കായലിനു നടുവിൽ ഓണം ആഘോഷിച്ച് അമല പോളും കുടുംബവും; ആദ്യമായി കുഞ്ഞിന്റെ മുഖം കാണിച്ച് താരം | Actress amala paul Onam photoshoot goes viral and reveal-son-ilais-face Malayalam news - Malayalam Tv9

Amala paul: കായലിനു നടുവിൽ ഓണം ആഘോഷിച്ച് അമല പോളും കുടുംബവും; ആദ്യമായി കുഞ്ഞിന്റെ മുഖം കാണിച്ച് താരം

Published: 

15 Sep 2024 19:36 PM

Amala Paul Onam Photoshoot: കായല്‍ പശ്ചാത്തലത്തില്‍ ഉല്ലാസ ബോട്ടില്‍ നിന്നെടുത്ത ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. അമലയും ഭര്‍ത്താവ് ജഗദും മകനും ഓണവസ്ത്രത്തിലാണ്‌ ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രത്തിനൊപ്പം ഓണാശംസകളും താരം നേർന്നിട്ടുണ്ട്.

1 / 5നിരവധി ആരാധകരുള്ള പ്രിയ താരമാണ് നടി അമലപോൾ. ചുരുക്കം സിനിമയിലൂടെ എത്തി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് അമല. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. (IMAGE CREDITS: INSTAGRAM)

നിരവധി ആരാധകരുള്ള പ്രിയ താരമാണ് നടി അമലപോൾ. ചുരുക്കം സിനിമയിലൂടെ എത്തി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് അമല. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. (IMAGE CREDITS: INSTAGRAM)

2 / 5

താരത്തിന്റെ വിവാഹവും കുടുംബജീവിതവും എല്ലാം ഇത്തരത്തിൽ ആരാധകർക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഓണം ആഘോഷിച്ചുള്ള താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. അമലയും ഭർത്താവ് ജ​ഗദും മകൻ ഇളെയും ചിത്രത്തിൽ കാണാം. (IMAGE CREDITS: INSTAGRAM)

3 / 5

അതോടൊപ്പം ഇളൈയുടെ മുഖം ആദ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്. കായല്‍ പശ്ചാത്തലത്തില്‍ ഉല്ലാസ ബോട്ടില്‍ നിന്നെടുത്ത ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. അമലയും ഭര്‍ത്താവ് ജഗദും മകനും ഓണവസ്ത്രത്തിലാണ്‌ ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രത്തിനൊപ്പം ഓണാശംസകളും താരം നേർന്നിട്ടുണ്ട്. (IMAGE CREDITS: INSTAGRAM)

4 / 5

ഇതോടെ നിരവധി പേരാണ് ചിത്രത്തിനു കമന്റുമായി എത്തുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദിന്റെയും വിവാഹം. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ജഗദ് ഗുജറാത്ത് സ്വദേശിയാണ്. നിലവില്‍ നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയാണ് ജോലി ചെയ്യുന്നത്. (IMAGE CREDITS: INSTAGRAM)

5 / 5

യാത്രയ്ക്കിടയിലാണ് ജഗദിനെ അമല കണ്ടുമുട്ടിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. ജൂൺ 11നാണ് അമലയ്ക്കും ജഗദിനും ആൺകുഞ്ഞ് പിറന്നത്. എന്നാൽ ഇതിനു ശേഷം താരം ഇൻസ്റ്റാ​ഗ്രാമിൽ സജീവമായിരുന്നില്ല. കുഞ്ഞിന്റെ മുഖവും താരം ആരാധകർക്കായി പങ്കുവച്ചില്ലായിരുന്നു.(IMAGE CREDITS: INSTAGRAM)

Related Photo Gallery
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ