AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dileep: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Actor Dileep Received VIP Treatment at Sabarimala: മണിക്കൂറുകളോളം ക്യൂ നിന്ന് ദർശനം നടത്താൻ കഴിയാതെ മടങ്ങി പോകുന്ന ഭക്തരെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

Dileep: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി
സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പമാണ് അവർക്ക് പൂർണമായ നീതി ലഭിക്കണമെന്നതാണ് സർക്കാർ ആവശ്യപ്പെടുന്നത് ഡിജിപിയുമായി സംസാരിച്ചിരുന്നു നീതിന്യായ വിശദമായി പഠിച്ച ശേഷം അപ്പീൽ നൽകാൻ ക്രോസിക്യൂഷനോട് പ്രാരംഭം നടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.(photo: facebook/instagram)
Nandha Das
Nandha Das | Updated On: 06 Dec 2024 | 04:22 PM

പത്തനംതിട്ട: നടൻ ദിലീപിന് ശബരിമലയിൽ പ്രത്യേക പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ദേവസ്വം ബോർഡിനോട് സംഭവത്തിൽ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. ഒപ്പം സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും ബോർഡിന് നിർദേശം നൽകി. ദേവസ്വം വിജിലൻസ് എസ്പിയും സംഭവത്തിൽ അന്വേഷണം നടത്തി വരികയുമാണ്.

ഇന്നലെയാണ് ദിലീപ് നടയടക്കുന്നതിന് തൊട്ട് മുൻപായി ശബരിമലയിൽ ദർശനം നടത്തിയത്. എന്നാൽ, ശബരിമലയിൽ ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല ദർശനം നടത്തുന്ന ഓരോ ഭക്തരും സമന്മാരാണ്. വിർച്വൽ ക്യു വഴിയാണ് എല്ലാവർക്കും ദർശനം അനുവദിക്കുന്നത്. ഇതെല്ലാം പിന്തുടർന്ന് വേണം കാര്യങ്ങൾ നടപ്പിലാക്കാൻ എന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം നടന്ന സുനിൽ സ്വാമിയുടെ കേസിന്റെ വിധിന്യായത്തിലും കോടതി ഇക്കാര്യം എടുത്തു പറഞ്ഞിരുന്നു.

മണിക്കൂറുകളോളം ക്യൂ നിന്ന് ദർശനം നടത്താൻ കഴിയാതെ മടങ്ങി പോകുന്ന ഭക്തരെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. നടന് പ്രത്യേക പരിഗണന നൽകി മറ്റ് ഭക്തർക്ക് ദർശനം തടസ്സപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, നടനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി വ്യകത്മാക്കി. ദേവസ്വം ബോർഡ് ഉൾപ്പടെയുള്ള ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം കിട്ടിയശേഷം, എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.

ALSO READ: നടി ആക്രമിക്കപ്പെട്ട കേസ് തീരാന്‍ പോകുന്നില്ല, ദിലീപ് നിരപരാധിയാണ്: ആര്‍ ശ്രീലേഖ

ദിലീപ് എങ്ങനെയാണ് പോലീസ് അകമ്പടിയോടെ സന്നിധാനത്ത് എത്തിയതെന്ന കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നായിരുന്ന ദേവസ്വം ബോർഡിൻ്റെ മറുപടി. ദിലീപും സംഘവും ദീർഘ നേരം നടയ്ക്ക് മുന്നിൽ നിരന്ന് നിന്നത് മൂലം മറ്റുള്ളവരുടെ ദ‍ർശനം അല്ലേ ഈ സമയത്ത് മുടങ്ങിയത് എന്നും കോടതി ചോദിച്ചു. ഹരിവരാസനം പാടുന്ന സമയം മുഴുവൻ അവിടെ നിൽക്കാൻ നടന് ആരാണ് അനുമതി നൽകിയതെന്നും കോടതി വിമർശിച്ചു.

അതേസമയം, നടൻ ദിലീപ് വ്യാഴാഴ്ചയാണ് ശബരിമല ദർശനം നടത്തിയത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ദിലീപിനെ സ്വീകരിച്ചു ശ്രീകോവിലിന്റെ മുന്നിലെത്തിച്ചു കൊണ്ട് ദർശനം നടത്താനുള്ള പ്രത്യേക സൗകര്യം ഒരുക്കി കൊടുത്തെന്നാണ് ആരോപണം. വിഷയം ഗൗരവത്തോടെ എടുക്കാൻ ആണ് കോടതിയുടെ തീരുമാനം. ഇതിനു വേണ്ടിയാണ് സന്നിധാനത്തെയും അപ്പർ തിരുമുറ്റത്തേയും സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകും.

Follow Us