Ram Charan: വിരോഷ് വിവാഹത്തിന് രാംചരൺ എത്തിയത് ചെരിപ്പിടാതെ; കാരണം തേടി ആരാധകർ

Actor Ram Charan Ayyappa Deeksha: വേഷത്തിലുപരി, എല്ലാവരെയും അത്ഭുതപ്പെടുത്തിയത് രാം ചരൺ ചെരിപ്പിടാതെയാണ് ചടങ്ങിനെത്തിയത് എന്നതാണ്. എന്തുകൊണ്ടാണ് രാം ചരൺ ചെരിപിടാതെ കറുത്ത വസ്ത്രമണിഞ്ഞ് എത്തിയതെന്നാണ് ആരാധകർ തിരയുന്നത്.

Ram Charan: വിരോഷ് വിവാഹത്തിന് രാംചരൺ എത്തിയത് ചെരിപ്പിടാതെ; കാരണം തേടി ആരാധകർ

Ram Charan

Published: 

05 Mar 2026 | 03:18 PM

വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹമാണ് സോഷ്യൽ മീഡിയയിൽ നിറയെ. തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളിലെ സെലിബ്രറ്റികൾ വന്നെത്തിയ അത്യാഡംബര വിവാഹ സൽക്കാരവും ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമാണ് സിനിമാ പ്രേമികൾ കാത്തിരുന്ന വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹ സൽക്കാരം ഹൈദരാബാദിൽ നടന്നത്. ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ വൻനിര തന്നെ നവദമ്പതികളെ ആശീർവദിക്കാൻ ചടങ്ങിൽ പങ്കെടുത്തിരുന്നു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞുനിൽക്കുന്നത് രാം ചരൺ തേജയാണ്. കാരണം വേറൊന്നുമല്ല, ആഡംബരം നിറഞ്ഞ വിവാഹ വേദിയിലേക്ക് കറുത്ത വസ്ത്രമണിഞ്ഞ്, താടിയും മുടിയും നീട്ടി വളർത്തി തൻ്റെ പതിവ് രൂപത്തിൽ നിന്ന് വ്യത്യസ്തമായാണ് താരം എത്തിയത്. എന്നാൽ വേഷത്തിലുപരി, എല്ലാവരെയും അത്ഭുതപ്പെടുത്തിയത് രാം ചരൺ ചെരിപ്പിടാതെയാണ് ചടങ്ങിനെത്തിയത് എന്നതാണ്. എന്തുകൊണ്ടാണ് രാം ചരൺ ചെരിപിടാതെ കറുത്ത വസ്ത്രമണിഞ്ഞ് എത്തിയതെന്നാണ് ആരാധകർ തിരയുന്നത്.

ALSO READ: 7 കോടിയുടെ ആഭരണങ്ങൾക്കായി മൂന്ന് കിലോ സ്വർണം…. രശ്മിക- വിജയ് വിവാഹാഭരണങ്ങൾക്ക് ഇത്രയേറെ സവിശേഷതയോ?

കോടികൾ വിലമതിക്കുന്ന വസ്ത്രങ്ങളും ആഡംബരങ്ങളോടെയും മറ്റ് താരങ്ങൾ വിവാഹ സൽക്കാരത്തിലെത്തിയപ്പോൾ രാം ചരൺ എന്തുകൊണ്ടാണ് ഇത്രയും ലളിതമായി എത്തിയതെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ശബരിമല അയ്യപ്പ ദർശനത്തിന് ഒരുങ്ങുന്നതിൻ്റെ വ്രതാനുഷ്ടാനത്തിലാണ് നടൻ. ഇതിൻ്റെ ഭാ​ഗമായാണ് താരം ഇത്തരമൊരു വേഷത്തിലെത്തിയതെന്നും സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുണ്ട്. ശബരിമല അയ്യപ്പ ദർശനത്തിനായി മാലയിട്ട് കഠിന വ്രതമെടുക്കുന്നതിനാലാണ് അദ്ദേഹം ആഡംബരങ്ങൾ ഒഴിവാക്കിയത്.

നടൻ്റെ വ്രതനിഷ്ഠ മുടക്കാതെ എത്തിയ താരത്തെ ഇപ്പോൾ ആരാധകർ പ്രശംസകൊണ്ട് മൂടുകയാണ്. ഇതാദ്യമായല്ല രാം ചരൺ തൻ്റെ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന അല്ലു സിരീഷിൻ്റെ പ്രീ-വെഡിങ് റിസപ്ഷനിലും ഇതേ ലുക്കിലായിരുന്നു രാം ചരൺ എത്തിയത്. ആഗോളതലത്തിൽ അറിയപ്പെടുന്ന സൂപ്പർസ്റ്റാർ ആയിട്ടും തൻ്റെ സംസ്കാരത്തോടും വിശ്വാസത്തോടും അദ്ദേഹത്തിൻ്റെ എളിമ ഏവരുടെയും കൈയടി നേടുകയാണ്.

Follow Us
ഞണ്ട് കറി കഴിക്കുന്നത് അപകടമോ?
30 ദിവസത്തിനുള്ളിൽ വിളവ് തരുന്ന പച്ചക്കറികൾ
കണ്ണീരോടെ മാപ്പ്! ഭക്തിയോടെയായിരുന്നു പൊങ്കാലയിടാൻ വന്നതെന്ന് അന്ന രാജൻ
പച്ചമാങ്ങ സ്‌ക്വാഷ് കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കാന്‍  എന്തെളുപ്പം
പൊങ്കാലയിട്ടു, ജോലിക്ക് വേണ്ടിയുള്ള പ്രഹസനം- റെനീഷയുടെ മറുപടി
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി
മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന് അന്ത്യകർമ്മങ്ങൾ നൽകുന്നു
ഇനി ലിഫ്റ്റില്‍ കയറാനും പേടിക്കണമല്ലോ? അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌