Ansiba Hassan: ലക്ഷ്മിപ്രിയക്കെതിരെ അൻസിബ നൽകിയ പരാതി ഫയലിൽ സ്വീകരിച്ചു; അടുത്ത ആഴ്ച കേസ് പരിഗണിക്കും
Ansiba Hassan: ലക്ഷ്മി പ്രിയക്കും സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു പേർക്കും എതിരെയാണ് അൻസിബ ഹസൻ പരാതി നൽകിയിരുന്നത്. എന്നാൽ ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പോലീസിന് നിർദ്ദേശം നൽകണമെന്ന ഹർജി മജിസ്ട്രേറ്റ് കോടതി നിരസിച്ചിരുന്നു ഈ ഉത്തരവിനെതിരെ നടി അൻസിബ ഹസൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് കോടതി സ്വീകരിച്ചത്........
കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കെതിരായി അൻസിബ ഹസൻ നൽകിയ പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ലക്ഷ്മി പ്രിയക്കും സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു പേർക്കും എതിരെയാണ് അൻസിബ ഹസൻ പരാതി നൽകിയിരുന്നത്. എന്നാൽ ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പോലീസിന് നിർദ്ദേശം നൽകണമെന്ന ഹർജി മജിസ്ട്രേറ്റ് കോടതി നിരസിച്ചിരുന്നു ഈ ഉത്തരവിനെതിരെ നടി അൻസിബ ഹസൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് കോടതി സ്വീകരിച്ചത്. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ആണ് ഹർജി പരിഗണിച്ചത്.
ഇതിൽ ഉന്നയിച്ചിട്ടുള്ള വകുപ്പുകളിൽ ചിലത് ജന്റർ ന്യൂട്രൽ അല്ലല്ലോ..?
തന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്നതിനും പൊതു മധ്യത്തിൽ അപമാനിക്കുന്നതിനുമായി പ്രതികൾ ഒന്നിച്ച് യൂട്യൂബിലും സാമൂഹിക മാധ്യമങ്ങളിലും വീഡിയോകൾ പ്രചരിപ്പിച്ചു എന്നാണ് അൻസിബ തന്റെ പരാതിയിൽ ആരോപിക്കുന്നത്.അതേസമയം ഹർജി പരിഗണിക്കുന്നതിനിടയിൽ കേസിലെ ആരോപണങ്ങളെ കുറിച്ച് ഹൈക്കോടതി വാക്കാലും ചില സംശയങ്ങൾ ചോദിച്ചു.
പ്രതികൾ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചു എന്നാണല്ലോ പരാതി ഇതിൽ ഉന്നയിച്ചിട്ടുള്ള വകുപ്പുകളിൽ ചിലത് ജന്റർ ന്യൂട്രൽ അല്ലല്ലോ ചില കുറ്റകൃത്യങ്ങൾ പുരുഷന്മാർക്കെതിരെ മാത്രം ചുമത്താൻ കഴിയുന്നവയാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം അഭിമുഖം നടത്തിയ വ്യക്തിയും ചാനൽ ഉടമയും പുരംഷന്മാരാണെന്നും അവരെ കേസിൽ പ്രതിചേർത്തിട്ടുണ്ട് എന്നും ആണ് ഈ ചോദ്യത്തിന് മറുപടി അൻസിബയുടെ അഭിഭാഷകർ മറുപടി നൽകിയത്. എന്നാൽ കേവലം ഒരു അഭിമുഖം നടത്തുന്ന വ്യക്തി ഈ കുറ്റകൃത്യത്തിൽ പങ്കാളി ആകണമെന്നില്ലെന്നും കോടതി അൻസിബയുടെ അഭിഭാഷകരെ അറിയിച്ചു.
അതേസമയം ഒരു അഭിമുഖത്തിൽ നടി അൻസിബ ഹസനെതിരെ ലക്ഷ്മിപ്രിയ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. അൻസിബ ഒരു മദ്യപാനി ആണെന്നും താൻ അവർക്ക് മദ്യം വാങ്ങി കൊടുത്തിട്ടുണ്ട് എന്നും ലക്ഷ്മി പ്രിയ പറഞ്ഞു. കൂടാതെ ഒരു വ്യക്തിക്കൊപ്പം മുറിയിൽ കണ്ടു അത് ചോദ്യം ചെയ്തപ്പോൾ അൻസിബയുടെ പ്രതികരണം അത് സഹോദരനാണ് എന്നാണ്. ഒരു സഹോദരന് ആ സമയത്ത് ഒരു സഹോദരിയുടെ മുറിയിൽ എന്താണ് കാര്യം എന്നും ഐഡന്റിറ്റി കാർഡ് ചോദിച്ചപ്പോൾ അതിന്റെ ഒന്നും ആവശ്യമില്ല എന്നാണ് ആ സഹോദരൻ പ്രതികരിച്ചത് എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് നടിക്കെതിരെ ലക്ഷ്മിപ്രിയ ഉന്നയിച്ചിരുന്നത്.
ENGLISH SUMMARY
The High Court has accepted the complaint filed by Ansiba Hasan against actress Lakshmi Priya. Ansiba Hasan had filed the complaint against Lakshmi Priya and two people working with a private channel.Justice Jobin Sebastian considered the petition.