AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rekha Ratheesh: മാനസിക സമ്മർദ്ദം സഹിക്കാനാകുന്നില്ല, എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ യുട്യൂബർമാർ; രേഖാ സതീഷ്

Actress Rekha Ratheesh Shares Video About Mental Stress: 'പരസ്പരം' സീരിയലിലെ പദ്മാവതി, 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ' മല്ലിക, 'പൂക്കാലം വരവായി'യിലെ പാർവതി തുടങ്ങി ഒട്ടേറെ അമ്മ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രേഖ.

Rekha Ratheesh: മാനസിക സമ്മർദ്ദം സഹിക്കാനാകുന്നില്ല, എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ യുട്യൂബർമാർ; രേഖാ സതീഷ്
actress rekha ratheesh Image Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 16 Feb 2026 | 05:17 PM

കൊച്ചി: യൂട്യൂബ് ചാനലുകൾ വഴി തന്നെ വ്യക്തിഹത്യ ചെയ്യുന്നവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരിക്കുകയാണ് നടി രേഖ രതീഷ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി താൻ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ചും ജീവിക്കാൻ പോലും അനുവദിക്കാത്ത സൈബർ വേട്ടയാടലിനെക്കുറിച്ചും താരം വീഡിയോയിൽ തുറന്നു പറഞ്ഞു. നമ്മുടെ കേരളത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ കൊണ്ട് ഒരുപാട് ജീവൻ പൊലിയുന്നുണ്ട്. ഇത് ഇവിടെയെങ്കിലും അവസാനിക്കണം എന്ന് രേഖ തുറന്നു പറയുന്നു.

കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ചില യൂട്യൂബേഴ്സ് തന്നെ കുറിച്ച് മോശമായ ക്യാപ്ഷനുകളും ചിത്രങ്ങളും നൽകി ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ സമ്മർദ്ദത്തിലാക്കുന്നു. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മകനുണ്ടെന്നും കഴിഞ്ഞ എട്ടു മാസമായി ജോലിയില്ലാതെ ഫ്ളാറ്റിൽ കഴിയുന്ന താൻ മകന് വേണ്ടി മാത്രമാണ് കഷ്ടപ്പെടുന്നതെന്നും രേഖ വ്യക്തമാക്കി.

“എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പിന്നിൽ ഈ യൂട്യൂബേഴ്സ് മാത്രമായിരിക്കും” എന്ന വിറയാർന്ന വാക്കുകളോടെയാണ് താരം വീഡിയോ അവസാനിപ്പിച്ചത്. തന്നെ മാത്രമല്ല, ഈ ഫീൽഡിലുള്ള ഒരുപാട് പേരെ ഇത്തരത്തിൽ യൂട്യൂബ് ചാനലുകൾ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇതിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും രേഖ ആവശ്യപ്പെട്ടു.

‘പരസ്പരം’ സീരിയലിലെ പദ്മാവതി, ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ’ മല്ലിക, ‘പൂക്കാലം വരവായി’യിലെ പാർവതി തുടങ്ങി ഒട്ടേറെ അമ്മ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രേഖ.

 

Follow Us