Parvathi R Krishna: എന്ത് തട്ടിപ്പ്? എനിക്ക് വല്ലതും സംഭവിച്ചാൽ നിങ്ങൾ ഉത്തരം പറയുമോ? സൈബർ ആക്രമണങ്ങൾക്കെതിരെ പാർവതി കൃഷ്ണ

Parvathi R Krishna Face Yoga Class: എന്നെ മാത്രം ഇങ്ങനെ ആക്രമിക്കുന്നത് എന്തിനാണ് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ എങ്ങനെയാണ് അത് വിശദീകരിക്കുവാൻ പോകുന്നത് ഞാൻ വല്ലതും ചെയ്താൽ എന്റെ കുടുംബത്തിന് മാത്രമാണ് നഷ്ടപ്പെടുക.അല്ലാതെ നിങ്ങൾക്കാർക്കും ഒന്നും സംഭവിക്കില്ല എന്നാൽ ഞാൻ അങ്ങനെ ചെയ്യുകയാണെങ്കിൽ എന്ത് സംഭവിക്കും എന്നും നടി ചോദിക്കുന്നു. കയ്യിൽ ഒരു ഫോണും ഉണ്ടെങ്കിൽ....

Parvathi R Krishna: എന്ത് തട്ടിപ്പ്? എനിക്ക് വല്ലതും സംഭവിച്ചാൽ നിങ്ങൾ ഉത്തരം പറയുമോ? സൈബർ ആക്രമണങ്ങൾക്കെതിരെ പാർവതി കൃഷ്ണ

Parvathy Krishna

Edited By: 

Arun Nair | Updated On: 22 Apr 2026 | 05:31 PM

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ഒരു വിഷയമാണ് നടി പാർവതി കൃഷ്ണയുടെ ഫേസ് യോ​ഗ ക്ലാസുകളെക്കുറിച്ച്. ഇതിന് ശാസ്ത്രീയമായി യാതൊരു തെളിവുമില്ല എന്നും യോഗയിൽ പോലും ഫേസ് യോഗ എന്നു പറഞ്ഞു പ്രത്യേകമായി പഠിപ്പിക്കുന്നില്ല, നമ്മുടെ ശരീരത്തിന്റെ മൊത്തം ഫാറ്റ് കുറയുമ്പോൾ സാധാരണമായി മുഖത്തെ ഫാറ്റും കുറയും അത് ഡയറ്റും വ്യായാമവും ചെയ്താൽ മതി ഇവരീ കാണിക്കുന്നത് ഒന്നും യാതൊരു തെളിവുമില്ല എന്നിങ്ങനെ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് പാർവതി കൃഷ്ണയ്ക്കെതിരെ വരുന്നത്.

പാർവതി കൃഷ്ണയുടെ ഫേസ് യോഗ ക്ലാസുകൾക്കെതിരെ ‘ലൂസി മലയാളം’ എന്ന യുട്യൂബ് ചാനലിലൂടെ ചന്ദ്രശേഖർ രമേശ് എന്ന യൂട്യൂബ് നടത്തിയ വിമർശനമാണ് ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. ഇതിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് അരങ്ങേറിയത്. യൂട്യൂബ് ചാനലുകളും മറ്റ് ഓൺലൈൻ മീഡിയക്കാരും താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. വലിയ രീതിയിലുള്ള തട്ടിപ്പാണ് ഇവർ നടത്തുന്നത് എന്ന രീതിയിൽ ക്യാപ്ഷനുകളും മറ്റുമായി വീഡിയോകളും പോസ്റ്റുകളും എത്തിയതോടെ ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി.

 

എന്താടിസ്ഥാനത്തിലാണ് നിങ്ങൾ എന്നെ തട്ടിപ്പ്, ഉടായിപ്പ് എന്നൊക്കെ പറയുന്നത് എന്നാണ് നടി ചോദിക്കുന്നത്. ഡൽഹിയിലെ സ്ഥാപനമായ ഹൗസ് ഓഫ് ബ്യൂട്ടിയിൽ നിന്നാണ് താൻ ഫെയ്സ് യോഗ ക്ലാസ് പഠിച്ചതും സർട്ടിഫൈഡ് ആയതും. എനിക്ക് എന്റെ മുഖത്ത് ഫില്ലർസ് അല്ലെങ്കിൽ ബോട്ടോക്സ് ഒന്നും ചെയ്യാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് നാച്ചുറലി എന്ത് ചെയ്യാമെന്ന് ചിന്തിക്കുകയും ഫേസ് യോഗ പഠിക്കുകയും ചെയ്തത്. ഓൺലൈൻ ക്ലാസ്സ് പോലുമല്ല ഞാൻ അറ്റൻഡ് ചെയ്തത് ഡൽഹിയിൽ പോയി നേരിട്ട് പഠിക്കുകയായിരുന്നു. ശേഷം അവിടെ നിന്നും പരീക്ഷ എഴുതിയതിനുശേഷം ആണ് തനിക്ക് സർട്ടിഫിക്കറ്റ് കിട്ടിയത് എന്നും നടി പറയുന്നു.

ഒരു കാര്യം പഠിച്ച് അതിന്റെ സർട്ടിഫിക്കറ്റ് കൂടി ഒരു ജോലി ചെയ്യുന്നതിന് എപ്രകാരമാണ് തട്ടിപ്പ് അല്ലെങ്കിൽ ഉടായിപ്പ് എന്ന് വിളിക്കാൻ സാധിക്കുക എന്ന് നടി ചോദിക്കുന്നു. ഈ കേരളത്തിൽ അല്ലെങ്കിൽ ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് താനാണോ ഫേസ് യോഗ എന്ന പറയുന്ന കാര്യം കൊണ്ടുവന്നത്. ഈ ലോകത്ത് ഫേസ് യോഗ ചെയ്യുന്ന എത്രയോ ആളുകളുണ്ട് കേരളത്തിൽ തന്നെ ഇത് പഠിപ്പിക്കുന്നവരും നിരവധിയാണ് എന്നിട്ട് എന്നെ മാത്രം എന്തിനാണ് ഇങ്ങനെ പിന്തുടർന്ന് ആക്രമിക്കുന്നത് എന്നും നടി ചോദിക്കുന്നു. എന്നെ മാത്രം ഇങ്ങനെ ആക്രമിക്കുന്നത് എന്തിനാണ് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ എങ്ങനെയാണ് അത് വിശദീകരിക്കുവാൻ പോകുന്നത് ഞാൻ വല്ലതും ചെയ്താൽ എന്റെ കുടുംബത്തിന് മാത്രമാണ് നഷ്ടപ്പെടുക.

നിങ്ങൾക്കാർക്കും ഒന്നും സംഭവിക്കില്ല

അല്ലാതെ നിങ്ങൾക്കാർക്കും ഒന്നും സംഭവിക്കില്ല എന്നാൽ ഞാൻ അങ്ങനെ ചെയ്യുകയാണെങ്കിൽ എന്ത് സംഭവിക്കും എന്നും നടി ചോദിക്കുന്നു. കയ്യിൽ ഒരു ഫോണും ഉണ്ടെങ്കിൽ ഒരാളെ പറ്റി എന്ത് തോന്നിവാസവും എഴുതി വിടാം എന്നാണോ? ഒരാളെ ഇത്തരത്തിൽ മാനസികമായി ടോർച്ചർ ചെയ്യുന്നത് ശരിയാണോ? ഇതാണ് ലിമിറ്റ് ഇതിൽ കൂടുതൽ എനിക്ക് സാധിക്കില്ല. ഇനി ഒരക്ഷരം എനിക്ക് എതിരെ വേണ്ടാത്തത് എഴുതുകയാണെങ്കിൽ എന്നെക്കൊണ്ട് സാധിക്കുന്ന വിധത്തിൽ അത് ഞാൻ നിയമപരമായി പോരാടും എന്നും പാർവതി കൃഷ്ണ പറയുന്നു. ഇതാണ് എന്റെ ലിമിറ്റ് ഇതിൽ കൂടുതൽ എനിക്കിനി താങ്ങാൻ ആകില്ല എന്നും താരം വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ