Gene Hackman and Wife Death: ഹോളിവുഡ് നടൻ ജീൻഹാക്ക്മാനും ഭാര്യയും വീട്ടിൽ മരിച്ചനിലയിൽ; വളർത്തുനായയുടെ ജഡവും കണ്ടെത്തി

Actor Gene Hackman and Wife Betsy Arakawa Found Dead: പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ടോടെയാണ് നടനെയും ഭാര്യയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Gene Hackman and Wife Death: ഹോളിവുഡ് നടൻ ജീൻഹാക്ക്മാനും ഭാര്യയും വീട്ടിൽ മരിച്ചനിലയിൽ; വളർത്തുനായയുടെ ജഡവും കണ്ടെത്തി

ജീൻ ഹാക്ക്മാൻ, ബെറ്റ്സി അരക്കാവ

Updated On: 

27 Feb 2025 16:14 PM

ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ ജീൻ ഹാക്ക്മാനെയും (95), ഭാര്യ ബെറ്റ്സി അരക്കാവയെയും (63) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ സാന്റാ ഫെയിലെ വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വളർത്തുനായയുടെ ജഡവും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ടോടെയാണ് നടനെയും ഭാര്യയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ മറ്റ് ദുരൂഹതകൾ ഒന്നും സംശയിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം, ഇരുവരുടെയും മരണ കാരണം സംബന്ധിച്ചോ, എങ്ങനെ എപ്പോഴാണ് മരണം നടന്നത് എന്നതിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

നൂറിലേറെ സിനിമകളിൽ വേഷമിട്ട ജീൻ ഹാക്ക്മാന് രണ്ടു തവണ ഓസ്‌കാർ അവാർഡ് നേടിയിട്ടുണ്ട്. 1930ൽ കാലിഫോർണിയയിൽ ജനിച്ച ഹാക്ക്മാൻ 16-ാം വയസിൽ സൈന്യത്തിൽ ചേർന്ന് നാല് വർഷത്തോളം അവിടെ പ്രവർത്തിച്ചു. പിന്നീട് ന്യൂയോർക്കിൽ എത്തിയ ഇദ്ദേഹം അഭിനയം പഠിക്കണം എന്ന ആഗ്രഹത്തോടെ ‘പാസാദേന പ്ലേഹൗസിൽ’ ചേർന്നു. തുടർന്ന് 1961ൽ പുറത്തിറങ്ങിയ ‘മാഡ് ഡോഗ് കോൾ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു.

ALSO READ: യേശുദാസ് ആശുപത്രിയിലോ? വാർത്തകളോട് പ്രതികരിച്ച് വിജയ് യേശുദാസ്

തുടർന്ന് ഒട്ടേറെ ചിത്രങ്ങളിലും ടെലിവിഷൻ സീരീസുകളിലും നാടകങ്ങളിലും വേഷമിട്ട ഹാക്ക്മാൻ 1970-80 കാലഘട്ടത്തിൽ സൂപ്പർ മാൻ ചിത്രങ്ങളിൽ ‘ലൈക്സ് ലൂതറാ’യും വേഷമിട്ടു. കൂടാതെ, 1971ൽ ‘ദി ഫ്രഞ്ച് കണക്ഷൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് സ്വന്തമാക്കി. തുടർന്ന്, 1992ൽ മികച്ച സഹനടനുള്ള ഓസ്‌കാർ അവാർഡും ഹാക്ക്മാനെ തേടിയെത്തി. ഇതിന് പുറമെ നാല് ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്ക്രീൻ ആക്ടഴ്സ് ഗിൽഡ് പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി. 2004ൽ പുറത്തിറങ്ങിയ ‘വെൽക്കം ടു മൂസ്‌പോർട്ട്’ എന്ന ചിത്രത്തിലാണ് ജീൻ ഹാക്ക്മാൻ അവസാനാമായി അഭിനയിച്ചത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ