Actor Prem Kumar: നടൻ പ്രേംകുമാർ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥി? പ്രഖ്യാപനം ഉടൻ

Actor Prem Kumar udf candidate: അതിനിടെ പ്രേംകുമാറിനെ അനുനയിപ്പിക്കുന്നതിന് വേണ്ടി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കാണാൻ സാധിച്ചില്ല എന്നും റിപ്പോർട്ട്.....

Actor Prem Kumar: നടൻ പ്രേംകുമാർ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥി? പ്രഖ്യാപനം ഉടൻ

Premkumar

Published: 

16 Feb 2026 | 09:36 AM

നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായെക്കുമെന്ന് സൂചന. സ്വന്തം തട്ടകമായ കഴക്കൂട്ടത്ത് പ്രേംകുമാർ മത്സരിക്കുകയാണെങ്കിൽ വിജയസാധ്യതയുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവേശനത്തിനുശേഷം ആയിരിക്കും ഔദ്യോഗികമായ തീരുമാനമെടുക്കുക.

അതിനിടെ പ്രേംകുമാറിനെ അനുനയിപ്പിക്കുന്നതിന് വേണ്ടി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കാണാൻ സാധിച്ചില്ല എന്നും റിപ്പോർട്ട്. അതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി പ്രേംകുമാറിന്റെ കൂടികാഴ്ച എ നടക്കാൻ സാധ്യത എന്നാണ് പുറത്ത് വരുന്ന വിവരം. സിപിഎമ്മിനോട് അകന്നു നിൽക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിച്ച് കോൺഗ്രസിലേക്ക് കൊണ്ടുവരിക എന്നതാണ് കെ സി ലക്ഷ്യമിടുന്നതാണ് സൂചന.

സർക്കാറിനെ തുറന്നു എതിർത്തുകൊണ്ടാണ് സിപിഎമ്മുമായുള്ള ബന്ധം പ്രേംകുമാർ അവസാനിപ്പിച്ചിരിക്കുന്നത്. തന്നോട് സാമാന്യമായ ഒരു മര്യാദ പോലും സർക്കാർ കാണിച്ചില്ലെന്നും അനീതി നേരിട്ടെന്നും പ്രേംകുമാർ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വളരെ പോസിറ്റീവായി കാണേണ്ടിയിരുന്ന ഒരു അഭിപ്രായം പറഞ്ഞതിനാണ് തന്നെ പുറത്താക്കിയത്. അതിന്റെ കാരണങ്ങൾ മാധ്യമങ്ങളിലൂടെ മാത്രമാണ് താൻ അറിഞ്ഞില്ലെന്നും സഹപ്രവർത്തകരുടെ മാന്യമായ രീതിയിൽ യാത്ര പറയാൻ പോലും തനിക്ക് അവസരം നൽകിയില്ല എന്നും പ്രേംകുമാർ കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ സച്ചിദാനന്ദൻ ഇതിലും കടുത്ത വിമർശനങ്ങൾ നടത്തിയിട്ടും അദ്ദേഹം സാൻസ് തന്നെ തുടരുന്നതായി പ്രേംകുമാർ ചൂണ്ടിക്കാട്ടി.

Loading...
Unable to load recommendations.
Follow Us
Related Stories
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
Dulquer Salmaan : ദുൽഖറിന്റെ നാല് കോടിയുടെ കിടിലൻ വീടൊരുക്കിയത് ഭാര്യ അമാൽ തന്നെ
Actress Urvashi: മോളായാലും മോനായാലും വിളിച്ചാൽ ആദ്യം ചോദിക്കുക ഇതാണ്; മക്കളെ കുറിച്ച് നടി ഉർവശി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ