AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Actress Urvashi: ‘ഇവൾ ഒരിക്കലും ഒരു നടിയാകില്ല എന്ന് ശ്രീകുമാരൻ തമ്പി അംഗിൾ പറഞ്ഞൂ’; കാരണം വെളിപ്പെടുത്തി ഉർവശി

Urvashi Shares Why Sreekumaran Thampi Doubted Her Acting Future: ക്യാമറ കണ്ടാലുടനെ ‘വേണ്ടാ’ എന്ന് പറഞ്ഞ് കരയാൻ തുടങ്ങും. അച്ഛനും അമ്മയും, വീടിലെ മറ്റുള്ളവരെല്ലാം കലാവാസന ഉള്ളവരാണെന്ന് അദ്ദേഹത്തിന് അറിയാം. ‘ഇതെന്താ ഇങ്ങനെ ക്യാമറ കണ്ടാൽ കരയുന്നേ’ എന്ന് ചോദിക്കുമായിരുന്നു. സ്റ്റിൽ എടുക്കുമ്പോൾ പോലും കരഞ്ഞുകൊണ്ടാണ് നിന്നിരുന്നത്. “ഒരിക്കലും ആർട്ടിസ്റ്റ് ആകില്ല ഈ കൊച്ച്” എന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അന്നത് കേട്ടപ്പോൾ വലിയ സന്തോഷമാണ് തോന്നിയത്

Actress Urvashi: ‘ഇവൾ ഒരിക്കലും ഒരു നടിയാകില്ല എന്ന് ശ്രീകുമാരൻ തമ്പി അംഗിൾ പറഞ്ഞൂ’; കാരണം വെളിപ്പെടുത്തി ഉർവശി
ഉർവ്വശിImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 17 Sep 2026 | 09:59 PM

ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനയത്രിമാരിൽ ഒരാളാണ് ഉർവശി എന്ന് നിസംശയം പറയാം. ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘ആശ’യിലൂടെ അത് ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട് ഉർവശി. എന്നാൽ ‘ഇവൾ ഒരിക്കലും ഒരു നടിയാകില്ല’ എന്ന് ശ്രീകുമാരൻ തമ്പി ഒരിക്കൽ തന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്ന് വെളിപ്പെടൂത്തിയിരിക്കുകയാണ് ഇപ്പോൾ താരം. പോർട്രെയൽസ് ബൈ ഗദ്ദാഫി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചെറു പ്രായത്തിലെ ആ രസകരമായ സംഭവം ഉർവശി തുറന്നു പറയുന്നത്.

സിനിമയിലെ തൻ്റെ മികച്ച പ്രകടനങ്ങൾക്ക് നന്ദി പറയുന്നത് ദൈവത്തിനും ഗുരുക്കൻമാർക്കുമാണെന്ന് ഉർവശി പറയുന്നുണ്ട്. അക്കൂട്ടത്തിലാണ് ഗുരുതുല്യനായി കാണുന്ന ശ്രീ കുമാരൻ തമ്പി ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ ഉർവശി ഓർത്തെടുക്കുന്നത്. ശ്രീ കുമാരൻ തമ്പിയുടെ ഒരു പാട്ട് കുട്ടിയായിരികുമ്പോൾ പാടി അഭിനയിച്ചിട്ടൂണ്ട്. ‘അത്തപ്പൂക്കളം ഒരുക്കിയല്ലോ’ എന്ന പാട്ടായിരുന്നു അത്. രണ്ട് കൂട്ടുകാരികൾ തമ്മിലുള്ള ഓണപ്പാട്ടാണ് ചിത്രീകരിച്ചിരുന്നത്. പക്ഷേ ആ പാട്ടിൽ അഭിനയിക്കുന്ന സയത്ത് ക്യാമറയിൽ നോക്കാൻ തനിക്ക് ഇഷ്ടമായിരുന്നില്ല എന്ന് ഉർവശി പറയുന്നു.

ക്യാമറ കണ്ടാലുടനെ ‘വേണ്ടാ’ എന്ന് പറഞ്ഞ് കരയാൻ തുടങ്ങും. അച്ഛനും അമ്മയും, വീടിലെ മറ്റുള്ളവരെല്ലാം കലാവാസന ഉള്ളവരാണെന്ന് അദ്ദേഹത്തിന് അറിയാം. ‘ഇതെന്താ ഇങ്ങനെ ക്യാമറ കണ്ടാൽ കരയുന്നേ’ എന്ന് ചോദിക്കുമായിരുന്നു. സ്റ്റിൽ എടുക്കുമ്പോൾ പോലും കരഞ്ഞുകൊണ്ടാണ് നിന്നിരുന്നത്. “ഒരിക്കലും ആർട്ടിസ്റ്റ് ആകില്ല ഈ കൊച്ച്” എന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അന്നത് കേട്ടപ്പോൾ വലിയ സന്തോഷമാണ് തോന്നിയത്. “എന്നെ ഇവിടൊന്നൊന്ന് രക്ഷപ്പെടുത്തിയല്ലോ” എന്നായൊരുന്നു അന്നതെ ചിന്ത. എന്നാൽ ഏറ്റവും കൂടുതൽ ക്യാമറയ്ക്ക് മുന്നിൽ ഇരിക്കാനുള്ള യോഗം തനിക്കാണ് ഉണ്ടായത് എന്ന് ഉർവശി പറയുന്നു.

Also Read: ‘എന്തോ അവിടെ സംഭവിക്കുന്നുണ്ട്, അത് നിവൻ ചേട്ടൻ്റെ അടുത്ത് മാത്രമേ ഞാൻ കണ്ടിട്ടൊള്ളു’: ഗിരീഷ് എ.ഡി

ആശ എന്ന കഥാപാത്രത്തെ ഉൾകൊള്ളാൻ വലിയ പ്രയാസം തോന്നി എന്നും അഭിമുഖത്തിൽ ഉർവശി തുറന്നു പറയുന്നുണ്ട്. സാധാരണഗതിയിൽ ഒരു കഥാപാത്രത്തെ ഉള്ളിലേക്കെടുക്കുന്ന പതിവ് തനിക്കില്ല. തൻ്റേതായ രീതിയിൽ അവതരിപ്പിക്കാറാണ് പതിവ്. ഉള്ളൊഴുക്കിൽ പോലും തൻ്റെ തന്നെയും അമ്മയുടേയും അംശങ്ങൾ ഉണ്ട്. അതുകൊണ്ട് കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ വലിയ പ്രയാസം നേരിട്ടിരുന്നില്ല. കഥാപാത്രത്തെ ഉൾക്കൊളുമ്പോൾ ഉണ്ടാകുന്ന ഒരു സംഘർഷം മാത്രമേ നേരിട്ടിട്ടൊള്ളു. എന്നാൽ ആശ അങ്ങനെയായിരുന്നില്ല എന്ന് ഉർവശി പറയുന്നു.

ആശ എന്ന കഥാപാത്രത്തിലേക്ക് താൻ പോകാൻ ശ്രമിച്ചിട്ട് സാധിക്കുന്നുണ്ടായിരുന്നില്ല. തൻ്റേതായ രീതിയിൽ ചെയ്യാനും സാധിക്കാത്ത അവസ്ഥ. അത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കി. പിന്നീട് രണ്ടും കൽപ്പിച്ച് അഭിനയിക്കുകയായിരുന്നു. കൃത്യമായി ഡിഫൈൻ ചെയ്യാനാകാത്ത മാനസികാവസ്ഥയുള്ള ഒരു കഥാപാത്രമാണ് ആശ. അവരുടെ ഉള്ളിലെ ചിന്തകൾ ഏത് വിധമാണെന്ന് പറയാനില്ലെന്ന് ഉർവശി പറയുന്നു. കഥാപാത്രം എന്തിന് ഇങ്ങനെയെല്ലാം ചെയ്യുന്നു എന്ന തോന്നൽ തനിക്ക് തന്നെ ഉണ്ടായിട്ടുണ്ട് എന്നും ഉർവശി വെളിപ്പെടുത്തി..

English Summary

Urvashi revealed that Sreekumaran Thampi once predicted she would never act because she cried facing cameras as a child. She also discussed her struggles playing her complex new character, Asha.

Follow Us