AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ramayana Masam 2026: സമാധാനത്തിനും സന്തോഷത്തിനും സീതാ മന്ത്രം! രാമായണമാസത്തിൽ ജപിക്കൂ

Ramayana Masam 2026: ഈ മാസം ഇരുവരെയും ആരാധിക്കുന്നത് തടസ്സങ്ങളും ദുരിതങ്ങളും നീ ജീവിതത്തിൽ സകര ഐശ്വര്യങ്ങളും നിറയാൻ നമ്മെ സഹായിക്കും. അതിനാൽ തന്നെ ഈ മാസത്തിൽ രാമായണം പാരായണം ചെയ്യുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. എന്നാൽ ഈ തിരക്കാർന്ന ജീവിതത്തിൽ രാമായണം മുഴുവൻ വായിച്ചു തീർക്കുക എന്നത് പലരെയും സംബന്ധിച്ച് പ്രായോഗികമായ കാര്യമല്ല. എന്നാൽ അവരെ സംബന്ധിച്ച് ചില മന്ത്രങ്ങൾ ജപിക്കുന്നതും...........

Ramayana Masam 2026: സമാധാനത്തിനും സന്തോഷത്തിനും സീതാ മന്ത്രം! രാമായണമാസത്തിൽ ജപിക്കൂ
Ramayana Masam Image Credit source: Tv9 Network
Ashli C
Ashli C | Published: 05 Aug 2026 | 01:56 PM

പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ച് ധർമ്മത്തിന്റെ പാതയിലൂടെ നടക്കാൻ ഓരോ മനുഷ്യനെയും പ്രാപ്തമാക്കുന്ന പുണ്യകാലമാണ് കർക്കടകത്തിലെ രാമായണമാസം. തിന്മയ്ക്കുമേൽ നന്മ നേടുന്ന വിജയത്തിന്റെ കഥ മാത്രമല്ല ത്യാഗത്തിന്റെയും ധർമ്മത്തിന്റെയും പാഠങ്ങൾ കൂടിയാണ് രാമായണമാസം നമ്മെ പഠിപ്പിക്കുന്നത്. അതിനാൽ തന്നെ ഈ മാസത്തിൽ ധർമ്മത്തിന്റെ പ്രതീകമായ ശ്രീരാമചന്ദ്രനെയും ക്ഷമയുടെയും ശാന്തതയുടെയും സ്വരൂപമായ സീതാദേവിയും ആരാധിക്കേണ്ടത് വളരെ അധികം പ്രാധാന്യമുണ്ട്.

ഈ മാസം ഇരുവരെയും ആരാധിക്കുന്നത് തടസ്സങ്ങളും ദുരിതങ്ങളും നീ ജീവിതത്തിൽ സകര ഐശ്വര്യങ്ങളും നിറയാൻ നമ്മെ സഹായിക്കും. അതിനാൽ തന്നെ ഈ മാസത്തിൽ രാമായണം പാരായണം ചെയ്യുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. എന്നാൽ ഈ തിരക്കാർന്ന ജീവിതത്തിൽ രാമായണം മുഴുവൻ വായിച്ചു തീർക്കുക എന്നത് പലരെയും സംബന്ധിച്ച് പ്രായോഗികമായ കാര്യമല്ല. എന്നാൽ അവരെ സംബന്ധിച്ച് ചില മന്ത്രങ്ങൾ ജപിക്കുന്നതും ജീവിതത്തിൽ ശ്രീരാമന്റെയും സീതാദേവിയുടെയും അനുഗ്രഹം നേടുന്നതിന് കാരണമാകും. അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ALSO READ:കർക്കിടക വാവിന് ബലിതർപ്പണം നടത്താൻ ‘ഒരിക്കൽ’ വ്രതം എടുക്കേണ്ടത് എന്നാണ്?

ഏതൊരു വ്യക്തിയും ജീവിതത്തിൽ ആഗ്രഹിക്കുന്ന ഒന്നാണ് മനസ്സിന്റെ സമാധാനം. ഒരു മനുഷ്യൻ സർവ്വലോകവും കീഴടക്കിയിട്ടും മനസ്സിന് സമാധാനം ലഭിക്കുന്നത് എങ്കിൽ ജീവിതത്തിന് അർത്ഥമില്ലാതാകും. പലപ്പോഴും നമ്മുടെ തന്നെ പല കർമ്മങ്ങളും അല്ലെങ്കിൽ മുൻകാല പ്രവർത്തികളും ആയിരിക്കാം നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്നത്. അത്തരത്തിൽ മനസ്സിന് സമാധാനം നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോൾ ജപിക്കേണ്ട ഒരു സീതാമന്ത്രമാണ് ഇവിടെ പറയുന്നത്.

ശ്രീ ജാനകി രാമാഭ്യാം നമഃ, ജയ് ശ്രീ സീതാ റാം, ശ്രീ സീതായ നമഃ.

വീട്ടിലെ സ്വസ്ഥത നഷ്ടപ്പെടുമ്പോഴും നിങ്ങളുടെ ഹൃദയം എല്ലായിപ്പോഴും ക്ഷീണിതമായ മനസ്സിനെ സമാധാനം നഷ്ടപ്പെടുകയും മാനസികമായി സമ്മർദ്ദം അനുഭവിക്കുമ്പോഴും ഉള്ള പ്രാർത്ഥനയാണിത്. ഇത് പതിവായി ജപിക്കുന്നത് മനസ്സിന് സമാധാനം ലഭിക്കും. കർക്കിടക മാസത്തിൽ മാത്രമല്ല എല്ലായിപ്പോഴും നിങ്ങൾ എപ്പോഴെങ്കിലും മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ ആ സമയത്ത് ഈ സീതാമന്ത്രം ജപിക്കുന്നത് മനസ്സിന് ധൈര്യവും ആത്മവിശ്വാസവും കരുത്തും നൽകും.

ENGLISH SUMMARY

The month of Ramayana in Cancer is a holy time that enables every human being to overcome adverse circumstances and walk on the path of Dharma. The month of Ramayana not only teaches us the story of the victory of good over evil, but also the lessons of sacrifice and Dharma.

Follow Us