5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amrutha Nair: ‘പണ്ട് എനിക്കിത്ര നിറമില്ലായിരുന്നു’; കളര്‍ മാറ്റത്തിന് പിന്നിലെ രഹസ്യം പങ്കുവെച്ച് അമൃത നായർ

Amrutha Nair Reveals Skin Whitening Secret: പഴയ ഫോട്ടോകളൊക്കെ കണ്ട് ഇതെങ്ങനെ ഇത്രയും മാറിയെന്ന് ചോദിക്കുന്ന നിരവധി പേരുണ്ടെന്ന് പറഞ്ഞ അമൃത എല്ലാവർക്കുമുള്ള മറുപടിയാണ് ഈ വീഡിയോ എന്ന് പറഞ്ഞു കൊണ്ടാണ് പുതിയ വീഡിയോ പങ്കുവെച്ചത്.

Amrutha Nair: ‘പണ്ട് എനിക്കിത്ര നിറമില്ലായിരുന്നു’; കളര്‍ മാറ്റത്തിന് പിന്നിലെ രഹസ്യം പങ്കുവെച്ച് അമൃത നായർ
അമൃത നായർ Image Credit source: Facebook
nandha-das
Nandha Das | Updated On: 13 Mar 2025 20:18 PM

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി അമൃത നായർ. ‘കുടുംബ വിളക്ക്’ എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വിവിധ ടെലിവിഷൻ ഷോകളുടെയും ഭാഗമായിട്ടുണ്ട്. കൂടാതെ വ്ലോ​ഗിലും സജീവമായ അമൃത ചെറിയ സന്തോഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താൻ മുൻപ് ഇരുണ്ട നിറമായിരുന്നുവെന്നും ഇപ്പോൾ നിറവ്യത്യാസം വന്നതിനുള്ള കാരണവുമാണ് പുതിയ വീഡിയോയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

താൻ ഇരുണ്ട നിറമായിരുന്നുവെന്ന് മുൻപ് അമൃത തന്നെ പറഞ്ഞിരുന്നു. ഒപ്പം തന്റെ ചെറുപ്പത്തിലെ ചില ഫോട്ടോസും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ തനിക്ക് ഇത്രയും നിറവ്യത്യാസം എങ്ങനെ ഉണ്ടേയെന്ന് പറയുന്ന വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. പഴയ ഫോട്ടോകളൊക്കെ കണ്ട് ഇതെങ്ങനെ ഇത്രയും മാറിയെന്ന് ഒരുപാട് പേർ ചോദിക്കുന്നുണ്ടെന്ന് താരം പറയുന്നു. പലരും ഗ്ലൂട്ടാത്തയോണിനെ കുറിച്ചെല്ലാം ചോദിക്കുന്നുണ്ടെന്നും എല്ലാവർക്കുമുള്ള മറുപടിയാണ് ഇതെന്നും പറഞ്ഞാണ് അമൃത പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ALSO READ: ‘എന്റെ കഷ്ടകാലത്തിന് മണ്ഡപത്തിൽ ഇരുന്ന് ഒന്ന് വാ തുറന്നു, അത് വലിയ വിവാദമായി’: ഗൗരി കൃഷ്ണൻ

“പലയിടത്തുമായി നിങ്ങൾ കണ്ടത് എട്ട്, ഒൻപത് വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടോസ് ആണ്. അന്നൊന്നും എനിക്ക് സ്കിൻ കെയർ കാര്യങ്ങളെ പറ്റിയൊന്നും അറിയില്ലായിരുന്നു. അതിനുള്ള ഫിനാൻഷ്യൽ ബാക്​ഗ്രൗണ്ടില്ലായിരുന്നു. അതേ കുറിച്ച് പറഞ്ഞ് തരാനും ആരുമില്ല. ഇന്റസ്ട്രിയിൽ വന്നതിന് ശേഷമാണ് ഞാൻ ഗ്ലൂട്ടാത്തയോണിനെ കുറിച്ചെല്ലാം അറിയുന്നത്. സ്‌കിൻ കെയർ കൃത്യമായി ചെയ്താൽ ഉറപ്പായും ഫലമുണ്ടാകും. നല്ല മാറ്റം വരും. അതിനായി ഫെയ്‌സ് വാഷും, സൺ സ്‌ക്രീനുമൊക്കെ കൃത്യമായി മുടങ്ങാതെ ഉപയോഗിക്കണം.

അതുപോലെ ഗ്ലൂട്ടാത്തയോൺ ട്രീറ്റ്‌മെന്റും നല്ലതാണ്. കഴിഞ്ഞ എട്ട്, ഒൻപ് മാസമായി ഞാൻ ഗ്ലൂട്ടാത്തയോൺ ഉപയോ​ഗിക്കുന്നുണ്ട്. ഇതെന്റെ അമ്മയും കഴിക്കുന്നുണ്ട്. കള്ളത്തരം പറഞ്ഞ് നിങ്ങളെ പറ്റിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് വന്ന മാറ്റാതെ കുറിച്ചാണ് ഞാൻ പറയുന്നത്. അത് കഴിച്ച് പത്ത്, ഇരുപത് ദിവസം കൊണ്ടൊന്നും ഒരു മാറ്റവും വരില്ല. മൂന്ന് മാസമെങ്കിലും ഉപയോഗിച്ചാലേ റിസൾട്ട് ഉണ്ടാകൂ. എന്റെ മുഖത്ത് മുഖക്കൂരുവിന്റെ നല്ല പാടുകൾ ഉണ്ടായിരുന്നു. ഒരുപരിധിയുടെ അപ്പുറം വരെ അതെല്ലാം മാറ്റി തന്നത് ഇതാണ്”, എന്ന് അമൃത വീഡിയോയിൽ പറഞ്ഞു. നടിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇത് പ്രമോഷൻ വീഡിയോ ആണെന്ന് പറഞ്ഞാണ് നടിയെ പലരും വിമർശിച്ചത്.