AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Action Hero Biju: ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാ​ഗം എപ്പോൾ ? സംവിധായകൻ പറയുന്നു

Action Hero Biju: നിവിൻപോളി മാത്രമല്ല ഒരു സിനിമയിലെ എല്ലാവരും ഒരേ പോലെ മത്സരിച്ച് അഭിനയിച്ചു എന്ന് വേണം പറയാൻ. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു...

Action Hero Biju: ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാ​ഗം എപ്പോൾ ? സംവിധായകൻ പറയുന്നു
Action Hero Biju
Ashli C
Ashli C | Published: 10 Feb 2026 | 11:55 AM

മലയാള സിനിമ നമുക്ക് മുന്നിൽ നിരവധി പോലീസ് കഥാപാത്രങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ അവയിൽ നിന്നും എല്ലാം വ്യത്യസ്തമായ ഒരു പോലീസ് ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. മലയാളികളുടെ പ്രിയങ്കരനായ നിവിൻ പോളി പോലീസ് കഥാപാത്രത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് എബ്രിഡ് ഷൈൻ ആണ്. സബ് ഇൻസ്പെക്ടർ ബിജു പൗലോസ് എന്ന കഥാപാത്രവുമായാണ് നിവിൻ പോളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

ആക്ഷൻ രംഗങ്ങൾ മാത്രമല്ല നിരവധി പ്രണയമൂർത്തങ്ങളാലും ആക്ഷൻ ഹീറോ ബിജു പ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമയായി മാറി. ചിത്രത്തിലെ കഥ മാത്രമല്ല ഗാനങ്ങളും ഇന്നും ആളുകളുടെ ഫേവറിറ്റ് ലിസ്റ്റിൽ ഉള്ളവയാണ്. ജെറി അമൽദേവിന്റെ മനോഹരമായ ഈണങ്ങളും സിനിമയുടെ പശ്ചാത്തല സംഗീതവും അന്തരീക്ഷത്തിന് നൽകിയ മിഴിവ് ചെറുതല്ല. കേന്ദ്ര കഥാപാത്രമായ നിവിൻപോളി മാത്രമല്ല ഒരു സിനിമയിലെ എല്ലാവരും ഒരേ പോലെ മത്സരിച്ച് അഭിനയിച്ചു എന്ന് വേണം പറയാൻ. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൂടാതെ ഇന്ന് സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന പല പ്രവണതകളുടെയും കുറ്റകൃത്യങ്ങളെയും ഹാസ്യാത്മകരീതിയിലും അല്ലാതെയും സിനിമയിലൂടെ അവതരിപ്പിക്കുവാൻ സാധിച്ചു എന്നതും സംവിധായകന്റെ മികവാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകനായ എബ്രിഡ് ഷൈൻ.

സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യുക എന്നത് തന്റെ ഏറെ നാളായിട്ടുള്ള ഒരു ശ്രമമാണ് എന്നും എന്നാൽ സാങ്കേതികമായ ചില പ്രശ്നങ്ങൾ കാരണമാണ് സിനിമയുടെ രണ്ടാം ഭാഗം ഇറക്കുവാൻ സാധിക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു. താൻ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണ് ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം. അത് എപ്പോഴെങ്കിലും സംഭവിക്കുമായിരിക്കും എന്നും സംവിധായകൻ വ്യക്തമാക്കി.

Follow Us