‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
Suchitra Mohanlal Talks About the Mohanlal-Mammootty Family Bond: വൈകിയേ വരൂ എന്ന് പറഞ്ഞാൺ യത്രകൾക്കിടെ പ്രണവ് പലപ്പോഴും പോകാറുള്ളത്. പക്ഷേ എത്ര വൈകുമെന്ന് പറയാനാകില്ല. ഒരിക്കൽ സൗത്ത് അമേരിക്കയിൽ പോയപ്പോൾ ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് പ്രണവ് പോയി. രാത്രി ഡിന്നർ ആകുമ്പോഴേക്കും മടങ്ങിയെത്താം എന്നാണ് പറഞ്ഞിരുന്നത്. കൂടെയുണ്ടായിരുന്ന ആൾ തിരികെ പോകാനായി എയർ പോർട്ടിൽ എത്തിയിട്ടും പ്രണവ് മടങ്ങിയെത്തിയില്ല
സിനിമക്കപ്പുറം മലയാളത്തിൻ്റെ മഹാ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള വ്യക്തി ബന്ധത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇരുവരുടെയും പരസ്പരമുള്ള പിറന്നാൽ ആശംസകളിലും ഒരുമിച്ച് പങ്കിടുന്ന വേദികളിലും എല്ലാം അത് പ്രകടമാണ്. മമ്മൂട്ടിയെ സ്വന്തം സഹോദരങ്ങൾ വിളിക്കുന്നതുപോലെ ‘ഇച്ചാക്ക’ എന്നാണ് മോഹൻലാൽ വിളിക്കാറുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തുമായുള്ള അടുപ്പത്തെ കുറിച്ചും മക്കൾ തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് മോഹൻലാലിൻ്റെ ഭാര്യ സുചിത്ര മോഹൻലാൽ.
കാൻ ചാനൽ മീഡിയ എന്ന യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരു കുടുംബങ്ങളും തമ്മിലുള്ള ഊശ്മള ബന്ധത്തെ കുറിച്ച് സുചിത്ര മോഹൻലാൽ തുറന്നു പറയുന്നത്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് മൂത്ത ചേച്ചിയെ പോലെയാണെന്ന് സുചിത്ര പറയുന്നു. സുലു ചേച്ചിയുമായി ഇടക്കൊക്കെ വിളിച്ച് സംസാരിക്കാറുണ്ട്. കുട്ടികളൊക്കെ ചെറുതായിരുന്ന കാലത്ത് അവരും ചെന്നൈയിലായിരുന്നു. അന്ന് കുട്ടികൾ കളിക്കാൻ അങ്ങോട്ടേക്ക് പോകുമായിരുന്നു ചാലു (ദുൽഖർ സൽമാൻ) ഇങ്ങോട്ടും വരുമായിരുന്നു. അന്ന് കുറേ കൂടി കോൺടാക്ട് ഉണ്ടായിരുന്നു. ഇപ്പോ അവര് ഇവിടെയാണ്. താൻ മിക്കപ്പോഴും ചെന്നൈയിലാണ് ഉണ്ടാകാറ്. എന്നാലും ഇടക്ക് മെസേജ് അയക്കും. ഒരു മൂത്ത ചേച്ചിയെ പോലെയാണ് സുൽഫത്ത് എന്നും തുടക്കം സിനിമക്ക് മുൻപ് സുലു ചേച്ചിക്ക് മെസേജ് അയച്ചിരുന്നു എന്നും സുചിത്ര പറയുന്നു.
താൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധികയെന്നും അവർ പറയുന്നു.. രാധികയെ എപ്പോഴും കാണാറോ വിളിച്ച് സംസാരിക്കാറോ ഒന്നുമില്ല. പക്ഷേ കാണുമ്പോൾ ആ സൗഹൃദവും സ്നേഹവും\ എപ്പോഴും ഉണ്ടാകാറുണ്ട് എന്നും സുചിത്ര പറയുന്നു.
‘ഡേർട്ടി ഡസൺ’ എന്ന സൗഹൃദ കൂട്ടായ്മയെ കുറിച്ചും അവരിക്കൊപ്പമുള്ള യാത്രകളെ കുറിച്ചുമെല്ലാം സുചിത്ര വിവരിക്കുന്നുണ്ട്. 6 കപ്പിൾസ് ഉള്ള ഒരു ഗ്രൂപ്പാണ് ‘ഡേർട്ടി ഡസൺസ്’. എല്ലാവരും ചേർന്ന് വർഷത്തിൽ ഒരിക്കൽ കാര്യമായ ഒരു ട്രിപ്പ് തന്നെ പോകും. ഇത്തവണയും യാത്രക്കായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതുകൂടാതെ സോളോ ട്രിപ്പും പോകാറുണ്ട്. യാത്രകളിൽ പലപ്പോഴും ടെൻഷൻ തരാറുള്ളത് പ്രണവാണെന്നും യാത്രകൾക്കിടെ ചിലപ്പോൾ പ്രണവിനെ കാണാതാവും എന്നും സുചിത്ര പറയുന്നു.
വൈകിയേ വരൂ എന്ന് പറഞ്ഞാൺ യത്രകൾക്കിടെ പ്രണവ് പലപ്പോഴും പോകാറുള്ളത്. പക്ഷേ എത്ര വൈകുമെന്ന് പറയാനാകില്ല. ഒരിക്കൽ സൗത്ത് അമേരിക്കയിൽ പോയപ്പോൾ ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് പ്രണവ് പോയി. രാത്രി ഡിന്നർ ആകുമ്പോഴേക്കും മടങ്ങിയെത്താം എന്നാണ് പറഞ്ഞിരുന്നത്. കൂടെയുണ്ടായിരുന്ന ആൾ തിരികെ പോകാനായി എയർ പോർട്ടിൽ എത്തിയിട്ടും പ്രണവ് മടങ്ങിയെത്തിയില്ല. അടുത്ത ദിവസം ലാലേട്ടൻ പ്രണവിൻ്റെ മുറിയിൽ പോയി നോക്കുമ്പോൾ ടിഷ്യു പേപ്പറിലൊരു കുറിപ്പെഴുതി വച്ചിരുന്നു. “ഞാൻ വന്നപ്പോൾ നിങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല, ഞാൻ പുറത്തുപോവുകയാണ്. വരാൻ വൈകും” എന്നായിരുന്നു കുറിപ്പ് എന്ന് അവർ ഓർത്ത് പറയുന്നു.
English Summary
Suchitra Mohanlal recently opened up about her close friendship with Mammootty’s wife, Sulfath, describing her as an elder sister. In an interview, she also highlighted her fond bond with Suresh Gopi’s wife, Radhika, and shared amusing travel anecdotes about her son Pranav and their friends’ group