Actress Urvashi: അച്ഛന്റെ കൂട്ടുകാർ എന്നെ മടിയിലിരുത്തുമ്പോൾ അമ്മ ചെയ്യാറുള്ളത്! അമ്മമാർ എങ്ങനെയാകണമെന്ന് കണ്ടുപഠിച്ചത് തന്റെ അമ്മയിൽ നിന്നാണ്; ഉർവശി
Actress Urvashi about Parenting:താൻ കൊച്ചുനാളിൽ ആകുമ്പോൾ അച്ഛന്റെ നാടക ശാലയിലെ അച്ഛന്റെ സുഹൃത്തുക്കൾ വീട്ടിൽ വരുകയും തന്നോട് വാത്സല്യം കാണിക്കുകയും ചെയ്യും ആ സമയത്ത് ഒരു അമ്മ എന്ന നിലയിൽ തന്നെ എങ്ങനെയാണ് തന്റെ അമ്മ സംരക്ഷിച്ചിരുന്നത് എന്നാണ് ഉർവശി പറയുന്നത്.ആ സമയത്ത് അച്ഛന്റെ നാടക ക്യാമ്പിൽ ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ വരുമായിരുന്നു. അവിടെയുള്ളതെല്ലാം അച്ഛന്റെ സുഹൃത്തുക്കളും ആണ്. അതിൽ ചില ആളുകൾ ഒക്കെ വാത്സല്യത്തോടെ എന്നെ മടിയിൽ ഇരുത്തും.....
മലയാളികളുടെ പ്രിയതാരമാണ് ഉർവശി. ലേഡി സൂപ്പർസ്റ്റാർ. അഭിനയത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും താരം പറയുന്ന പല കാര്യങ്ങളും ആളുകൾ പലപ്പോഴും കൈയ്യടിക്കാറുണ്ട്. അത്തരത്തിൽ തന്റെ അമ്മയെക്കുറിച്ചും പേരെന്റിങ്ങിനെ കുറിച്ചും ഉർവ്വശി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ ആകുന്നത്. കൊച്ചു നാളിലുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുമ്പോഴാണ് അമ്മ തന്നെ ഏത് രീതിയിലാണ് സംരക്ഷിച്ചിരുന്നത് എന്നും അത് അന്ന് മനസ്സിലാക്കിയില്ലെങ്കിലും ഇപ്പോൾ അത് എന്തിനായിരുന്നു എന്ന് മനസ്സിലാകുന്നുണ്ട് എന്നും ഉർവശി പറയുന്നു.
താൻ കൊച്ചുനാളിൽ ആകുമ്പോൾ അച്ഛന്റെ നാടക ശാലയിലെ അച്ഛന്റെ സുഹൃത്തുക്കൾ വീട്ടിൽ വരുകയും തന്നോട് വാത്സല്യം കാണിക്കുകയും ചെയ്യും ആ സമയത്ത് ഒരു അമ്മ എന്ന നിലയിൽ തന്നെ എങ്ങനെയാണ് തന്റെ അമ്മ സംരക്ഷിച്ചിരുന്നത് എന്നാണ് ഉർവശി പറയുന്നത്.
ALSO READ: “ആശയിലെ കഥാപാത്രം ജീവിതത്തിൽ സ്വാധീനിക്കുന്ന അവസ്ഥ ഉണ്ടായി, സെറ്റിൽ പലരോടും ദേഷ്യപ്പെട്ടു”: ഉർവശി!
താരത്തിന്റെ വാക്കുകൾ
അച്ഛന്റെ നാടക ക്യാമ്പ് ആണോ ഞങ്ങളുടെ വീട് അതോ ശ്രീകണ്ഠേശ്വരത്തെ അഗ്രഹാരമാണോ ഞങ്ങളുടെ വീട് എന്നറിയാതെ ഒരു ബാല്യമായിരുന്നു അത്. അമ്മയ്ക്ക് അന്ന് ആകാശവാണിയിലായിരുന്നു ജോലി അതിനാൽ തന്നെ ഞങ്ങൾ കുടുംബമായി ചവറയിൽ ആണ് താമസിച്ചിരുന്നത്. ആ സമയത്ത് അച്ഛന്റെ നാടക ക്യാമ്പിൽ ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ വരുമായിരുന്നു. അവിടെയുള്ളതെല്ലാം അച്ഛന്റെ സുഹൃത്തുക്കളും ആണ്. അതിൽ ചില ആളുകൾ ഒക്കെ വാത്സല്യത്തോടെ എന്നെ മടിയിൽ ഇരുത്തും.
പക്ഷേ ഒന്നുമറിയാത്ത ഞാൻ അന്ന് അവരുടെ മടിയിൽ പോയി ഇരിക്കുമ്പോൾ അത് കണ്ടുവരുന്ന അമ്മ എന്നെ മോളേ ഇങ്ങു വാ എന്നു പറഞ്ഞു വിളിക്കുമായിരുന്നു, എന്നിട്ട് അവരോട് പറയും അവൾക്ക് കുറച്ച് തടി ഉള്ളതുകൊണ്ട് നല്ല ഭാരം ഉണ്ട് എന്ന്. ആ സമയത്ത് ഞാൻ ചിന്തിക്കുമായിരുന്നു എന്തിനാ എന്നെ തടിയുണ്ട് എന്ന് പറയുന്നത് എനിക്ക് ഭാരമുണ്ട് എന്ന് പറയുന്നത്. പിന്നീട് ശ്രദ്ധിക്കുമ്പോൾ അമ്മ ഞാൻ മാത്രമല്ല എന്റെ അനിയൻ ആരുടേയെങ്കിലും മടിയിൽ ഇരിക്കുമ്പോൾ അവരോടും പറയും അവനെയും മാറ്റിയിരുത്തുമായിരുന്നു. ഇപ്പോൾ ഞാൻ ഒരു അമ്മയായതിനുശേഷമാണ് അന്ന് അമ്മ പറഞ്ഞതിലെ പൊരുൾ മനസ്സിലാകുന്നത്. അന്നൊക്കെ എനിക്ക് അമ്മയോട് ദേഷ്യം തോന്നുമായിരുന്നു. എന്നാൽ ഇപ്പോഴാണ് മനസ്സിലാവുന്നത് ടോക്സിക് പാരന്റിങ് അല്ല ഒരു അമ്മയായാൽ അങ്ങനെയാണ് നമ്മളെ കരുതേണ്ടത് എന്ന് മനസ്സിലായത് അപ്പോഴാണ് എന്നും ഉർവശി.
ENGLISH SUMMARY
Urvashi is a beloved star among Malayalis—a “Lady Superstar.” People often applaud not only her acting but also the things she shares about her personal life. She is currently garnering attention for her remarks regarding her mother and parenting. While sharing childhood memories, Urvashi speaks about how her mother protected her; she notes that although she did not fully grasp the reasons at the time, she now understands the purpose behind those actions.