Actress Sneha Sreekumar: ഇമ്മാതിരി ചതി കാണിക്കരുത്! KSEB യോട് തുറന്നടിച്ച് നടി സ്നേഹാ ശ്രീകുമാർ

Actress Sneha Sreekumar against KSEB Power Cut:അത്യാവശ്യം ചൂടുള്ള ഒരു കാലാവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഒരുവിധത്തിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങൾക്ക് സമാധാനമായി ഉറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി തരാനുള്ള മനസ്സെങ്കിലും കെഎസ്ഇബി കാണിക്കണം. സന്ധ്യയ്ക്ക് മാത്രം കട്ട് ആക്കാൻ പറ്റുമോ എന്നാണ് സ്നേഹ ശ്രീകുമാർ ചോദിക്കുന്നത്.അതേസമയം താരത്തിന് അനുകൂലമായാണ് പലരും പ്രതികരിച്ചിരിക്കുന്നത്..............

Actress Sneha Sreekumar: ഇമ്മാതിരി ചതി കാണിക്കരുത്! KSEB യോട് തുറന്നടിച്ച് നടി സ്നേഹാ ശ്രീകുമാർ

Sneha Sreekumar About Kseb Power Cut

Updated On: 

17 Sep 2026 | 02:15 PM

കെഎസ്ഇബി ക്കെതിരെ പ്രതികരിച്ച് നടി സ്നേഹാ ശ്രീകുമാർ. ഇടയ്ക്കിടെ കറന്റ് പോകുന്നതിനെ കുറിച്ചാണ് താരം പ്രതികരണം നടത്തിയത്. പ്രിയപ്പെട്ട കെഎസ്ഇബിയോട് നിങ്ങൾക്ക് കറന്റ് കട്ട് വേണമെന്ന് പറഞ്ഞ് ഇമ്മാതിരി ചതി കാണിക്കരുത് എന്നാണ് സ്നേഹ ശ്രീകുമാർ സോഷ്യൽ മീഡിയയിൽ കു‌റിച്ചത്. സന്ധ്യയ്ക്കുള്ള കട്ട് കഴിഞ്ഞ് രാത്രി 11 മണിക്ക് പോകുന്നു 11:27ന് പിന്നെയും കറന്റ് വരുന്നു. പിന്നെ 11:30ക്ക് പോകുന്നു എന്നിട്ട് ഇതുവരെ തിരിച്ചു വന്നിട്ടുമില്ല. ചെറിയ കുട്ടികളുള്ളവരുടെ അവസ്ഥ കൂടി നിങ്ങൾ കണക്കിലെടുക്കണം എന്നാണ് സ്നേഹ ശ്രീകുമാർ പറയുന്നത്.

അത്യാവശ്യം ചൂടുള്ള ഒരു കാലാവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഒരുവിധത്തിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങൾക്ക് സമാധാനമായി ഉറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി തരാനുള്ള മനസ്സെങ്കിലും കെഎസ്ഇബി കാണിക്കണം. സന്ധ്യയ്ക്ക് മാത്രം കട്ട് ആക്കാൻ പറ്റുമോ എന്നാണ് സ്നേഹ ശ്രീകുമാർ ചോദിക്കുന്നത്.അതേസമയം താരത്തിന് അനുകൂലമായാണ് പലരും പ്രതികരിച്ചിരിക്കുന്നത്. രാത്രി 10 മണിക്ക് ശേഷം കരണ്ട് കട്ട് ചെയ്യുന്നത് കുട്ടികളുള്ളവർക്ക് പ്രത്യേകിച്ച് പാല് കുടിക്കുന്ന കുട്ടികളുള്ളവർക്ക് ബുദ്ധിമുട്ട് തന്നെയാണ് എന്നാണ് ചില ആളുകൾ പറയുന്നത്.

ALSO READ:അച്ഛന്റെ കൂട്ടുകാർ എന്നെ മടിയിലിരുത്തുമ്പോൾ അമ്മ ചെയ്യാറുള്ളത്! അമ്മമാർ എങ്ങനെയാകണമെന്ന് കണ്ടുപഠിച്ചത് തന്റെ അമ്മയിൽ നിന്നാണ്; ഉർവശി

ഈ മൂന്നു സമയത്ത് കളായൻ പാടില്ലേ..?

കറൻ്റ് കട്ട് സമയം 6,8,9, ഈ മൂന്നു സമയത്ത് കളായൻ പാടില്ലേ നിങ്ങൾ ഇപ്പോൾ ഒന്നര മണിക്കൂർ കറൻ്റ് കട്ട് ചെയ്യുന്നത് ഈ സമയത്ത് കളയാൻ പാടില്ലേ എന്തിന് ജനങ്ങളെ കഷ്ടപ്പേടുത്തുന്നു ഒൻപത് മണിക്ക് മുൻപ് കറൻ്റ് കട്ട് ചെയ്യുന്നത് എല്ലവർക്കും നല്ലത്, എന്ത് ചെയ്യാൻ പെങ്ങളെ ഇരുണ്ട കാലമല്ലേ വന്നത് ദീർഘവീക്ഷണം ഒട്ടും ഇല്ലാത്ത അധികാരം മോഹമുള്ള വിവരദോഷികളെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾ ചെയ്ത കൊലച്ചതിയാണ് ഇന്ന് ഈ അനുഭവിക്കുന്നത് എന്ത് ചെയ്യാം സഹിച്ചേ പറ്റൂ, എല്ലാവരും എസി യും വെച്ചു. ഇലക്ട്രിക് വാഹനങ്ങളും വാങ്ങി. ഉപയോഗം കൂടി. 10 വർഷം ഭരിച്ച നുണറായി ഒരു യൂണിറ്റ് വൈദ്യുതി അധികം ഉണ്ടാക്കിയിട്ടില്ല എന്നിങ്ങനെ പോകുന്നു ആളുകളുടെ പ്രതികരണം.

അതേസമയം സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. കഴിഞ്ഞദിവസവും മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥർ വിവിധ സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും വലിയ പുരോഗമനം ഒന്നുമില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ദേശീയതലത്തിൽ വൈദ്യുതി ലഭ്യത വളരെ കുറവാണ്. കൽക്കരി ക്ഷാമം ഇതുവരെ പരിഹാരിക്കാൻ സാധിച്ചിട്ടില്ലെന്നും കെഎസ്ഇബി അറിയിച്ചു.

ENGLISH SUMMARY

Actress Sneha Sreekumar has voiced her frustration with the KSEB regarding frequent power outages. Taking to social media, she urged the KSEB not to resort to such unfair practices; she noted instances where power was cut during the evening, went out again at 11:00 PM, and was restored at 11:27 PM.

Loading...
Unable to load recommendations.
Follow Us
Related Stories
Manju Warrier : സഹിക്കാനാവാത്ത അതിരുകടന്ന പ്രണയാഭ്യർത്ഥന, മഞ്ജു ആ സംഭാഷണം പുറത്ത് വിടണമെന്ന് മാലാ പാർവ്വതി
Actress Urvashi: അത് നേരിൽ കണ്ടതുകൊണ്ടാണ് ആ കുട്ടിയോട് അങ്ങനെ പറയേണ്ടി വന്നത്! വിവാദങ്ങളിൽ പ്രതികരിച്ച് ഉർവശി
Actress Urvashi: അച്ഛന്റെ കൂട്ടുകാർ എന്നെ മടിയിലിരുത്തുമ്പോൾ അമ്മ ചെയ്യാറുള്ളത്! അമ്മമാർ എങ്ങനെയാകണമെന്ന് കണ്ടുപഠിച്ചത് തന്റെ അമ്മയിൽ നിന്നാണ്; ഉർവശി
“ടാ.. നീ ഗണ്ണ് കണ്ടിട്ടുണ്ടോടാ..”; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ളാഹേൽ വക്കച്ചൻ്റെ തീപ്പൊരി ഡയലോഗുകൾ പിറന്നത് ‘സ്പോട്ടിൽ’! വെളിപ്പെടുത്തി രഞ്ജി പണിക്കർ
Kannada actor Anant Nag: കന്നഡ നടന്‍ അനന്ത് നാഗിന് ദാദ സാഹേബ് ഫാല്‍ക്കെ അവാർഡ്
Actress Urvashi: “ആശയിലെ കഥാപാത്രം ജീവിതത്തിൽ സ്വാധീനിക്കുന്ന അവസ്ഥ ഉണ്ടായി, സെറ്റിൽ പലരോടും ദേഷ്യപ്പെട്ടു”: ഉർവശി!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
കോച്ച് ഗൗതം ഗംഭീറിന് ബിസിസിഐ നല്‍കുന്ന ശമ്പളമെത്ര?
ഈസിയാണ്! ചെട്ടിനാട് സ്റ്റൈൽ ഉപ്പ് അപ്പം കഴിച്ചിട്ടുണ്ടോ?
മുരിങ്ങ ശീലമാക്കാം; മാറും ഈ ആരോഗ്യ പ്രശ്നങ്ങൾ
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും