AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Allu Arjun: ‘കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു’; വയനാടിനായി സംഭാവന നൽകി അല്ലു അർജുൻ

Allu Arjun Contribution to Wayanad: മലയാളികളുടെ പ്രിയ താരം അല്ലു അർജുൻ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി. വയനാട്ടിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് താരം അറിയിച്ചു.

Allu Arjun: ‘കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു’; വയനാടിനായി സംഭാവന നൽകി അല്ലു അർജുൻ
അല്ലു അർജുൻ (Image Courtesy: Pinterest)
Nandha Das
Nandha Das | Updated On: 04 Aug 2024 | 02:18 PM

മലയാളികളുടെ പ്രിയപ്പെട്ട നായകനാണ് അല്ലു അർജുൻ. അദ്ദേഹത്തെ മലയാളികൾ ഒരു അന്യഭാഷാ നടനായിട്ടല്ല കാണുന്നത്. താരത്തിന്റെ സിനിമകൾ ഇരുകൈകളും നീട്ടിയാണ് മലയാള സിനിമ പ്രേമികൾ സ്വീകരിക്കാറ്. ഇപ്പോഴിതാ വായനാടിൽ ദുരിതമനുഭവിക്കുന്നവർക്കായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് താരം.

“വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടലിൽ താൻ അതീവ ദുഃഖിതനാണ്. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും” താരം തന്റെ സമൂഹ മാധ്യമത്തിൽ കുറിച്ചു. അവിടുത്തെ ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാ‍ർഥിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.

 

 

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ നിരവധി പ്രമുഖ താരങ്ങളാണ് വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. സൂര്യ ജ്യോതിക കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപ, മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ, മോഹൻലാൽ 25 ലക്ഷം, കമൽ ഹാസൻ 25 ലക്ഷം, ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം, ടോവിനോ 25 ലക്ഷം, വിക്രം 20 ലക്ഷം, നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്ന് 20 ലക്ഷം രൂപ, സൗബിൻ ഷാഹിർ 20 ലക്ഷം, രശ്‌മിക മന്ദന 10 ലക്ഷം, മഞ്ജു വാരിയർ, പേർളി മാണി, റിമി ടോമി എന്നിവർ 5 ലക്ഷം രൂപ വീതവും, നവ്യ നായർ 1 ലക്ഷം രൂപയും നൽകി.

Follow Us