Sowcar Janaki: ‘പുട്ടുറുമീസിന്റെ അമ്മ’ ഓർമ്മയായി; നടി സൗകാർ ജാനകി അന്തരിച്ചു
Actress Sowcar Janaki: മലയാളികളെ സംബന്ധിച്ച് സൗകാർ ജാനകി ശ്രദ്ധേയയാകുന്നത് മമ്മൂട്ടി നായകനായ സൂര്യമാനസം എന്ന സിനിമയിലൂടെയാണ്.ആരാധകർക്കും സുഹൃത്തുക്കൾക്കും ചലച്ചി ത്ര പ്രവർത്തകർക്കും അന്തിമോപചാരം അർപ്പിക്കുന്നതിന് വേണ്ടി നടിയുടെ ഭൗതികശരീരം വൈകുന്നേരം അഞ്ചുമണി മുതൽ തേനാംപേട്ടിലെ സെന്റാഫ് റോഡിലെ പൊതുദര്‍ശനത്തിൽ വയ്ക്കുമെന്നാണ് വിവരം. പതിറ്റാണ്ടുകളായി സിനിമയിൽ അഭിനയിച്ച നടിയാണ് സൗകാർ ജാനകി.........

Actress Sowcar Janaki
പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു. 94 വയസ്സായിരുന്നു. നടികർ സംഘം പ്രസിഡണ്ടും നടനുമായ നാസർ ആണ് സൗകാർ ജാനകിയുടെ വിയോഗം പ്രസ്താവനയിലൂടെ അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അന്തരിച്ചത് എന്നാണ് വിവരം. ആരാധകർക്കും സുഹൃത്തുക്കൾക്കും ചലച്ചിത്ര പ്രവർത്തകർക്കും അന്തിമോപചാരം അർപ്പിക്കുന്നതിന് വേണ്ടി നടിയുടെ ഭൗതികശരീരം വൈകുന്നേരം അഞ്ചുമണി മുതൽ തേനാംപേട്ടിലെ സെന്റാഫ് റോഡിലെ പൊതുദര്‍ശനത്തിൽ വയ്ക്കുമെന്നാണ് വിവരം. പതിറ്റാണ്ടുകളായി സിനിമയിൽ അഭിനയിച്ച നടിയാണ് സൗകാർ ജാനകി.
മമ്മൂട്ടി നായകനായ സൂര്യമാനസം
വൈവിധ്യമാർന്ന വേഷങ്ങളിലൂടെ തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിൽ സജീവമായിരുന്നു. 1955 പുറത്തിറങ്ങിയ സൗകാർ എന്ന തെലുങ്ക് ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രത്തോടു കൂടിയാണ് അവർക്ക് ജാനകി എന്ന പേരിനൊപ്പം സൗകാർ എന്നു കൂടി ലഭിച്ചത്. തുടർന്ന് ഇന്ത്യൻ സിനിമയിലെ ഒരു അഭിവാജ്യ ഘടകമായി അവർ മാറുകയും നിരവധി പ്രമുഖരായ താരങ്ങളോടൊപ്പം അഭിനയിക്കുകയും ചെയ്തു. മലയാളികളെ സംബന്ധിച്ച് സൗകാർ ജാനകി ശ്രദ്ധേയയാകുന്നത് മമ്മൂട്ടി നായകനായ സൂര്യമാനസം എന്ന സിനിമയിലൂടെയാണ്.
ALSO READ:ബത്ലഹേം കുടുംബ യൂണിറ്റ് ഗിരീഷ് എ.ഡിയുടെ അടുത്ത ബ്ലോക്ക് ബസ്റ്ററോ… ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
1995ൽ റിലീസ് ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, രഘുവരൻ, സിദ്ദിഖ്, ജഗതി തുടങ്ങിയ നിരവധി താരങ്ങൾ അണിഞ്ഞിരുന്നു. 1997ൽ റിലീസ് ചെയ്ത സൂര്യമാനസം നന്ദന ഫിലിംസിന്റെ ബാനറിൽ ഗീതാഞ്ജലി നന്ദകുമാർ നിർമ്മിച്ചതായിരുന്നു. സംവിധായകൻ വിജിതമ്പി ആണ്. ആന്ധ്രപ്രദേശിലെ രാജമഹേന്ദ്രവരത്ത് കന്നട സംസാരിക്കുന്ന കുടുംബത്തിലായിരുന്നു ജാനകി ജനിച്ചത്. ശങ്കരമഞ്ജു ജാനകി എന്നാണ് യഥാർത്ഥ പേര്.
വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ നടി ആകാശവാണി മദ്രാസിൽ ആർ ജെയായും ജോലി ചെയ്തിട്ടുണ്ട്. 1947 ശങ്കരമഞ്ചി ശ്രീനിവാസറാവുവാണ് അവരെ വിവാഹം ചെയ്തത്. ഗർഭിണിയായിരിക്കെ അവർ മെട്രിക്കുലേഷൻ പരീക്ഷ എഴുതി. തുടർന്ന് അസമിലെ ഗുവാഹട്ടി സർവ്വകലാശയിൽ നിന്നും ബിരുദം നേടി. യജ്ഞ പ്രഭ കോടി, വെങ്കട രമണ ശങ്കരമഞ്ചി, എന്നിങ്ങനെ രണ്ട് പെൺകുട്ടികളും ഒരു മകനും ആണ് ജാനകിക്കുള്ളത്.
ENGLISH SUMMARY
Famous actress Soukar Janaki has passed away. She was 94 years old. Nadigar Sangham president and actor Nassar announced Soukar Janaki’s demise in a statement. It is reported that she passed away at 2 pm on Friday. It is reported that the actress’s body will be kept for public viewing at Centaf Road in Thenampet from 5 pm so that fans, friends and film workers can pay their last respects.