Ananya: ‘ആഗ്രഹിച്ച് വന്നതൊന്നുമായിരുന്നില്ല, അമ്മായിഅമ്മ എന്നെ ചീത്ത പറയുന്നുണ്ടായിരുന്നു’

Ananya about First Scene in Debut Movie Positive: സിനിമാ യാത്രയെ കുറിച്ചും ആദ്യ ചിത്രമായ പോസിറ്റീവിനെ കുറിച്ചും താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. അഭിനയിക്കണം എന്നാ​ഗ്രഹിച്ച് വന്നതല്ലെന്നും അഭിനയിക്കാൻ അവസരം കിട്ടി, എന്നാൽ ചെയ്ത് നോക്കാം എന്ന് വച്ച് വന്നതാണെന്നും അനന്യ പറഞ്ഞു.

Ananya: ആഗ്രഹിച്ച് വന്നതൊന്നുമായിരുന്നില്ല, അമ്മായിഅമ്മ എന്നെ ചീത്ത പറയുന്നുണ്ടായിരുന്നു

Ananya

Updated On: 

31 Mar 2026 | 06:34 PM

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനന്യ. ജയസൂര്യ നായകനായ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് അനന്യ സിനിമാരം​ഗത്ത് എത്തിയത്. തുടർന്ന് ചില തമിഴ് ചിത്രങ്ങളുടെയും ഭാ​ഗമായി. തന്റെ സിനിമാ യാത്രയെ കുറിച്ചും ആദ്യ ചിത്രമായ പോസിറ്റീവിനെ കുറിച്ചും താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. അഭിനയിക്കണം എന്നാ​ഗ്രഹിച്ച് വന്നതല്ലെന്നും അഭിനയിക്കാൻ അവസരം കിട്ടി, എന്നാൽ ചെയ്ത് നോക്കാം എന്ന് വച്ച് വന്നതാണെന്നും അനന്യ പറഞ്ഞു.

‘ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് സിനിമയിൽ നിന്നുള്ള അവസരം ലഭിച്ചത്. എസ്എൻ സ്വാമി സാറാണ് പോസിറ്റീവ് ചിത്രത്തിലെ ക്യാരക്ടറിന് വേണ്ടി എന്നെ സെലക്ട് ചെയ്തത്. മുഴുനീള വേഷമായിരുന്നില്ല. എന്നാൽ ആ ക്യാരക്ടറിനെ ചുറ്റിപ്പറ്റിയാണ് സിനിമ നീങ്ങുന്നത്. ഒരു പുതുമുഖം എന്ന ഫീൽ ഇല്ലാതെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നത്.

ALSO READ: 5ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ABVP യിൽ പ്രവർത്തിച്ചവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കണമെന്ന് അറിയില്ലേ? കൃഷ്ണപ്രഭ

ആദ്യ ഷോട്ടിന് വിളിച്ചതൊക്കെ ഇപ്പോഴും ഓർത്തിരിക്കുന്നുണ്ട്. വികെപി ഭയങ്കര ഫ്രണ്ട്ലിയായിരുന്നു. ടെൻഷനൊന്നും വരാതിരിക്കാൻ വേണ്ടി നല്ല കംഫർട്ടാക്കിയിരുന്നു. ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി കരഞ്ഞതും പോസിറ്റീവിലായിരുന്നു. ഭർത്താവ് മരിച്ച് വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ അമ്മായിഅമ്മ എന്നെ ചീത്ത പറയുന്ന രം​ഗമായിരുന്നു.

അന്ന് എന്നോട് ആരും മിണ്ടാതെ, ദേഷ്യത്തോടെയാണ് നിന്നിരുന്നത്. ഇതെന്താണ് എല്ലാവരും ഇങ്ങനെ എന്ന ടെൻഷനിലായിരുന്നു ഞാൻ. ഈയൊരു ഫീലിന് വേണ്ടിയാണ് നമ്മൾ ഇങ്ങനെ മിണ്ടാതിരുന്നതെന്നായിരുന്നു ആ സീൻ കഴിഞ്ഞപ്പോൾ അവർ പറഞ്ഞത്. ആദ്യത്തെ ​ഗാനരം​ഗവും പോസിറ്റീവിലേതായിരുന്നു. ആദ്യമൊക്കെ ഭയങ്കര ചമ്മലായിരുന്നു.

സിനിമയാണ് എന്റെ കരിയർ എന്ന് ഞാൻ തീരുമാനിക്കുന്നത് തമിഴ് ചിത്രമായ നാടോടികൾക്ക് ശേഷമാണ്. എന്റെ കരിയറിലെ വലിയൊരു ടേണിം​ഗ് പോയിന്റായിരുന്നു ആ സിനിമ. അവിടെ ചെന്ന ശേഷമാണ് തമിഴ് പഠിച്ചത്. എന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചു’ എന്നും താരം പറഞ്ഞു. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനന്യ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
പഴയ ടൂത്ത് ബ്രഷ് കളയരുതേ! അറിയാം ഈ കിടിലന്‍ ഉപയോഗങ്ങള്‍
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്