AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vijay devarakonda – Rashmika jewellery : 7 കോടിയുടെ ആഭരണങ്ങൾക്കായി മൂന്ന് കിലോ സ്വർണം…. രശ്മിക- വിജയ് വിവാഹാഭരണങ്ങൾക്ക് ഇത്രയേറെ സവിശേഷതയോ?

Vijay Deverakonda and Rashmika Mandanna's wedding: വിവാഹത്തിന് സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ആഭരണങ്ങൾ പ്രധാനമാണെന്ന് തെളിയിക്കുന്നതായിരുന്നു വിജയ്‌യുടെ വേഷം. വിജയ്‌യുടെ മാലകൾക്ക് 1.2 മുതൽ 2 കിലോഗ്രാം വരെ ഭാരം ഉണ്ടായിരുന്നു.

Vijay devarakonda – Rashmika jewellery : 7 കോടിയുടെ ആഭരണങ്ങൾക്കായി മൂന്ന് കിലോ സ്വർണം…. രശ്മിക- വിജയ് വിവാഹാഭരണങ്ങൾക്ക് ഇത്രയേറെ സവിശേഷതയോ?
Vijay Rashmika WeddingImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 03 Mar 2026 | 02:11 PM

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാ ലോകം കാത്തിരുന്ന വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹം രാജകീയ പ്രഭയോടെ പൂർത്തിയായി. ഉദയ്പൂരിലെ ഐടിസി മെമെന്റോസിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ‘വിറോഷ്’ ജോഡികളുടെ വിവാഹ വിശേഷങ്ങളിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നത് അവർ അണിഞ്ഞ സ്വർണാഭരണങ്ങളാണ്.

ആധുനിക വജ്രാഭരണങ്ങൾക്ക് പിന്നാലെ പോകാതെ, ദക്ഷിണേന്ത്യൻ ക്ഷേത്ര കലകളോട് നീതിപുലർത്തുന്ന ആഭരണങ്ങളാണ് ദമ്പതികൾ തിരഞ്ഞെടുത്തത്. ഹൈദരാബാദിലെ പ്രശസ്തമായ ശ്രീ ജ്വല്ലേഴ്‌സ് ആണ് ഈ ആഭരണങ്ങൾ ഒരുക്കിയത്. ഏകദേശം 10 മാസം സമയമാണ് ഇതിനായി വേണ്ടിവന്നത്. ഏകദേശം 3 കിലോ സ്വർണം ഈ ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോ​ഗിച്ചിട്ടുണ്ട്. 4 കോടി മുതൽ 7 കോടി രൂപ വരെയാണ് ചിലവായത് എന്നാണ് കരുതുന്നത്.

Also read – വിരോഷ് വിവാഹത്തിന്റെ സദ്യ കഴിക്കണോ? ആരാധകരെ നിരാശരാക്കാതെ വിജയ് ദേവരക്കൊണ്ട, കയ്യടിച്ച് സോഷ്യൽ മീഡിയ

അനാമിക ഖന്ന ഡിസൈൻ ചെയ്ത ഓറഞ്ച്-ചുവപ്പ് സാരിക്കൊപ്പം ക്ഷേത്ര പാരമ്പര്യ ശൈലിയിലുള്ള ആഭരണങ്ങളാണ് രശ്മിക അണിഞ്ഞത്. 11 സ്വർണ്ണ താക്കോൽ കഷ്ണങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക മാലയായിരുന്നു ഇതിൽ പ്രധാനം. രശ്മികയുടെ ആഭരണങ്ങൾക്ക് മാത്രം ഏകദേശം 5 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ടുകൾ.

വിവാഹത്തിന് സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ആഭരണങ്ങൾ പ്രധാനമാണെന്ന് തെളിയിക്കുന്നതായിരുന്നു വിജയ്‌യുടെ വേഷം. വിജയ്‌യുടെ മാലകൾക്ക് 1.2 മുതൽ 2 കിലോഗ്രാം വരെ ഭാരം ഉണ്ടായിരുന്നു. ഏകദേശം 2 കോടി രൂപയിലധികം വിലവരുമെന്നാണ് കണക്കുകൂട്ടൽ. ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ തനിമയുള്ള തെന്നിന്ത്യൻ ശൈലി തിരഞ്ഞെടുത്ത താരദമ്പതികളെ അഭിനന്ദിക്കുകയാണ് ഫാഷൻ ലോകം.

Follow Us