Lips Care: ചുണ്ട് വരണ്ട് പൊട്ടാറുണ്ടോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്
How to Cure Dry and Chapped Lips: ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നതാണ് പ്രധാന കാരണം. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ചുണ്ടുകളെ പെട്ടെന്ന് വരണ്ടതാക്കും. കാലാവസ്ഥയും ചുണ്ടുകൾ വരണ്ടുപോകാൻ കാരണമാകുന്നുണ്ട്. അമിതമായ തണുപ്പ്, കാറ്റ്, അല്ലെങ്കിൽ ചൂട് എന്നിവ ചുണ്ടുകളിലെ ഈർപ്പം നഷ്ടപ്പെടുത്തും.
മഴക്കാലത്ത് ചുണ്ടുകൾ വരണ്ടുപൊട്ടുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ടോ ശരീരത്തിലെ ജലാംശം കുറയുന്നത് കൊണ്ടോ ആണ് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത്. ചുണ്ടുകളിൽ എണ്ണ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ഇല്ലാത്തതിനാൽ അവ പെട്ടെന്ന് വരളാൻ സാധ്യത കൂടുതലാണ്. ഈ പ്രശ്നത്തിന് പരിഹാരം എന്താണെന്ന് അറിഞ്ഞാലോ? വിപണിയിൽ നിന്ന് വില കൂടിയ മരുന്നുകളോ ക്രീമുകളൊന്നും വാങ്ങാതെ തന്നെ നമ്മുടെ വീട്ടിലെ ചില വസ്തുക്കൾ ഉപയോഗിച്ച് ചുണ്ട് ഭംഗിയുള്ളതാക്കി മാറ്റാം….
ചുണ്ട് വരളുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ
- ചുണ്ടുകളിൽ ഉണ്ടാകുന്ന വരൾച്ചയും തൊലി உரிഞ്ഞുപോവലും.
- പൊട്ടലുകളും വേദനയും.
- ചില സമയങ്ങളിൽ ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള രക്തസ്രാവം.
- നീറ്റലും തരിപ്പും.
ചുണ്ട് പൊട്ടുന്നതിന്റെ കാരണങ്ങൾ
ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നതാണ് പ്രധാന കാരണം. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ചുണ്ടുകളെ പെട്ടെന്ന് വരണ്ടതാക്കും. കാലാവസ്ഥയും ചുണ്ടുകൾ വരണ്ടുപോകാൻ കാരണമാകുന്നുണ്ട്. അമിതമായ തണുപ്പ്, കാറ്റ്, അല്ലെങ്കിൽ ചൂട് എന്നിവ ചുണ്ടുകളിലെ ഈർപ്പം നഷ്ടപ്പെടുത്തും. ചുണ്ട് നനയ്ക്കുന്ന ശീലമാണ് മറ്റൊന്ന്. ചുണ്ടുകൾ വരളുമ്പോൾ ഉമിനീര് കൊണ്ട് കൂടെക്കൂടെ നനയ്ക്കുന്നത് താത്കാലിക ആശ്വാസം നൽകുമെങ്കിലും, ഉമിനീര് വറ്റുമ്പോൾ ചുണ്ട് കൂടുതൽ വരളാൻ ഇത് കാരണമാകുന്നു. അതുപോലെ, വിറ്റാമിൻ ബി, സിങ്ക്, ഇരുമ്പ് തുടങ്ങിയവയുടെ കുറവും പ്രശ്നമാണ്.
ALSO READ: രാത്രി കിടക്കും മുമ്പ് ഇത്രയും ചെയ്യൂ…. മുടി കൊഴിച്ചിൽ പൂർണമായും മാറും!
പരിഹാരമിതാ…
വെളിച്ചെണ്ണ / നെയ്യ്: വെളിച്ചെണ്ണയിലോ നെയ്യിലോ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ചുണ്ടുകൾക്ക് സ്വാഭാവിക ഈർപ്പം നൽകുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പും പകൽ സമയങ്ങളിലും അല്പം വെളിച്ചെണ്ണയോ ശുദ്ധമായ നെയ്യോ ചുണ്ടിൽ പുരട്ടുന്നത് വരൾച്ച പെട്ടെന്ന് മാറ്റാൻ സഹായിക്കും.
തേൻ: തേൻ ഒരു സ്വാഭാവിക മോയിസ്ചറൈസറും ആന്റിബാക്ടീരിയൽ ഏജന്റുമാണ്. വരണ്ട് പൊട്ടിയ ചുണ്ടുകളിൽ അല്പം തേൻ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് ചുണ്ടുകൾ മൃദുവാക്കാൻ സഹായിക്കും.
കറ്റാർവാഴ: കറ്റാർവാഴ ജെല്ലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും വേദന കുറയ്ക്കാനും സഹായിക്കും. പുതിയ കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ടുന്നത് തണുപ്പും ആശ്വാസവും നൽകും.
വെള്ളരി: വെള്ളരിക്ക കഷണങ്ങൾ ഉപയോഗിച്ച് ചുണ്ടുകളിൽ മൃദുവായി മസാജ് ചെയ്യുന്നത് ചുണ്ടുകളിലെ വറൾച്ച മാറ്റി ഈർപ്പം നിലനിർത്താൻ വളരെ നല്ലതാണ്.
പഞ്ചസാരയും വെളിച്ചെണ്ണയും ചേർത്ത സ്ക്രബ്: ചുണ്ടിലെ മൃതകോശങ്ങൾ (Dead cells) മാറ്റാൻ ആഴ്ചയിൽ ഒരിക്കൽ പഞ്ചസാരയും അല്പം വെളിച്ചെണ്ണയും കലർത്തി മൃദുവായി സ്ക്രബ് ചെയ്യാം. ഇതിനുശേഷം നല്ലൊരു ലിപ് ബാം അല്ലെങ്കിൽ വെളിച്ചെണ്ണ പുരട്ടുക.
ശ്രദ്ധിച്ചോണേ…
- ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
- കെമിക്കലുകൾ കൂടുതലുള്ള ലിപ്സ്റ്റിക്കുകളും ലിപ് ബാമുകളും ഒഴിവാക്കുക.
- പുറത്തിറങ്ങുമ്പോൾ എസ്.പി.എഫ് അടങ്ങിയ ലിപ് ബാം ഉപയോഗിക്കുക.
English Summary:
Dry and chapped lips are a common problem caused by factors such as dehydration, frequent lip licking, excessive sun exposure, cold or dry weather, allergies, and nutritional deficiencies. Symptoms include dryness, cracking, peeling, redness, soreness, and sometimes bleeding.