Actress Usha: വിഷം തുപ്പുന്നു! ലക്ഷ്മി പ്രിയ ഇന്നലെ എനിക്കും പൊന്നമ്മ ചേച്ചിക്കും മെസ്സേജ് അയച്ചിരുന്നു; മറുപടി നൽകി ഉഷ
Actress Usha against Lakshmi Priya:കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മയ്ക്കുള്ളിൽ വലിയ രീതിയിലുള്ള തർക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സംഘടനയ്ക്കുള്ളിൽ താൻ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് നടി അൻസിബ രംഗത്തെത്തിയതാണ് എല്ലാറ്റിനും തുടക്കം. പിന്നീട് ഓരോ അംഗങ്ങളും പരസ്പരം ചെളി വാരിയേറിയലും പരസ്പരം തമ്മിൽതല്ലുമായി. ഒടുവിൽ ഇന്നലെ എല്ലാത്തിനും പരിസമാപ്തി..............
താര സംഘടനയായ അമ്മയിൽ കഴിഞ്ഞദിവസം നാടകീയമായ രംഗങ്ങൾ ആണ് നടന്നത്. ചരിത്രത്തിൽ ആദ്യമായാണ് അമ്മയുടെ തലപ്പത്ത് സ്ത്രീകൾ എത്തിയത്. ഏറെ പ്രതീക്ഷയോടെ എത്തിയ ഭരണകൂടം കഴിഞ്ഞദിവസം രാജിവച്ച് ഇറങ്ങിപ്പോയി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മയ്ക്കുള്ളിൽ വലിയ രീതിയിലുള്ള തർക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സംഘടനയ്ക്കുള്ളിൽ താൻ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് നടി അൻസിബ രംഗത്തെത്തിയതാണ് എല്ലാറ്റിനും തുടക്കം. പിന്നീട് ഓരോ അംഗങ്ങളും പരസ്പരം ചെളി വാരിയേറിയലും പരസ്പരം തമ്മിൽതല്ലുമായി. ഒടുവിൽ ഇന്നലെ എല്ലാത്തിനും പരിസമാപ്തി.
രാജിവെച്ചു പുറത്തിറങ്ങിയിട്ടും അടങ്ങാത്ത ചിലരുണ്ട്. അവർ ഇപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ എത്തി വലിയ വായിൽ ആക്രോശം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനമാണ് നടി ലക്ഷ്മി പ്രിയ. ലക്ഷ്മിപ്രിയ രാജിവച്ച് പുറത്തേക്കിറങ്ങിയശേഷം മാധ്യമങ്ങളോട് തട്ടിക്കയറുന്ന രീതിയിലായിരുന്നു സംസാരം. ശേഷം ഫേസ്ബുക്കിലൂടെയും തന്റെ മനസ്സിലെ നീരസം തുറന്നുകാട്ടി. ചിലരെയെല്ലാം ഉദ്ദേശിച്ചുകൊണ്ട് താൻ മരിച്ചു കഴിഞ്ഞാൽ പോലും ശവം കാണാൻ പോലും വരരുത് എന്നൊക്കെ രീതിയിലായിരുന്നു ലക്ഷ്മി പ്രിയ പോസ്റ്റ് ഷെയർ ചെയ്തത് എന്നാൽ പിന്നാലെ അവർ പോസ്റ്റും ഇപ്പോൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ഉഷയുടെ ഫേസ്ബുക്ക് പോസ്റ്റ്
തനിക്കും പൊന്നമ്മ ചേച്ചിക്കും ലക്ഷ്മിപ്രിയ ഒരു മെസ്സേജ് അയച്ചു
എന്നാൽ ഇപ്പോൾ ഇതാ തനിക്കും പൊന്നമ്മ ചേച്ചിക്കും ലക്ഷ്മിപ്രിയ ഒരു മെസ്സേജ് അയച്ചു എന്നും മെസ്സേജിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഉഷ. തനിക്കും പൊന്നമ്മ ചേച്ചിക്കും ലക്ഷ്മി പ്രിയ കഴിഞ്ഞ ദിവസം രാത്രി മെസ്സേജ് അയച്ചു എന്നും അതിലെ മാറ്റർ എന്നത് അവർ ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കാര്യം തന്നെയാണ്. ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ തങ്ങൾക്ക് മനസ്സില്ല എന്നാണ് ഉഷ ഫേസ്ബുക്കിൽ കുറിച്ചത്. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം തങ്ങൾ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ തങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു.
അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ, അതിനൊക്കെ ഇന്നലെ തങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട് അതാണ് ശെരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു. ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട.ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു. ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം തനിക്ക് കാണുകയും വേണ്ടെന്നു ലക്ഷ്മിക്ക് മറുപടിയായി ഉഷ സോഷ്യൽ മീഡിയയിൽ കുറിച്ചു.