AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Amrutha Nair: വിവാഹ പ്രായമാണ്, കുടുംബമായി സെറ്റിലാകാൻ സമയമായി… ഈ വർഷം തന്നെ; അമൃത നായർ

Amrutha Nair About Marriage: അടുത്തിടെയായിരുന്നു അമൃതയുടെ ആ​ഗ്രഹം എന്ന് പേര് നൽകിയിരിക്കുന്ന വീടിൻ്റെ പാലുകാച്ചൽ. അമ്മയ്ക്കും അനിയനുമുള്ള ഏക താങ്ങും തണലും അമൃതയാണ്. 25 വർഷത്തോളമായി സ്വന്തമായി ഒരു കൊച്ചു വീടെന്ന ആ​ഗ്രഹമാണ് ആ വീടിൻ്റെ പേരിന് പിന്നിലെ രഹസ്യം.

Amrutha Nair: വിവാഹ പ്രായമാണ്, കുടുംബമായി സെറ്റിലാകാൻ സമയമായി… ഈ വർഷം തന്നെ; അമൃത നായർ
Amrutha NairImage Credit source: Instagram (Amrutha Nair)
Neethu Vijayan
Neethu Vijayan | Updated On: 23 Feb 2026 | 12:43 PM

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും ‘ആഗ്രഹ’ത്തിലേക്ക് സ്വന്തമായി അധ്വാനിച്ച് ചേക്കേറിയ നടി അമൃത നായർ മലയാളികളുടെ മകളാണ്. സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് ഇപ്പോൾ അമൃത. അടുത്തിടെയായിരുന്നു അമൃതയുടെ ആ​ഗ്രഹം എന്ന് പേര് നൽകിയിരിക്കുന്ന വീടിൻ്റെ പാലുകാച്ചൽ. അമ്മയ്ക്കും അനിയനുമുള്ള ഏക താങ്ങും തണലും അമൃതയാണ്. 25 വർഷത്തോളമായി സ്വന്തമായി ഒരു കൊച്ചു വീടെന്ന ആ​ഗ്രഹമാണ് ആ വീടിൻ്റെ പേരിന് പിന്നിലെ രഹസ്യം.

അടുത്തിടെ നടത്തിയ ഒരു ഇൻ്റർവ്യൂവിൽ പ്രേക്ഷകർക്ക് ഏറെ സന്തോഷം നൽകുന്ന പുതിയ പെളിപ്പെടുത്തലുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. ‘ആ​ഗ്രഹം’ എന്ന വീട് പൂർത്തിയാക്കിയതിന് പിന്നിലെ കഷ്ടപാടുകളെ കുറിച്ച് മനസ് തുറക്കുന്നതിനിടെയാണ് തൻ്റെ ജീവിതത്തിൻ്റെ അടുത്ത ഘട്ടത്തെക്കുറിച്ച് അമൃത മനസ് തുറന്നത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചതിനാൽ ഉടനെ വിവാഹം ഉണ്ടാകുമോയെന്ന് ചോദിച്ചതിനാണ് താരം മറുപടി നൽകിയത്.

ALSO READ: എൻ്റെ വീടിൻ്റെ ബെഡ്റൂം തുറക്കുമ്പോൾ അല്ല അത് കണ്ടത്, അതൊരു കഥാപാത്രമാണ്; ഭർത്താവിനെ കുറിച്ച് രശ്മി ബോബൻ

ഈ വർഷം വിവാഹം കഴിക്കണമെന്നാെരു പ്ലാനുണ്ട്. ഇനിയിപ്പോൾ എനിക്ക് വേറെ ബാധ്യതകൾ ഒന്നുമില്ല. ഇപ്പോഴെനിക്ക് ഇരുപത്തിയൊമ്പത് വയസായി. കുടുംബമായി ജീവിക്കാനുള്ള സമയമായി. അതിനുള്ള കാര്യങ്ങൾ ചെയ്ത് തുടങ്ങിയിട്ടുണ്ട്. കണ്ടുവെച്ചിട്ടുണ്ടോയെന്ന ചോദിച്ചതിന് അമൃതയുടെ ഭാ​ഗത്ത് നിന്ന് ഒരു ചിരി മാത്രമാണ് ലഭിച്ചത്. ഉണ്ടെന്ന് സൂചന നൽകുമ്പോലെയായിരുന്നു താരത്തിൻ്റെ ചിരി. സീരിയൽ അഭിനയം മാത്രമല്ല മോഡലിങ്, ആങ്കറിങ്, വസ്ത്രവുമായി ബന്ധപ്പെട്ട് ചെറിയൊരു ബിസിനസും എല്ലാമായും അമൃത സമൂഹ മാധ്യമങ്ങളിലടക്കം സജീവമാണ്.

ഒരു വീടുപണിയുമ്പോഴുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളെക്കുറിച്ചും അമൃത പറയുകയുണ്ടായി. എനിക്ക് ഇപ്പോൾ ഒരു വീട് എങ്ങനെ വെക്കണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ട്. എവിടെയെല്ലാം പണം ചുരുക്കണം, ബജറ്റ് ഫ്രണ്ട്ലിയായി എങ്ങനെ പർച്ചേസ് ചെയ്യണം എന്നെല്ലാം വ്യക്തമായി ധാരണയുണ്ട്. അത്രയ്ക്കും താൻ വീടിന് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ടെന്നും നടി പറഞ്ഞു.

 

Follow Us