Actress Urvashi: ‘എൻ്റെ ഭർത്താവ് ശ്രീരാമചന്ദ്രനാണെന്നോ ബുദ്ധനാണെന്നോ ഞാൻ പറയില്ല’: ഉർവശി

Urvashi Shares Rare Details About Husband Shivaprasad: സിനിമയെ സ്നേഹിക്കുന്ന ഒരാളാണ് അദ്ദേഹം. പ്രേക്ഷകൻ്റെ ഭാഗത്ത് നിന്നുകൊണ്ട് സിനിമയെ കുറിച്ച് ചിന്ത്രിക്കാൻ കഴിവുള്ള ഒരാളാണ്. സിനിമക്ക് അകത്ത് നിന്നുകൊണ്ട് ചിന്തിക്കാനുള്ള ഒരു പ്രാപ്തി അദ്ദേഹത്തിനായിട്ടില്ല. ഒരു സിനിമ പ്രവർത്തകൻ എന്ന നിലയിലാകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് തോന്നുന്നില്ല. തനിക്ക് തന്നെ അതിന് സാധിച്ചിട്ടില്ല

Actress Urvashi: എൻ്റെ ഭർത്താവ് ശ്രീരാമചന്ദ്രനാണെന്നോ ബുദ്ധനാണെന്നോ ഞാൻ പറയില്ല: ഉർവശി

ഉർവശി

Published: 

18 Sep 2026 | 01:20 PM

കുടുംബ ജീവിതത്തെ കുറിച്ചോ വ്യക്തി ജീവിതത്തെ കുറിച്ചോ ഉള്ള കാര്യങ്ങൾ അത്രകണ്ട് പ്രേക്ഷകർക്ക് മുന്നിൽ പങ്കുവയ്ക്കുന്ന ആളല്ല നടി ഉർവശി. എന്നാൽ ഇപ്പോഴിതാ തൻ്റെ ഭർത്താവിനെ കുറിച്ച് മനസ്സ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് താരം, ‘ആശ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് പോർട്രെയൽ ഓഫ് ഗദ്ദാഫി എന്ന യുട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭർത്താവ് ശിവപ്രസാദിനെ കുറിച്ചും സിനിമയിൽ തുടരുന്നതിന് അദ്ദേഹം നൽകുന്ന പിന്തുണയെ കുറിച്ചുമെല്ലാം ഉർവശി തുറന്ന് സംസാരിച്ചത്.

സിനിമയ്ക്ക് വേണ്ടി തനിക്ക് ഏറ്റവും കൂടുതൽ പിന്തൂണ നൽകുന്നത് ഭർത്താവാണെന്ന് ഉർവശി പറയുന്നു. അദ്ദേഹം ശ്രീരമചന്ദ്ര മുർത്തിയാണെന്നോ, ബുദ്ധനാണെന്നോ, കൃസ്തുവാണെന്നോ ഒന്നും താൻ പറയില്ല. ദേഷ്യവും മറ്റു വികാരങ്ങളും ഒക്കെ പ്രകടിപ്പിക്കുന്ന പച്ചയായ ഒരു മനുഷ്യൻ തന്നെയാണ് അദ്ദേഹം. എന്നാൽ തൻ്റെ ജോലിയെ നൂറ് ശതമാനം പിന്തുണയ്ക്കുകയും തന്നെക്കാൾ കൂടുതൽ ആ ജോലിയുടെ മഹത്വം മനസ്സിലാക്കുകയും ചെയ്യുന്ന ആളാണ് ഭർത്താവ് എന്നും ഉർവശി കൂട്ടിച്ചേർത്തു..

സിനിമയെ സ്നേഹിക്കുന്ന ഒരാളാണ് അദ്ദേഹം. പ്രേക്ഷകൻ്റെ ഭാഗത്ത് നിന്നുകൊണ്ട് സിനിമയെ കുറിച്ച് ചിന്ത്രിക്കാൻ കഴിവുള്ള ഒരാളാണ്. സിനിമക്ക് അകത്ത് നിന്നുകൊണ്ട് ചിന്തിക്കാനുള്ള ഒരു പ്രാപ്തി അദ്ദേഹത്തിനായിട്ടില്ല. ഒരു സിനിമ പ്രവർത്തകൻ എന്ന നിലയിലാകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് തോന്നുന്നില്ല. തനിക്ക് തന്നെ അതിന് സാധിച്ചിട്ടില്ല എന്നും ഉർവശി ചൂണ്ടിക്കാട്ടുന്നു.

Also Read: Actress Urvashi: ‘ഇവൾ ഒരിക്കലും ഒരു നടിയാകില്ല എന്ന് ശ്രീകുമാരൻ തമ്പി അംഗിൾ പറഞ്ഞൂ’; കാരണം വെളിപ്പെടുത്തി ഉർവശി

ജീവിതത്തിൽ സിനിമ വേണ്ട എന്ന് ഒരു ഘട്ടത്തിൽ തീരുമാനിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളും താരം തുറന്നുപറയുന്നുണ്ട്. ‘ഉറുവശിക്ക് ഇത് വേണ്ടെന്ന് വെക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ ആർക്കും ചോദ്യം ചെയ്യാനാകില്ല. ഒരു സിനിമ ചെയ്യണമെന്ന് ആരും നിർബ്ബന്ധിക്കുകയും ചെയ്യില്ല. പക്ഷേ നിങ്ങളെ വേണ്ട പ്രേക്ഷകർ ഇവിടെയുണ്ട്. അവരോട് ഒരു കടപ്പാടും നന്ദിയും നിങ്ങൾക്കുണ്ടാവണം’ എന്നാണ് താൻ ഏറെ ബഹുമാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരുപട് പേര് തന്നോട് പറഞ്ഞത്. ആവാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല എന്നും ഉർവശി പറയുന്നു.

സിനിമയിൽ നിന്നും ഒരുപാട് പണം സമ്പാദിക്കാനാകും എന്നതൊന്നും താൻ വലിയ കാര്യമായി കാണാറില്ല. ആഢംബര ജീവിതം ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല എന്നും ഏറ്റവും മിനിമം ആവശ്യങ്ങൾ മാത്രമുള്ള ഒരു വ്യക്തിയാണ്.താനെന്നും ഉർവശി പറയുന്നു. സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് എത്രയാണ് തനിക്ക് പ്രതിഫലം ലഭിച്ചിരുന്നത് എന്നോ അത് എന്തിനാണ് ചിലവഴിച്ചിരുന്നത് എന്നോ തനിക്ക് അറിവുണ്ടായിരുന്നില്ല എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ ഉർവശി പറഞ്ഞിരുന്നു. വീട്ടുകാരാണ് തൻ്റെ ആവശ്യങ്ങൾ നിരവേറ്റിയിരുന്നത് എന്നും ആ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.

English Summary

Actress Urvashi revealed that her husband, Shivaprasad, is her biggest career supporter, though she jokingly refused to call him a saint. She also discussed her minimalist lifestyle and gratitude toward audiences.

Loading...
Unable to load recommendations.
Follow Us
Related Stories
Girish AD: ഷൂട്ടിങ്ങിനിടെ പാനിക് അറ്റാക്ക്? ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സെറ്റിലെ തൻ്റെ മാനസികാവസ്ഥ വെളിപ്പെടുത്തി ഗിരീഷ് എ.ഡി
Bigg Boss Malayalam Season 8 : ഈ ആഴ്ച ആര് പുറത്ത് പോകും, ഭൂരിപക്ഷം പേർ പറയുന്ന പേര് ഇതാ…
Actress Urvashi: ‘ഇവൾ ഒരിക്കലും ഒരു നടിയാകില്ല എന്ന് ശ്രീകുമാരൻ തമ്പി അംഗിൾ പറഞ്ഞൂ’; കാരണം വെളിപ്പെടുത്തി ഉർവശി
‘എന്തോ അവിടെ സംഭവിക്കുന്നുണ്ട്, അത് നിവൻ ചേട്ടൻ്റെ അടുത്ത് മാത്രമേ ഞാൻ കണ്ടിട്ടൊള്ളു’: ഗിരീഷ് എ.ഡി
Renji Panicker : വിചാരിക്കുന്നത് പോലെയല്ല, മാസ്സ് സിനിമകളിൽ കൈയ്യടി വരുന്നത് ഇവിടെയാണ് – രൺജി പണിക്കർ
Manju Warrier : സഹിക്കാനാവാത്ത അതിരുകടന്ന പ്രണയാഭ്യർത്ഥന, മഞ്ജു ആ സംഭാഷണം പുറത്ത് വിടണമെന്ന് മാലാ പാർവ്വതി
യുപിഐ ഇടപാടിലെ മാറ്റം സ്വര്‍ണവില കൂട്ടുമോ? അറിയാം
താരൻ അകറ്റാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു