AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Vinayakan : വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് കയര്‍ത്തു; നടന്‍ വിനായകന്‍ ഹൈദരാബാദിൽ അറസ്റ്റില്‍

എന്താണ് കാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Actor Vinayakan : വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് കയര്‍ത്തു; നടന്‍ വിനായകന്‍ ഹൈദരാബാദിൽ അറസ്റ്റില്‍
വിനായകൻImage Credit source: facebook
Sarika KP
Sarika KP | Updated On: 07 Sep 2024 | 08:42 PM

ഹൈദരാബാദ്: നടന്‍ വിനായകനെ കസ്റ്റഡിയിലെടുത്തു ഹൈദരാബാദ് പൊലീസ്. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായതിനു പിന്നാലെയാണ് നടപടി. വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി വിനായകന്‍ പറഞ്ഞു.  കൊച്ചിയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വിനായകന്‍ ബഹളമുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ തുടർന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇടപ്പെടുകയായിരുന്നു. ശേഷം വിനായകനെ കസ്റ്റഡിയിലെടുത്ത് പോലീസിനു കൈമാറുകയായിരുന്നു.

കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് നടൻ ​ഗോവയിലേക്ക് പുറപ്പെട്ടത്. എന്നാൽ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ വിനായകൻ ഹൈദരാബാദില്‍ ഇറങ്ങുകയായിരുന്നു. ഇവിടെ വച്ച് പിന്നീട് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വാക്കുതർക്കം ഉണ്ടാവുകയും ഇത് പിന്നീട് കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തന്നെയുള്ള മുറിയിലേക്ക് മാറ്റി മര്‍ദിച്ചുവെന്നാണ് വിനായകന്‍റെ വെളിപ്പെടുത്തല്‍. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.

എന്നാൽ ഇതാദ്യമായല്ല വിനായകൻ്റെ പേരിൽ ഇത്തരത്തിലുള്ള വിവാ​ദങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചി പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്ന് വിനായകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടൻ മദ്യലഹരിയിൽ ആണെന്നും ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും പോലീസ് ആരോപിച്ചിരുന്നു.

Updating……