള്ള വിഡിയോകൾ പ്രചരിക്കുകയാണ്.

nithya
Nithya Vinu | Published: 19 Jul 2025 16:28 PM
കഴിഞ്ഞ ദിവസം കോൾഡ്പ്ലേ സംഗീത പരിപാടിയുടെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. പ്രമുഖ ക്ലൗഡ് കമ്പനിയായ അസ്‌ട്രോണമർ സിഇഒ ആൻഡി ബൈറണും സഹപ്രവർത്തകയായ ക്രിസ്റ്റിൻ കാബോട്ടും തമ്മിലുള്ള ആലിം​ഗന ദൃശ്യങ്ങളാണ് പ്രചരിച്ചത്. (Image Credit: Instagram,Social Media)

1 / 5
ഇരുവരും എക്സ്ട്രാ മാര്യേജ് അഫയറിലാണെന്നാണ് വിവരം. ഇപ്പോഴിതാ, ബിടിഎസിന്റെ ജിൻ ഈ വിവാ​ദ ആലിം​ഗന ദൃശ്യങ്ങൾ അനുകരിച്ചു എന്ന തരത്തിലുള്ള വിഡിയോകൾ പ്രചരിക്കുകയാണ്. വിഡിയോയ്ക്ക് പിന്നിലുള്ള സത്യാവസ്ഥ അന്വേഷിക്കുകയാണ് ആരാധകർ.(Image Credit: Instagram)

2 / 5
ജിന്റെ അനാഹൈമിൽ നടന്ന കോൺസർട്ടിലാണ് സംഭവം. പരിപാടിക്കിടെ ആർമിയുമായി ഒരു ​ഗെയിം കളിക്കുകയായിരുന്നു താരം. ആരാധകർ ഒരു വാക്കോ വാക്യമോ അഭിനയിക്കുമ്പോൾ ജിൻ അത് എന്താണെന്ന് കണ്ടുപിടിക്കും, ഇതായിരുന്നു ​ഗെയിം.(Image Credit: Instagram)

3 / 5
ഒരു ആർമി കോൾഡ്‌പ്ലേ കോൺസർട്ടിലെ വൈറലായ ആലിം​ഗന രം​ഗം കാണിക്കുകയായിരുന്നു. ആദ്യം കൺഫ്യൂഷനിലായെങ്കിലും ജിൻ, വേദിയിൽ കെട്ടിപ്പിടിച്ച് മുഖം മറയ്ക്കുന്ന ആക്ഷൻ അനുകരിച്ചു. ഉത്തരം മനസിലായ ജിൻ 'എന്റെ സഹോദരനാണോ?' എന്ന് ചോദിക്കുകയായിരുന്നു.(Image Credit: Instagram)

4 / 5
ബിടിഎസിലെയും കോൾഡ്‌പ്ലേയിലെയും അംഗങ്ങൾ പരസ്പരം സഹോദരങ്ങളെ പോലെയായതിനാലാണ് താരം അങ്ങനെ ചോദിച്ചത്. ജിന്നിന്റെ ചോദ്യത്തിന് ആരാധകർ "അതെ" എന്ന് മറുപടി നൽകിയപ്പോൾ, അദ്ദേഹം കോൾഡ്‌പ്ലേ എന്ന് ഉറക്കെ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.(Image Credit: Instagram)

5 / 5