AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actor Mammootty: മലയാളത്തിന് അഭിമാനം; നടൻ മമ്മൂട്ടി പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി

Actor Mammootty Recieved Padma Bhushan:അച്ഛൻ പത്മഭൂഷൻ ഏറ്റുവാങ്ങുന്നത് കണ്ട് അഭിമാനത്തോടെ കൈയ്യടിക്കുന്ന ദുൽഖറിനെയാണ് വേദിയിൽ കാണുന്നത്. ഒപ്പം സുൽഫത്തും സുറുമിയും ഉള്ളതായാണ് റിപ്പോർട്ട്. ഇന്ന് വൈകുന്നേരം രാഷ്ട്രപതിഭവനിൽ നടന്ന രണ്ടാമത് സിവിൽ ഇൻഫെസ്റ്റിറ്റ്യൂച്ചർ ചടങ്ങിലാണ് പത്മപുരസ്കാരങ്ങൾ നൽകിയത്. മലയാളികളുടെ പ്രിയനടൻ.......

Actor Mammootty: മലയാളത്തിന് അഭിമാനം; നടൻ മമ്മൂട്ടി പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി
Mammootty Recieves Padma BhushanImage Credit source: Screen Grab From President Facebook
Ashli C
Ashli C | Updated On: 23 Jun 2026 | 06:26 PM

മലയാളി പ്രേക്ഷകർക്ക് അഭിമാനമായി നടൻ മമ്മൂട്ടി പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. വേദിയിൽ ദുൽഖർ സൽമാൻ അടക്കം ഉണ്ടായിരുന്നു. അച്ഛൻ പത്മഭൂഷൻ ഏറ്റുവാങ്ങുന്നത് കണ്ട് അഭിമാനത്തോടെ കൈയ്യടിക്കുന്ന ദുൽഖറിനെയാണ് വേദിയിൽ കാണുന്നത്.ഒപ്പം സുൽഫത്തും സുറുമിയും ഉള്ളതായാണ് റിപ്പോർട്ട്. ഇന്ന് വൈകുന്നേരം രാഷ്ട്രപതിഭവനിൽ നടന്ന രണ്ടാമത് സിവിൽ ഇൻഫെസ്റ്റിറ്റ്യൂച്ചർ ചടങ്ങിലാണ് പത്മപുരസ്കാരങ്ങൾ നൽകിയത്. മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി ചൊവ്വാഴ്ച രാവിലെ കുടുംബത്തോടൊപ്പം ആണ് തലസ്ഥാനത്ത് എത്തിയത്.

മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ സദസ്സിലിരുന്നു കൊണ്ട് കൈയ്യടിക്കുന്ന മകൻ ദുൽഖർ സൽമാനാണ് ഇപ്പോൾ ദൃശ്യങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ലോക്സഭാ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്തതിനുശേഷം ആണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് പത്മഭൂഷൻ ഏറ്റുവാങ്ങുന്നതിനായി നടന്നെത്തിയത്. ഒപ്പം തന്നെ മമ്മൂട്ടിയുടെ സന്തതസഹചാരിയും നിർമാതാവുമായ എസ് ജോർജും പത്മഭൂഷൻ വേദിയിൽ ഉണ്ടായിരുന്നു. കൂടാതെ നിർമാതാവായ ആന്റോ ജോസഫും ചടങ്ങിൽ സന്നിഹിതനായിരുന്നു എന്നാണ് റിപ്പോർട്ട്.

ALSO READ:മത്സരിക്കാനില്ല, കരുത്തുറ്റ പുതിയ തലമുറ നയിക്കട്ടെ; മാറ്റങ്ങൾക്കായി വഴിമാറുന്നു! പോസ്റ്റുമായി അൻസിബ ഹസൻ

അതേസമയം തന്നെ പത്മവിഭൂഷൺ ജേതാക്കളായ ജസ്റ്റിസ് കെ ടി തോമസും പി നാരായണനും ബഹുമതി ഏറ്റുവാങ്ങി. കൂടാതെ മമ്മൂട്ടിക്കൊപ്പം തന്നെ പത്മഭൂഷൺ അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഗായിക യാഗ്നിക്കിനും രാഷ്ട്രപതി ബഹുമതിb സമ്മാനിച്ചു.

നടൻ മമ്മൂട്ടിയുടെ ജീവചരിത്രം

കോട്ടയം ജില്ലയിലെ ഒരു പരമ്പരാഗത മുസ്ലിം കുടുംബത്തിലാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ജനിച്ചത്. പിതാവ് ഇസ്മായിൽ. മാതാവ് ഫാത്തിമ. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദം നേടിയ മമ്മൂട്ടി എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നിന്നാണ് നിയമത്തിൽ ബിരുദം നേടിയത്. സിനിമയിൽ സജീവമാകുന്നതിന് മുമ്പ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. 1979ൽ സുൽഫത്തുമായുള്ള വിവാഹം കഴിഞ്ഞു ഇരുവർക്കും ദുൽഖർ സൽമാൻ ഉൾപ്പെടെ രണ്ട് മക്കളാണുള്ളത്.

1971 റിലീസ് ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് മമ്മൂട്ടിയുടെ സിനിമ പ്രവേശം. പിന്നീട് വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തിലൂടെ എത്തിയത്.തുടർന്ന് കെ മധു ജോഷി ഐവി ശശി പത്മരാജൻ ഭരതൻ തുടങ്ങിയ പ്രമുഖ സംവിധായകരിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടനായി മമ്മൂട്ടി മാറി. 1987 പുറത്തിറങ്ങിയ ന്യൂഡൽഹി എന്ന സിനിമയാണ് മമ്മൂട്ടിയുടെ കരിയറിലെ തന്നെ വഴിത്തിരിവായി മാറിയത്.

ENGLISH SUMMARY

Actor Mammootty received the Padma Bhushan award, making the Malayali audience proud. He received the award from President Draupadi Murmu. Dulquer Salmaan was also present on the stage. Dulquer is seen clapping proudly on seeing his father receiving the Padma Bhushan.

Follow Us