AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Salim Kumar: ‘അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീം ആയിരുന്നു’; സലിം കുമാർ എന്ന പേര് വന്നത് ഇങ്ങനെ…

Story Behind Salim Kumar's Name: ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഹാസ്യനടനായും സ്വഭാവനടനായും ഒരുപോലെ തിളങ്ങിയ മഹാപ്രതിഭയാണ് സലിം കുമാർ. മണവാളനായും പ്യാരിയായും ആശാനായുമൊക്കെ സിനിമാപ്രേമികളുടെ മനസിൽ കൂടുകൂട്ടിയ താരത്തിന്റെ വിയോഗം മലയാളികൾക്ക് തീരാവേദനയാണ് നൽകിയത്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ പഴയക്കാല അഭിമുഖങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 

Salim Kumar: ‘അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീം ആയിരുന്നു’; സലിം കുമാർ എന്ന പേര് വന്നത് ഇങ്ങനെ…
സലിം കുമാർImage Credit source: PTI/Facebook
Nithya Vinu
Nithya Vinu | Updated On: 07 Jun 2026 | 03:30 PM

മലയാളത്തിന്റെ ചിരി മുഖം മാഞ്ഞു. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സലീം കുമാർ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സലിംകുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷയാളതിനെത്തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഹാസ്യത്തിന്റെ ആശാനെ അവസാന നോക്കുകാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

മലയാള സിനിമയുടെ പകരംവയ്ക്കാനില്ലാത്ത ചിരിയുഗത്തിനാണ് അവസാനമായത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഹാസ്യനടനായും സ്വഭാവനടനായും ഒരുപോലെ തിളങ്ങിയ മഹാപ്രതിഭയാണ് സലിം കുമാർ. മണവാളനായും പ്യാരിയായും ആശാനായുമൊക്കെ സിനിമാപ്രേമികളുടെ മനസിൽ കൂടുകൂട്ടിയ താരത്തിന്റെ വിയോഗം മലയാളികൾക്ക് തീരാവേദനയാണ് നൽകിയത്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ പഴയക്കാല അഭിമുഖങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ALSO READ: ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു

സലിം കുമാർ എന്ന പേര് വന്ന വഴി

സലിം കുമാർ എന്ന പേരിന് പിന്നിലെ കഥ നിരവധി അഭിമുഖങ്ങളിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സലിം കുമാർ മുസ്ലീം ആണോ ഹിന്ദു ആണോ എന്ന ആശയക്കുഴപ്പം ആളുകൾക്ക് പണ്ട് ഉണ്ടായിരുന്നു. സഹോദരൻ അയ്യപ്പന്റെ പോരാട്ടങ്ങളിൽ ആകൃഷ്ടരായ ഈഴവ കുടുംബങ്ങൾ അവരുടെ മക്കൾക്ക് ജാതി തിരിച്ചറിയാൻ കഴിയാത്ത വിഘം സലീം, നൗഷാദ് എന്നിങ്ങനെ പേരിട്ടിരുന്നു. അങ്ങനെയാണ് തനിക്ക് സലിം എന്ന് പേര് ലഭിക്കുന്നത്, എന്നായിരുന്നു കൗമുദി ടീവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

കുമാർ എന്ന പേരിനും മറ്റൊരു കഥയുണ്ട്. ചിറ്റാറ്റൂർ എൽപി സ്കൂളിൽ ചേർക്കാനായി ചെന്നപ്പോൾ കുട്ടിയുടെ പേര് എന്താണെന്ന് ടീച്ചർ ചോദിച്ചു. അച്ഛൻ സലിം എന്ന് പറഞ്ഞു. അപ്പോൾ ടീച്ചർ പറഞ്ഞു, അത് പറ്റില്ല, കാരണം കുട്ടി ഹിന്ദുവല്ലേ, പേര് കേട്ടാൽ മുസ്‌ലീങ്ങളെ പോലെ ഇരിക്കുന്നു. അച്ഛനും അതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. എന്താ ചെയ്യുക എന്ന് അച്ഛൻ ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞു, ഒരു കാര്യം ചെയ്യൂ, കുട്ടിയുടെ പേരിന്റെ കൂടെ ഒരു കുമാർ കൂടി ചേർത്തേക്കൂ എന്ന്.

അങ്ങനെ കുമാർ ചേർത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീം ആയിരുന്നു. ശേഷം ഞാൻ അങ്ങനെ വിശാല ഹിന്ദുവായി എന്നായിരുന്നു തമാശയായി അദ്ദേഹം പറഞ്ഞത്. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലായിരുന്നു സലിം കുമാർ പേരിന് പിന്നിലെ കഥ പറഞ്ഞത്.

English Summary:

Actor Salim Kumar shared the interesting story behind his unique name. He explained that during the social reform movement inspired by Sahodaran Ayyappan, many Hindu families deliberately gave their children names that did not reveal caste identity.

Follow Us