Renu Sudhi: രേണുവിന്റെ പേരിൽ പണം പിരിക്കാൻ പോകുന്നു എന്ന് പറയുന്നവരോട്! മറുപടിയുമായി സീമ ജി നായർ

Seema G Nair about Renu Sudhi:കഴിഞ്ഞദിവസം താൻ ഇട്ട പോസ്റ്റ് ഒരിക്കലും രേണു സുധിയെ പ്രകീർത്തിച്ചു കൊണ്ടുള്ള  പോസ്റ്റ് അല്ല എന്നും അവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് രോഗത്തിന് വിവരത്തെ കുറിച്ചും പങ്കിട്ടുകൊണ്ടാണ്. അതിൽ ചില ആളുകൾ കമന്റ് ഇട്ടു എന്ന് പറഞ്ഞുകൊണ്ട് അവരുടെ കമന്റും പേരും വ്യക്തമാക്കി കൊണ്ടാണ് സീമ പറയുന്നത്. തിരുവനന്തപുരത്തുള്ള..........

Renu Sudhi: രേണുവിന്റെ പേരിൽ പണം പിരിക്കാൻ പോകുന്നു എന്ന് പറയുന്നവരോട്! മറുപടിയുമായി സീമ ജി നായർ

Renu Sudhi, Seema G Nair

Published: 

30 Jun 2026 | 09:48 PM

കഴിഞ്ഞദിവസം രേണു സുധിയുടെ ആരോഗ്യ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് നടി സീമ ജി നായർ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അവർ ഇപ്പോൾ വളരെ മോശമായ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് എന്നും അതിനൊപ്പം അവരെ വേദനിപ്പിക്കുന്ന രീതിയിലുള്ള കമന്റുകളും മറ്റും ഇട്ട് നമ്മൾ അവരെ കൂടുതൽ ദുരിതത്തിൽ ആക്കി മാറ്റുകയാണ്. അവർക്ക് ഇപ്പോൾ വേണ്ടത് കരുതലാണ് എന്നും നമ്മുടെ പിന്തുണയോടെ കൂടി തന്നെ അവർ എല്ലാ അസുഖവും ഭേദമായി എളുപ്പം തിരിച്ചു വരട്ടെ എന്നിങ്ങനെയായിരുന്നു സീമ ജി നായർ പങ്കുവെച്ച് പോസ്റ്റ്.

എന്നാൽ അതിനു താഴെ ആളുകൾ വളരെ മോശമായ രീതിയിലുള്ള കമന്റുകൾ ആയിരുന്നു ഇട്ടത്. പ്രധാനമായും ഇനി രേണു സുധീനിന്റെ പേരിലും പണം പിരിവ് നടത്താൻ പോവുകയാണോ അതുപോലെ അവരെ പിന്തുണയ്ക്കുന്നു അനാവശ്യമായി എന്നിങ്ങനെ ആളുകൾ കമന്റുകളുമായി ഇപ്പോൾ അതിനൊരു മറുപടിയുമായി തിരിക്കുകയാണ് സീമ ജി നായർ. കഴിഞ്ഞദിവസം താൻ ഇട്ട പോസ്റ്റ് ഒരിക്കലും രേണു സുധിയെ പ്രകീർത്തിച്ചു കൊണ്ടുള്ള  പോസ്റ്റ് അല്ല എന്നും അവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് രോഗത്തിന് വിവരത്തെ കുറിച്ചും പങ്കിട്ടുകൊണ്ടാണ്. അതിൽ ചില ആളുകൾ കമന്റ് ഇട്ടു എന്ന് പറഞ്ഞുകൊണ്ട് അവരുടെ കമന്റും പേരും വ്യക്തമാക്കി കൊണ്ടാണ് സീമ പറയുന്നത്. തിരുവനന്തപുരത്തുള്ള ഷീജ റാണി നൽകിയ കമന്റ് ഇനി അവരുടെ പേരും പറഞ്ഞുകൊണ്ട് താൻ പണം പിരിവ് നടത്തും എന്നാണ്.

ശേഷം പാതി താനെടുക്കും പാതി അവർക്ക് കൊടുക്കും എന്നൊക്കെ. എന്നാൽ അവരോട് തനിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടിൽ ആർക്കും ക്യാൻസർ വന്നിട്ടില്ല എന്ന് താൻ കരുതട്ടെ എന്നും താൻ നിങ്ങളുടെ വീട്ടിലെ ആർക്കും ക്യാൻസർ വന്നിട്ട് അവർക്ക് വേണ്ടി പണം പിരിവ് നടത്താൻ അല്ല വന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ രോഗിയുടെ അക്കൗണ്ട് നമ്പർ ആണ് താൻ നൽകാറുള്ളത് താല്പര്യമുള്ളവർ അതിലേക്കാണ് പണം നൽകി സഹായിക്കാറുള്ളത് എന്നിങ്ങനെ സീമാ ജി നായർ നായർ മറുപടി നൽകുന്നുണ്ട്.

ALSO READ:അടിക്കാൻ വന്നു, അഹാന അമ്മൂമ്മയെ പരസ്യമായി ചീത്തവിളിക്കും! തെളിവു സഹിതം തൻവിയും അമ്മൂമ്മയും

സീമ ജി നായർ പങ്കുവെച്ച പോസ്റ്റ്

ശുഭദിനം… കഴിഞ്ഞ ദിവസം രേണു സുധിയെ കുറിച്ച് ഒരു പോസ്റ്റ് ഞാൻ ഇട്ടിരുന്നു, അതിൽ ഞാൻ വ്യക്തമായി പറയുന്ന ചില കാര്യങ്ങൾ ഉണ്ട്, അത്കാൻസർ എന്ന അസുഖത്തെക്കുറിച്ചും അതിന്റെ അവസ്ഥയെ കുറിച്ചും ആണ്, അല്ലാതെ രേണുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്റ്‌ അല്ല. .അത് പല മീഡിയകളും ഏറ്റെടുത്തു അവരുടെ ശൈലിയിൽ എഴുതി തുടങ്ങി, പല “വാക്കുകളും”വളച്ചൊടിക്കപ്പെട്ടു..അതിൽ ചില കമന്റുകൾ വന്നു, അതിൽ തിരുവനന്തപുരത്തു നിന്ന് ഒരു ഷീജ റാണി (പ്രൊഫൈൽ ലോക്ക് ആണ് )..എഴുതി ഞാൻ പിരിവ് തുടങ്ങും, പാതി ഞാൻ എടുക്കും, പാതി അവർക്കു കൊടുക്കും, പ്രശസ്തി എനിക്കും എന്ന്. .ഷീജ റാണിയോട് ഒരു വാക്ക്, നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും കാൻസർ വന്നിട്ട് ഞാൻ പിരിക്കാൻ ഇറങ്ങിയിട്ടില്ല, ആർക്കു വേണ്ടിയും പിരിക്കാറില്ല, സഹായങ്ങൾ അവരവരുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ട് അതിലേക്കാണ് ആരേലും സഹായിക്കുന്നെങ്കിൽ സഹായിക്കുക, അത് എടുക്കാനും, കൈകാര്യം ചെയ്യാനും അവർക്ക് മാത്രം അധികാരം, ഈ ഭൂമിയിൽ നിന്ന് കടന്നു പോയ പ്രിയപെട്ടവരുടെ മാതാപിതാക്കൾ ഇവിടെ ജീവിച്ചിരുപ്പുണ്ട്. .ബന്ധുക്കൾ ജീവിച്ചിരുപ്പുണ്ട്, ഇന്നും ആ വീടുകളിൽ ഒരു പ്രശ്നം വന്നാൽ ആദ്യം അവർ എന്നെയാണ് വിളിക്കുക, പിന്നെ സെലെബ്രറ്റികളെ മാത്രം ആണ് മൈൻഡ് ചെയ്യുക എന്ന് ചിലർ,സത്യത്തിൽ ചിരിയാണ് വരുന്നത്, ഏകദേശം 34 വർഷങ്ങൾക്കു മുന്നേ ഒരു സെലിബ്രറ്റിയും അല്ലാതിരുന്ന കാലത്ത് എന്റെ അമ്മയെയും കൊണ്ട് RCC യുടെ വരാന്തകളിൽ ഇരുന്ന വ്യക്തിയാണ് ഞാൻ. എന്തെങ്കിലും ഞാൻ ചെയ്യുന്നുവെങ്കിൽ സെലെബ്രറ്റികളെക്കാൾ കൂടുതൽ സാധാരണക്കാർക്കാണ് ചെയ്യുന്നത്, അറിയുന്നത് കലാരംഗത്തുള്ളവരുടെ കാര്യം ആണ്, ഞാൻ ആർക്കും ശല്യം ആകുന്നില്ലല്ലോ,??ആരെയും ശല്യപ്പെടുത്താനും വരുന്നില്ല, ഒരു വശത്തു കൂടി ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ. .ഒരു നേരത്തെ മരുന്നെങ്കിലും സുഖമില്ലാത്തവർക്ക് മേടിച്ചു കൊടുക്ക്, വിശപ്പിന് ഒരു നേരത്തെ ആഹാരം കൊടുക്ക്, ഒരു കുട്ടിക്ക് വിദ്യാഭാസ ചിലവ് കൊടുക്ക്‌, പാവപെട്ട ഒരു പെൺ കുട്ടിയുടെ കല്യാണം നടത്തികൊടുക്ക്, വീടുവെക്കാൻ സ്ഥലം ഇല്ലാത്തവർക്ക് 3 സെന്റ് സ്ഥലം മേടിച്ചു കൊടുക്ക്‌, വീടില്ലാത്തവർക്ക് ഒരു വീട് വെച്ച് കൊടുക്ക്‌, എല്ലാരുടെയും പേര് എഴുതാൻ പറ്റില്ല, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുത്, ഇതിലേതെങ്കിലും ചെയ്തു കൊടുത്തിട്ട്, എന്നിട്ട് എന്നെ ക്രിട്ടിസൈസ് ചെയ്യൂ ..ആരെയും വേദനിപ്പിക്കുന്ന രീതിയിൽ ഇന്നുവരെ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല, എഴുതിയിട്ടുമില്ല.

ENGLISH SUMMARY

Actress Seema G Nair had shared a post on social media yesterday sharing information about Renu Sudhi’s health. She is going through a very bad situation right now and we are making her suffer even more by making hurtful comments.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി