Actor Jayasurya: എന്നെ 18 വയസ്സ് വരെ പുറത്തുവിട്ടിരുന്നില്ല! കുട്ടികൾക്ക് നമ്മൾ ഇത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ; ജയസൂര്യ

Actor Jayasurya about Parenting: ഇന്നത്തെ കാലത്ത് നമ്മുടെ കുട്ടികളിൽ ഒരു കഴിവുണ്ടെങ്കിൽ അത് മാക്സിമം മുന്നോട്ടുകൊണ്ടുപോകണമെന്ന് ജയസൂര്യ. അതിനു വേണ്ടിയുള്ള വഴിയൊരുക്കി നൽകുക മാത്രമാണ് നാം ചെയ്യേണ്ടത്.തന്റെ കുട്ടിക്കാലത്തെ കുറിച്ചും അച്ഛനും അമ്മയും എങ്ങനെയാണ് മക്കളെ വളർത്തിയെടുക്കേണ്ടത് എന്നതിനെക്കുറിച്ചും ജയസൂര്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. എന്നെ 18 വയസ്സ് ആകുന്നതുവരെ അധികം കളിക്കാനൊന്നും പുറത്തേക്ക് വിട്ടില്ല. എന്നാൽ അതുകൊണ്ട് നഷ്ടം ഒന്നും സംഭവിച്ചിട്ടില്ല എന്നും ജയസൂര്യയെ കൂട്ടിച്ചേർത്തു....

Actor Jayasurya: എന്നെ 18 വയസ്സ് വരെ പുറത്തുവിട്ടിരുന്നില്ല! കുട്ടികൾക്ക് നമ്മൾ ഇത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ; ജയസൂര്യ

Jayasurya

Published: 

03 May 2026 | 02:01 PM

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജയസൂര്യ. ഒരു നടൻ എന്ന നിലയിലുള്ള ജയസൂര്യയുടെ തുടക്കകാലത്തെ പ്രയത്നവും പിന്നീടുണ്ടായ വിജയങ്ങളും എല്ലാം ഏറെ പ്രചോദനം നൽകുന്നവയാണ്. മിമിക്രിയിലൂടെയും ടെലിവിഷൻ അവതാരകനായും തന്റെ കരിയർ തുടങ്ങിയ ജയസൂര്യക്ക് ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടാൻ സാധിച്ചിട്ടുണ്ട്. 2002ൽ വിനയൻ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെയാണ് ജയസൂര്യ സിനിമയിൽ തുടക്കം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ നായകനായും മികച്ച വില്ലൻ വേഷങ്ങളിലൂടെയും സഹനായക കഥാപാത്രത്തിലും ജയസൂര്യ മിന്നി.

ഓരോ കഥാപാത്രത്തിനും വേണ്ടി ജയസൂര്യ ശാരീരികമായും മാനസികമായും എടുക്കുന്ന മാറ്റങ്ങൾ ഏറെ പ്രശംസനീയമാണ്. അതിന് ഏറ്റവും ഉദാഹരണമായി ചിത്രങ്ങളാണ് ക്യാപ്റ്റൻ’, ‘ഞാൻ മേരിക്കുട്ടി’ തുടങ്ങിയ സിനിമകൾ.സിനിമ ജീവിതത്തിൽ മാത്രമല്ല തന്റെ വ്യക്തിപരമായ ജീവിതത്തിലും ജയസൂര്യ മുന്നോട്ടുവയ്ക്കുന്ന നിലപാടുകളും അഭിപ്രായങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിലും ആരാധകരിലും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മിക്കപ്പോഴും തന്റെ കുടുംബത്തിന് ഒപ്പം അതായത് തന്റെ മക്കളുമായി ബന്ധപ്പെട്ട വീഡിയോകളും എല്ലാം ജയസൂര്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ALSO READ:കോളേജ് പിള്ളേരുടെ മുന്നിൽ ശശി തരൂരാകാൻ നോക്കി; പാർലമെറ്റിന്റെ പ്രസംഗത്തിനിടെയുണ്ടായ നാണക്കേടിനെക്കുറിച്ച് ഇന്നസെന്റ്

അത്തരത്തിൽ തന്റെ കുട്ടിക്കാലത്തെ കുറിച്ചും അച്ഛനും അമ്മയും എങ്ങനെയാണ് മക്കളെ വളർത്തിയെടുക്കേണ്ടത് എന്നതിനെക്കുറിച്ചും ജയസൂര്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഇന്നത്തെ കാലത്ത് നമ്മുടെ കുട്ടികളിൽ ഒരു കഴിവുണ്ടെങ്കിൽ അത് മാക്സിമം മുന്നോട്ടുകൊണ്ടുപോകാനുള്ള കാര്യങ്ങൾ മാത്രമാണ് കുട്ടികൾക്ക് വേണ്ടി നാം ചെയ്തു കൊടുക്കേണ്ടത് എന്നാണ് ജയസൂര്യ പറയുന്നത്. പണ്ടത്തെപ്പോലെയല്ല ഇന്നത്തെ കാലത്ത് നമുക്ക് അവരെ പിന്തുണയ്ക്കാൻ ഒരുപാട് മാർഗങ്ങളുണ്ട്.

കുട്ടികളാണെന്ന് പറഞ്ഞ് ഒരിക്കലും ചുരുക്കി കളയരുത്

അവരുടെ ചെറിയ പ്രായത്തിൽ തന്നെ കഴിവുകൾ പ്രോത്സാഹിപ്പിച്ചാൽ അവർക്ക് അവർ ആഗ്രഹിച്ച തലത്തിലെത്താൻ കഴിയുമെന്നും ജയസൂര്യ പറയുന്നു. കുട്ടികളെ വെറും കുട്ടികളാണെന്ന് പറഞ്ഞ് ഒരിക്കലും ചുരുക്കി കളയരുത്. അതേസമയം അവർ ചെയ്യുന്ന ഓരോ കാര്യത്തിലും നമ്മുടെ ശ്രദ്ധ വേണം. എന്നാൽ അവരിലെ കഴിവുകൾ പരമാവധി കണ്ടെത്തിയ അവർക്ക് അതിനുവേണ്ടിയുള്ള അവസരം ഒരുക്കി കൊടുക്കേണ്ടത് മാതാപിതാക്കൾ തന്നെയാണെന്നും ജയസൂര്യ പറയുന്നു. തനിക്ക് ചെറിയ കാലത്ത് ഉണ്ടായ ഒരു രോഗത്തെ തുടർന്ന് 18 വയസ്സ് വരെ വീട്ടിൽ നിന്നും മറ്റു കുട്ടികളുടെ കൂടെ ഒന്നും കളിക്കാനും മറ്റും വിടാതെ ഇരുത്തിയിട്ടുണ്ട്.

പേശി സംബന്ധമായ ഒരു രോഗമുള്ളതുകൊണ്ട് ആറുമാസത്തേക്ക് റസ്റ്റ് എടുക്കാനും അധികം കളിക്കാൻ ഒന്നും പോകരുത് എന്നായിരുന്നു തന്റെ വീട്ടുകാരോട് ഡോക്ടർ നിർദ്ദേശിച്ചത്. എന്നാൽ അവർ ഭയം കൊണ്ട് എന്നെ 18 വയസ്സ് ആകുന്നതുവരെ അധികം കളിക്കാനൊന്നും പുറത്തേക്ക് വിട്ടില്ല. എന്നാൽ അതുകൊണ്ട് നഷ്ടം ഒന്നും സംഭവിച്ചിട്ടില്ല എന്നും ജയസൂര്യയെ കൂട്ടിച്ചേർത്തു. അങ്ങനെ സംഭവിച്ചതുകൊണ്ട് ഇരുന്ന് എന്ത് കളിക്കാം എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ. അങ്ങനെയാണ് മിമിക്രി അഭിനയം എന്നിവയുടെ ഒക്കെ ഒരു താൽപര്യം തോന്നിയത് എന്നും നടൻ പറയുന്നു. മാത്രമല്ല പല കാര്യങ്ങളിലും തന്റെ അഭിപ്രായത്തെക്കുറിച്ചും ജയസൂര്യ പറയുന്നു. താൻ പറയുന്നത് എത്രത്തോളം ശരിയാണ് എന്ന് എനിക്കറിയില്ല ഈ ലോകത്ത് തെറ്റുകൾ തമ്മിൽ എല്ലാ യുദ്ധം ഉണ്ടായിട്ടുള്ളത് ശരികളും ശരികളും തമ്മിലാണ്. ഒരാളുടെ ശരി മറ്റൊരാൾക്ക് ഒരുപക്ഷേ വ്യത്യസ്തമായ മറ്റൊരു ശരിയായിരിക്കാം എന്നും ജയസൂര്യ.

ENGLISH SUMMARY

Jayasurya’s stances and opinions have garnered a lot of attention from social media and fans. Jayasurya often shares videos related to his family, that is, his children, with his fans. In such cases, the things Jayasurya has said about his childhood and how fathers and mothers should raise their children are noteworthy.

Follow Us
Related Stories
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ
Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു