AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

രഞ്ജിത്ത് എന്നാണ് പേര്, പങ്കാളിക്ക് ബിസിനസ്; ഏറെ നാളായി പ്രണയത്തിലാണെന്ന് ബി​ഗ് ബോസ് താരം നന്ദന

Bigg Boss Malayalam Fame Nandana: താൻ പ്രണയത്തിലാണെന്നും പങ്കാളിയുടെ പേരും മറ്റ് വിവരങ്ങളും താരം പങ്കുവെച്ചു. ഭാവി വരൻ എന്നതിലുപരി സന്തത സഹചാരിയും ഉറ്റ സുഹൃത്തുമെല്ലാമാണ്.

രഞ്ജിത്ത് എന്നാണ് പേര്, പങ്കാളിക്ക് ബിസിനസ്; ഏറെ നാളായി പ്രണയത്തിലാണെന്ന് ബി​ഗ് ബോസ് താരം നന്ദന
Nandhana
Sarika KP
Sarika KP | Published: 16 Jan 2026 | 06:31 PM

ബി​ഗ് ബോസ് മലയാളത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് തൃശൂർ സ്വദേശിനിയായ നന്ദന. സീസൺ ആറിലെ ‍വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് നന്ദന ബി​ഗ് ബോസിലേക്ക് എത്തുന്നത്. എന്തും വെട്ടിതുറന്ന് പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു നന്ദന. എന്നാൽ‌ അവസാന നിമിഷം വരെ നിൽക്കാൻ ബിബി താരത്തിന് സാധിച്ചില്ല.

ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം നന്ദന സ്വന്തമായി യുട്യൂബ് ചാനൽ ആരംഭിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങളക്കിടയിൽ കടന്ന്ചെല്ലാൻ താരത്തിന് സാധിച്ചു. അമ്പതിനായിരത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സ് ഇപ്പോൾ ആ യുട്യൂബ് ചാനലിനുണ്ട്. ബി​ഗ് ബോസിനുശേഷം സീരിയലിൽ അഭിനയിക്കാനും നന്ദനയ്ക്ക് അവസരം ലഭിച്ചിരുന്നു.

Also Read:‘എനിക്കും ആദിലക്കും ഇല്ലാത്ത പ്രശ്നം നോറയ്ക്ക് വേണ്ട’; മാസ് മറുപടിയുമായി ലക്ഷ്മി, കയ്യടിച്ച് അഭിനന്ദിച്ച് ദിയ

ഇതിനിടെയിൽ നന്ദന പങ്കുവച്ച പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ പ്രണയത്തിലാണെന്നും പങ്കാളിയുടെ പേരും മറ്റ് വിവരങ്ങളും താരം പങ്കുവെച്ചു. ഭാവി വരൻ എന്നതിലുപരി സന്തത സഹചാരിയും ഉറ്റ സുഹൃത്തുമെല്ലാമാണ്. ഓൺലൈൻ മീഡിയകളോട് വിശേഷങ്ങൾ പങ്കുവെച്ച് സംസാരിക്കവെയാണ് നന്ദനയുടെ തുറന്നുപറച്ചിൽ.

രഞ്ജിത്ത് എന്നാണ് നന്ദനയുടെ പങ്കാളിയുടെ പേര്. കോഴിക്കോടാണ് സ്വദേശമെന്നും അദ്ദേഹം ബിസിനസാണ് ചെയ്യുന്നത് എന്നാണ് മാനവ സൗഹൃദ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മീഡിയയോട് നന്ദന പറഞ്ഞത്. എന്നാൽ പങ്കാളിയുടെ ഫോട്ടോ എവിടേയും റിവീൽ ചെയ്തിട്ടില്ല. നന്ദനയുടെ വ്ലോ​ഗിൽ രഞ്ജിത്ത് ഉണ്ടാകാറുണ്ടെങ്കിലും മുഖം നന്ദന എപ്പോഴും സ്മൈലി വെച്ച് മറയ്ക്കും. രഞ്ജിത്തിന്റെ ഫെയ്സ് റിവീൽ ചെയ്യാൻ ഫോളോവേഴ്സ് ആവശ്യപ്പെടാറുണ്ടെങ്കിലും നന്ദന ഇതുവരെ അതിന് തയ്യാറായിട്ടില്ല.