Actor Salim Kumar: മാറിനിൽക്കങ്ങോട്ട്; രംഗബോധമില്ലാത്ത ഓൺലൈൻ മാധ്യമങ്ങളോട് സഹികെട്ട് പ്രതികരിച്ച് ചന്തു സലിംകുമാർ
Actor Salim Kumar Funeral Controvesry:സലിംകുമാർ മരിച്ചത് മുതൽ അവിടേക്ക് എത്തുന്ന സെലിബ്രിറ്റികളുടെയും ആ കുടുംബാംഗങ്ങളുടെയും ഓരോ രംഗങ്ങളും വിവിധ ഓൺലൈൻ മീഡിയകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. കാണുന്നവർക്ക് പോലും ഇതൊക്കെ എന്തിന് എന്ന് തോന്നിപ്പോകുന്ന പലതരത്തിലുള്ള വീഡിയോകളും അനാവശ്യ ക്യാപ്ഷനുകളും ഇട്ടുകൊണ്ട്........
നടൻ സലിംകുമാറിന്റെ വിയോഗത്തിന്റെ ദുഃഖത്തിലാണ് മലയാളക്കര ഒട്ടാകെ. ശനിയാഴ്ച സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്നലെ മൂന്നുമണിയോടെയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. സലിംകുമാർ മരിച്ചത് മുതൽ അവിടേക്ക് എത്തുന്ന സെലിബ്രിറ്റികളുടെയും ആ കുടുംബാംഗങ്ങളുടെയും ഓരോ രംഗങ്ങളും വിവിധ ഓൺലൈൻ മീഡിയകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. കാണുന്നവർക്ക് പോലും ഇതൊക്കെ എന്തിന് എന്ന് തോന്നിപ്പോകുന്ന പലതരത്തിലുള്ള വീഡിയോകളും അനാവശ്യ ക്യാപ്ഷനുകളും ഇട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.
ഈ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്
അത്തരത്തിൽ ദുഃഖത്തിൽ പോലും സമാധാനം കെടുത്തുന്ന മാധ്യമങ്ങളോട് സഹകരിക്കട്ട് പ്രതികരിച്ചിരിക്കുകയാണ് നടൻ സലിംകുമാറിന്റെ മകനായ ചന്തു സലിംകുമാർ. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ഔദ്യോഗിക ബഹുമതികളോടെ ആണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. എന്നാൽ ആ ചടങ്ങിന് പൊതുവിൽ അദ്ദേഹത്തിനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ALSO READ:ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു
എന്നാൽ അതിനിടയിൽ സാഹചര്യം നോക്കാതെ പെരുമാറിയ ഓൺലൈൻ മീഡിയക്കാർ വലിയ രീതിയിലുള്ള വിമർശനമാണ് ഏറ്റുവാങ്ങുന്നത്.മൃതദേഹത്തിന് ചുറ്റും അനാവശ്യമായി ഉന്തും തള്ളും ഉണ്ടാക്കിയ മീഡിയക്കാരോട് അവസാനം മകനായ ചന്തു സലിംകുമാർ വലിയ ശബ്ദത്തിൽ തന്നെ അങ്ങോട്ട് മാറിനിൽക്കടോ എന്നും എന്താണ് വേണ്ടത് എന്നൊക്കെ ചോദിക്കുന്നുണ്ട്. ഈ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സെലിബ്രിറ്റികളും മനുഷ്യരാണ്
ഇതോടെ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ വലിയ രീതിയിലുള്ള ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഒരു അവസ്ഥയെയും പരിഗണിക്കാതെ മറ്റുള്ളവർക്ക് ശല്യമായി കൊണ്ട് ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ വേണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്.സെലിബ്രിറ്റികൾ ആണെങ്കിൽ കൂടി അവരും ഒരു മനുഷ്യനാണെന്നും അവരുടെ സ്വകാര്യ നിമിഷങ്ങളിൽ അവർക്ക് അല്പം ബഹുമാനം നൽകണമെന്നുമാണ് ആളുകൾ പറയുന്നത്.
ഇത്തരത്തിലുള്ള ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ വേണമെന്ന് ഇവർക്ക് നിരോധനം ഏർപ്പെടുത്തണമെന്നും ആളുകൾ പറയുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായതാണ് അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയത്. അദ്ദേഹം ഏറെ നാളായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു.
പൊതുജനങ്ങൾക്കും സഹപ്രവർത്തകർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭൗതികശരീരം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വടക്കൻ പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്നു.തുടർന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് എറണാകുളം വടക്കൻ പറവൂരിലുള്ള അദ്ദേഹത്തിന്റെ വസതിയായ ലാഫിങ് വില്ലയിലാണ് മൃതദേഹം സംസ്കരിച്ചത്.
ENGLISH SUMMARY
The entire Malayalam region is mourning the demise of actor Salim Kumar. He passed away on Saturday at a private hospital. The funeral was completed by 3 pm yesterday. Since Salim Kumar’s death, various online media outlets have been sharing every scene of celebrities and family members arriving there.