Big Boss Malayalam Agnipareeksha : Big Boss Malayalam Agnipareeksha : ബിഗ് ബോസ് അഗ്നിപരീക്ഷയിൽ വൻ പോരാട്ടം, ആവേശം തീർത്ത് പ്രൊമോയും
ഇത്തവണത്തെ ബിഗ് ബോസിൽ തീപാറും പോരാട്ടം നടക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ബിഗ് ബോസിന്റെ സാമ്പിൾ വെടിക്കെട്ട് എന്നോണം നിലവിൽ നടന്നുവരുന്ന അഗ്നിപരീക്ഷ മത്സരങ്ങൾ സൂചിപ്പിക്കുന്നത് അതാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ബിഗ് ബോസ് ഹൗസിലേക്ക് ഉള്ള കോമണെഴ്സിനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഗ്നിപരീക്ഷ മത്സരങ്ങൾ ആരംഭിച്ചത്.
ഇത്തവണത്തെ ബിഗ് ബോസിൽ തീപാറും പോരാട്ടം നടക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ബിഗ് ബോസിന്റെ സാമ്പിൾ വെടിക്കെട്ട് എന്നോണം നിലവിൽ നടന്നുവരുന്ന അഗ്നിപരീക്ഷ മത്സരങ്ങൾ സൂചിപ്പിക്കുന്നത് അതാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ബിഗ് ബോസ് ഹൗസിലേക്ക് ഉള്ള കോമണെഴ്സിനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഗ്നിപരീക്ഷ മത്സരങ്ങൾ ആരംഭിച്ചത്. 20 മത്സരത്തിൽ നിന്നും അപ്പോൾ 16 പേരായി ചുരുങ്ങിയിട്ടുണ്ട്. മത്സരാർത്ഥികളുടെ പരമാവധി കഴിവുകൾ പുറത്തെടുക്കുന്ന വിധത്തിലാണ് ഓരോ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ബിഗ് ബോസ് മുൻ സീസണുകളിലെ മത്സരാർത്ഥികളായ അഖിൽമാരാർ, രജനി ഹരിദാസ്, റിയാസ് തുടങ്ങിയവരാണ് അഗ്നി പരീക്ഷയിലെ വിധികർത്താക്കൾ.
കഴിഞ്ഞദിവസം വന്ന അഗ്നി പരീക്ഷയുടെ എപ്പിസോഡിൽ അതിഥിയായി രണ്ടുപേർ എത്തിയിട്ടുണ്ട്. മുൻ മത്സരാർത്ഥികളായ രജിത് കുമാർ, വീണ എന്നിവരാണ് ഷോയിൽ അതിഥികളായി വന്നിരിക്കുന്നത്. ഓരോ ടാസ്കുകളും വലിയ രീതിയിലുള്ള ആവേശം ഉളവാക്കുന്നവയാണ്. കോമഡി സിനിമ മത്സരം പൂർത്തിയായി കഴിഞ്ഞ്. അടുത്ത സെപ്റ്റംബർ അറിന് ആണ് ബിഗ് ബോസ് സീസൺ എട്ടിന് ഔദ്യോഗികമായി തുടക്കം ആകുന്നത്. ബിഗ് ബോസിന്റെ ആവേശമെല്ലാം ഉൾക്കൊള്ളിക്കുന്ന രീതിയിൽ കഴിഞ്ഞ ദിവസം മോഹൻലാലിന്റെ പുറത്തുവന്നിരുന്നു. ജയിച്ചാൽ മാത്രം പോരാ ജയിച്ചുകൊണ്ടിരിക്കണം എന്നതാണ് ഇത്തവണത്തെ ബിഗ് ബോസ് ഷോയുടെ ടാഗ് ലൈൻ. ഒരു ദിവസം മാത്രമല്ല ഷോ നടക്കുന്ന എല്ലാ ദിവസവും വിജയികളായിരിക്കണം എന്നുള്ളതാണ് അർത്ഥമാക്കുന്നത്.
ബിഗ് ബോസിന്റെ മുൻകാലങ്ങളിലെ പ്രമോകളിൽ നിന്ന് വ്യത്യസ്തമായി മൂന്നു മിനിറ്റ് ദൈർഘ്യത്തിലുള്ള സിനിമാറ്റിക് ശൈലിയിലെ പ്രമോയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്. ഒരു ക്രിമിനൽ ഗ്യാങ്ങ് തട്ടിക്കൊണ്ട് പോയ മോഹൻലാൽ അവരിൽ നിന്ന് എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ള രീതിയിലാണ് പ്രമോ ഒരുക്കിയിരിക്കുന്നത്. സാമം, ദാനം, ഭേദം, ദ ണ്ഡം എന്നിങ്ങനെ നാല് രീതികൾ പരീക്ഷിച്ചാണ് മോഹൻലാൽ അവിടെനിന്ന് രക്ഷപ്പെടുന്നത്. സിനിമാറ്റിക് ആക്ഷൻ രംഗങ്ങളാണ് പ്രമുഖയിലെ മറ്റൊരു പ്രധാന ആകർഷണം.
ഈ പ്രമോയെ വലിയൊരു സൂചനയായി കാണുന്നവരുമുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സിനിമാറ്റിക്കായ രീതിയിലുള്ള റിയൽ ടാസ്കുകൾ സീസണിൽ ഉണ്ടാകുമെന്നാണ് പലരും പറയുന്നത്മ. അംഗങ്ങൾക്കിടയിൽ ജനാധിപത്യത്തിൽ അടിസ്ഥാനമായാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും ആർക്ക് ആരെയും എപ്പോൾ വേണമെങ്കിലും ഭൂരിപക്ഷം തീരുമാനമുണ്ടെങ്കിൽ പുറത്താക്കാനും തോൽപ്പിക്കാനും കഴിയും എന്നും പ്രോമോ പറഞ്ഞുവയ്ക്കുന്നു. എന്തായാലും ആരാധകർ ഇതിനകം ആവേശത്തിലാണ്.