AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Vijay Jananayakan: ഇക്കാര്യം ലംഘിച്ചാല്‍ കർശന നടപടി; വിജയ്‌യുടെ ‘ജനനായകൻ’ ഓഡിയോ ലോഞ്ചിന് മലേഷ്യയിൽ നിയന്ത്രണം

Actor Vijay Jananayakan: പരിപാടി തുടങ്ങുന്നതിനു മുൻപേ തന്നെ മലേഷ്യൻ സർക്കാർ നൽകിയ നിർദ്ദേശങ്ങൾ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്...

Actor Vijay Jananayakan: ഇക്കാര്യം ലംഘിച്ചാല്‍ കർശന നടപടി; വിജയ്‌യുടെ ‘ജനനായകൻ’ ഓഡിയോ ലോഞ്ചിന് മലേഷ്യയിൽ നിയന്ത്രണം
Jana NayaganImage Credit source: Social Media
Ashli C
Ashli C | Published: 25 Dec 2025 | 01:15 PM

ദളപതി വിജയ് നായകനാക്കി എച്ച് വിനോദ് സമ്മേളനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേഴ്സ്യൽ എന്റർടൈനറായി പുറത്തിറങ്ങുന്ന ചിത്രം ആണിത്. സിനിമ ഇതിനോടകം തന്നെ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാനത്തെ ചിത്രം കൂടിയാണിത്.

എന്നാൽ പരിപാടി തുടങ്ങുന്നതിനു മുൻപേ തന്നെ മലേഷ്യൻ സർക്കാർ നൽകിയ നിർദ്ദേശങ്ങൾ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പരിപാടി സിനിമയുടെ പ്രമോഷനിൽ മാത്രം ഒതുങ്ങണം എന്നും ചടങ്ങിൽ സംസാരിക്കുന്ന ആരും തന്നെ രാഷ്ട്രീയപരമായ കാര്യങ്ങൾ സംസാരിക്കരുതെന്നും നിർദ്ദേശം. വിജയുടെ രാഷ്ട്രീയപാർട്ടിയായ തമിഴക വെട്ടി കഴകത്തിന്റെ ഫ്ലാവുകളോ ചിഹ്നമോ ടീഷർട്ടുകൾ ധരിച്ച് ആരും തന്നെ പരിപാടിക്ക് എത്തരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ദളപതി വിജയ്‌യുടെ ജന നായകന്റെ ഓഡിയോ ലോഞ്ച് ഡിസംബർ 27 ന് മലേഷ്യയിൽ നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് നവംബർ 28 മുതൽ ടിക്കറ്റ് 2u വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ഓൺലൈനായി ലഭ്യമാകും. ടിക്കറ്റ് വിൽപ്പന മൂന്ന് തലങ്ങളായി തിരിച്ചിരിക്കുന്നു, RM 99 (രൂപ 2,144), RM 199 (രൂപ 4,309), RM 299 (രൂപ 6,475).ഇതിനുപുറമെ, ചില ടിക്കറ്റുകൾ എംഐപി, വിഐപി അംഗങ്ങൾക്കായി റിസർവ് ചെയ്തിട്ടുണ്ട്. എംഐപിയിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാൻ, ടിക്കറ്റ് പ്ലാറ്റ്‌ഫോമുമായി അവരുടെ വെബ്‌സൈറ്റിലെ ലൈവ് ചാറ്റ് വഴിയോ മലേഷ്യയിൽ നിന്നുള്ള +6012 989 9043 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് വഴിയോ ബന്ധപ്പെടണം.

ഓഡിയോ ലോഞ്ചിനുള്ള ഓഡിയോ എൻട്രി ടിക്കറ്റ്, ബുക്കിറ്റ് ജലീൽ സ്റ്റേഡിയത്തിലേക്കുള്ള ടു-വേ ട്രാൻസ്ഫർ, ത്രീ-സ്റ്റാർ താമസ സൗകര്യങ്ങളിൽ മൂന്ന് രാത്രികൾ, മൂന്ന് ദിവസത്തെ പ്രഭാതഭക്ഷണം, മലേഷ്യൻ വിസ, ആറ് മണിക്കൂർ ക്വാലാലംപൂർ ടൂർ, ബട്ടു ഗുഹകളുടെ ടൂർ, ജെന്റിങ് ഹൈലാൻഡ്‌സ് ടൂർ, കേബിൾ കാർ ടിക്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.