Ramesh Pisharady: “എടാ ഞാൻ നിന്നെക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ്”; രമേശ് പിഷാരടിയോട് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

Dharmajan about Ramesh Pisharady: സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ തന്നെ ആദ്യം പറഞ്ഞത് താൻ മമ്മൂക്കയോട് അനുഗ്രഹം വാങ്ങിച്ചിട്ടുണ്ട് എന്നാണ്. മാത്രമല്ല താൻ പാലക്കാട് നിന്നും മത്സരിച്ച് വിജയിക്കുകയാണെങ്കിൽ മമ്മൂക്കയെ പാലക്കാട് കൊണ്ടുവരുമെന്നും ഉറപ്പു പറഞ്ഞിരുന്നു. അതോടൊപ്പം പറഞ്ഞ മറ്റൊരു കാര്യമായിരുന്നു താൻ സിനിമക്കാരെ ആരെയും തന്നെ തന്റെ പ്രചാരണത്തിൽ ഇറങ്ങാൻ വേണ്ടി നിർബന്ധിക്കില്ല എന്ന്. ഇപ്പോൾ ഇതാ രമേശ്....

Ramesh Pisharady: എടാ ഞാൻ നിന്നെക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ്; രമേശ് പിഷാരടിയോട് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

Ramesh Pisharady, Dharmajan

Edited By: 

Arun Nair | Updated On: 22 Apr 2026 | 10:46 PM

പതിനാറാമത് കേരള നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രമേശ് പിഷാരടി. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ തന്നെ ആദ്യം പറഞ്ഞത് താൻ മമ്മൂക്കയോട് അനുഗ്രഹം വാങ്ങിച്ചിട്ടുണ്ട് എന്നാണ്. മാത്രമല്ല താൻ പാലക്കാട് നിന്നും മത്സരിച്ച് വിജയിക്കുകയാണെങ്കിൽ മമ്മൂക്കയെ പാലക്കാട് കൊണ്ടുവരുമെന്നും ഉറപ്പു പറഞ്ഞിരുന്നു. അതോടൊപ്പം പറഞ്ഞ മറ്റൊരു കാര്യമായിരുന്നു താൻ സിനിമക്കാരെ ആരെയും തന്നെ തന്റെ പ്രചാരണത്തിൽ ഇറങ്ങാൻ വേണ്ടി നിർബന്ധിക്കില്ല എന്ന്. ഇപ്പോൾ ഇതാ രമേശ് പിഷാരടി മത്സരിക്കാൻ ഒരുങ്ങിയപ്പോൾ തന്നോട് പറഞ്ഞ കാര്യവും അതിന് താൻ നല‍്‍കിയ മറുപടിയെ കുറിച്ചും ആണ് നടൻ ധർമ്മജൻ ബോൾ​ഗാട്ടി പറയുന്നത്.

സിനിമാ ബന്ധം വെച്ച് തനിക്ക് വോട്ട് വേണ്ട എന്നാണ് രമേശ് എന്നോട് പറഞ്ഞത് എന്നാൽ ഞാൻ അവനോട് പറഞ്ഞത് നിന്നെക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ് താൻ എന്നാണ്. പിന്നെ താൻ അവിടെ വരാതിരുന്നാൽ ആളുകൾ ചോദിക്കുകയും ചെയ്യും, അവനെ കണ്ടില്ലല്ലോ അവൻ എവിടെ എന്ന്. അതുകൊണ്ട് ഞങ്ങൾ നാദിർഷ, കോട്ടയം നസീർ, കലാഭവൻ ഷാജോൺ, കലാഭവൻ ജിന്റോ ഹരി പി നായർ എന്നിവർ ഒരുമിച്ച് പാലക്കാട് എത്തിയ ഒരു സ്റ്റേജ് ഷോ ചെയ്തു എന്നും പൊളിച്ചടക്കി ഞങ്ങൾ തിരിച്ചു വന്നു എന്നും ധർമ്മജൻ പറയുന്നു.

പോസ്റ്റിങ്ങനെ

നന്മയുള്ള ആത്മാർത്ഥതയുള്ള ദീർഘവീക്ഷണമുള്ള രമേശ് പിഷാരടി തന്നെ പാലക്കാടിന്റെ നായകൻ ആകട്ടെ എന്നും ധർമ്മജൻ കുറിച്ചു.
അതേസമയം 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ധർമ്മജൻ ബോൾഗാട്ടി ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിൽ ആയിരുന്നു ധർമ്മജൻ ജനവിധി തേടിയത്. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ധർമ്മജൻ പരാജയപ്പെടുകയായിരുന്നു.

 

Follow Us
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി