Ahaana Krishna: ഞാനായിരുന്നെങ്കിൽ വീട്ടിൽ കയറി ചവിട്ടി ചുരുട്ടി കൂട്ടിയേനെ; അഹാനയെ പിന്തുണച്ച് അച്ഛൻ കൃഷ്ണകുമാർ
Ahaana Krishna:എന്തൊക്കെ പറഞ്ഞാലും പ്രായമായ ഒരു സ്ത്രീയോട് അഹാന കുറച്ചും കൂടി ബോധത്തോടെ പെരുമാറണമായിരുന്നു വിദ്യാഭ്യാസത്തിന്റെ ഒരു മാന്യത അഹാന ഒരിക്കലും അമ്മൂമ്മയോട് കാണിച്ചില്ല. നിങ്ങൾക്ക് തന്നെ അറിയാമല്ലോ എന്റെ കുടുംബം കുറച്ചുനാളായി എയറിലാണ്. കുടുംബത്തിലെ ചില പ്രശ്നങ്ങളാണ് അതിന് കാരണം എല്ലാവരും അഹാന പ്രതികരിച്ചതിന് എന്നോട് വന്നു പറഞ്ഞത് മകൾ പ്രതികരിക്കേണ്ടിയിരുന്നില്ല എന്നാണ് അപ്പോൾ ഞാൻ അവരോട് പറഞ്ഞത്........

Krishna Kumar With Ahaana
കഴിഞ്ഞ കുറച്ചു നാളുകളായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ കുടുംബമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. അദ്ദേഹത്തിന്റെ ഭാര്യയായ സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി സോഷ്യൽ മീഡിയയിൽ വന്ന് പറഞ്ഞ ചില കാര്യങ്ങളാണ് കുടുംബത്തെ മൊത്തത്തിൽ ആക്കിയത്. നാളുകളായി കാനഡയിൽ കഴിയുകയായിരുന്ന തൻവി ഒരു സുപ്രഭാതത്തിൽ താൻ കേരളത്തിലേക്ക് തിരിച്ചുവരികയാണ് എന്നും അതിന്റെ കാരണം അമ്മൂമ്മയെ നോക്കാൻ ആരുമില്ല അമ്മൂമ്മ അവിടെ തനിച്ചായി പോയി അമ്മൂമ്മയ്ക്ക് വേണ്ടിയാണ് താൻ തിരികെ എത്തുന്നത് എന്നായിരുന്നു. ഇതോടുകൂടി സോഷ്യൽ മീഡിയയിൽ സിന്ധു കൃഷ്ണയെ കുറ്റപ്പെടുത്തിക്കൊണ്ടും മക്കളായ അഹാന എന്നിവരെയും കുറ്റപ്പെടുത്തിക്കൊണ്ട് ആളുകൾ പ്രതികരിക്കുവാൻ തുടങ്ങി.
എന്തുകൊണ്ട് സിന്ധു കൃഷ്ണ സ്വന്തം അമ്മയെ നോക്കുന്നില്ല സോഷ്യൽ മീഡിയയിൽ വലിയ വർത്താനം പറയുന്ന ആളുകൾ സ്വന്തം കുടുംബത്തിലെ ഒരു പ്രായപെട്ട സ്ത്രീയോട് ഇങ്ങനെയാണോ കാണിക്കുന്നത് എന്നിങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു ആളുകളുടെ പ്രതികരണം. ഇതിന് പിന്നാലെ പ്രതികരിച്ചുകൊണ്ട് അഹാന കൃഷ്ണയും രംഗത്തെത്തി.അമ്മൂമ്മ ഭയങ്കര പ്രശ്നക്കാരിയായിരുന്നു എന്നാണ് അഹാന പ്രതികരണം നടത്തിയത്. തൊട്ടതിനും പിടിച്ചതിനും എല്ലാം അമ്മൂമ്മ പ്രശ്നം ഉണ്ടാക്കും അപ്പൂപ്പനെ നോക്കുമായിരുന്നില്ല തങ്ങളെയും കൊച്ചുനാളിൽ ഒട്ടും നോക്കിയിട്ടില്ല ഞങ്ങൾക്ക് ഒരു മിഠായി പോലും വാങ്ങി തന്നിട്ടില്ല അത്രയും സ്നേഹമില്ലാത്ത ഒരു വ്യക്തിയാണ് എല്ലാവരെയും വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറയും ആരോടും സഹകരിക്കില്ല ഒരാവശ്യവുമില്ലാതെ വീട്ടിൽ പ്രശ്നമുണ്ടാക്കും എന്നിങ്ങനെ അമ്മൂമ്മയെ കുറിച്ച് ഒരുപാട് കുറ്റങ്ങൾ അങ്ങ് സോഷ്യൽ മീഡിയയിൽ വന്നു നിരത്തി.
ALSO READ:ലക്ഷ്മിപ്രിയക്കെതിരെ അൻസിബ നൽകിയ പരാതി ഫയലിൽ സ്വീകരിച്ചു; അടുത്ത ആഴ്ച കേസ് പരിഗണിക്കും
ഇതിനു പിന്നാലെ ഇതിനെല്ലാം മറുപടി നൽകിക്കൊണ്ട് അമ്മൂമ്മയും തൻവിയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ രംഗത്തെത്തി. അമ്മു എന്ന അഹാനയാണ് തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത് എന്നും തന്നെ നോക്കാറില്ലായിരുന്നു ഒട്ടും സ്നേഹം കാണിക്കാറില്ല ബുദ്ധിമുട്ടിച്ചു വായിൽ തോന്നുന്ന തെറിയെല്ലാം വിളിച്ചു എന്നെ ചീത്ത വിളിക്കുമായിരുന്നു അടിക്കാൻ എത്തുമായിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് അമ്മൂമ്മയും എത്തിയതോടെ കുടുംബം മൊത്തം സോഷ്യൽ മീഡിയയിൽ വഷളായി മാറി.
ഇതിന് പിന്നാലെ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിൽ നിന്നെല്ലാം കുറച്ചു ദിവസത്തേക്ക് അപ്രത്യക്ഷയായി മാറിയിരുന്നു. കാരണം എന്തൊക്കെ പറഞ്ഞാലും പ്രായമായ ഒരു സ്ത്രീയോട് അഹാന കുറച്ചും കൂടി ബോധത്തോടെ പെരുമാറണമായിരുന്നു വിദ്യാഭ്യാസത്തിന്റെ ഒരു മാന്യത അഹാന ഒരിക്കലും അമ്മൂമ്മയോട് കാണിച്ചില്ല എന്നൊക്കെയായി ആളുകളുടെ വിമർശനം.
ഇതോടുകൂടി സോഷ്യൽ മീഡിയയിൽ അഹാനയ്ക്ക് പ്രവേശനം ഇല്ലാത്തതുപോലെ ആളുകൾ കുറ്റം പറയാൻ തുടങ്ങി മറ്റു ഇൻഫ്ലുവൻസസ് ആകട്ടെ അഹാനയെ കുറ്റപ്പെടുത്തിക്കൊണ്ട് അതൊരു കണ്ടന്റ് ആക്കി മാറ്റുകയും ചെയ്തതോടെ കുടുംബം ആകെ പ്രശ്നത്തിലായി. ഇതുവരെ മറ്റ് രീതിയിലുള്ള വിമർശനങ്ങൾ ഒന്നും നേരിടാത്ത അഹാനയെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ച ഒരു വലിയ അടിയായി മാറി ഇത്. ഇപ്പോൾ ഇതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് അച്ഛനായ കഷ്ണകുമാർ. മകൾ അഹാന ചെയ്തത് ശരിയായിരുന്നു എന്നാണ് കൃഷ്ണകുമാറിന് പറയാനുള്ളത്.
അവരെ ചവിട്ടിക്കൂട്ടിയേനെ…. മൂത്ത മക്കൾ അച്ഛന്റെ ടിറ്റോ കോപ്പിയാണ്
നിങ്ങൾക്ക് തന്നെ അറിയാമല്ലോ എന്റെ കുടുംബം കുറച്ചുനാളായി എയറിലാണ്. കുടുംബത്തിലെ ചില പ്രശ്നങ്ങളാണ് അതിന് കാരണം എല്ലാവരും അഹാന പ്രതികരിച്ചതിന് എന്നോട് വന്നു പറഞ്ഞത് മകൾ പ്രതികരിക്കേണ്ടിയിരുന്നില്ല എന്നാണ് അപ്പോൾ ഞാൻ അവരോട് പറഞ്ഞത് അത് നിങ്ങളുടെ ആങ്കിൾ പക്ഷേ എന്നെ സംബന്ധിച്ച് അത് പ്രശ്നമല്ല കാരണം അവൾക്കിപ്പോൾ 30 വയസ്സാണ് ആ വയസ്സിൽ ഞാനായിരുന്നു ഇതെല്ലാം നേരിടേണ്ടിവന്നിരുന്നത് എങ്കിൽ ആ വ്യക്തികളുടെ വീട്ടിൽ പോയി അവരെ ചവിട്ടിക്കൂട്ടിയേനെ എന്നാണ് കൃഷ്ണകുമാർ പറയുന്നത്.
എല്ലാവരും പറയും മൂത്ത മക്കൾ അച്ഛന്റെ ടിറ്റോ കോപ്പിയാണ് എന്ന് അങ്ങനെയാണെങ്കിൽ അവൾ എന്നെപ്പോലെ തന്നെയാണ് അവൾ അത്രയല്ലേ ചെയ്തുള്ളൂ ഞാനായിരുന്നെങ്കിൽ ഇതിലും അപ്പുറം ചെയ്തേനെ എന്നാണ് കൃഷ്ണകുമാർ പറയുന്നത്. ഇതോടെ ആളുകൾ സോഷ്യൽ മീഡിയയിൽ കൃഷ്ണകുമാറിനെയും കുറ്റപ്പെടുത്തുകയാണ് നല്ല ബെസ്റ്റ് ഫാമിലി ഇങ്ങനെയാണോ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടത് എന്നിങ്ങനെ പോകുന്നു ആളുകളുടെ പ്രതികരണം.
ENGLISH SUMMARY
Krishnakumar about ongoing issues in home says that what his daughter Ahana did was right. Everyone says that older children are copies of their fathers. If that’s the case, then she’s just like me. She didn’t do that much, but if it were me, I would have done even more,” says Krishnakumar.