Anna Ben: ‘അന്ന ബെൻ നായരാണോ, അച്ഛൻ്റെ പേര് കേട്ട് ജാതി ചോദിക്കും’; തുറന്നുപറഞ്ഞ് നടി

Anna Ben About Her Fathers Name: ബെന്നി പി നായരമ്പലം എന്ന പേരിലെ നായരമ്പലം കേട്ടിട്ട് ഞാൻ നായർ ആണോ എന്ന് ഇടയ്ക്ക് ആളുകൾ ചോദിക്കാറുണ്ട്. എന്നാൽ എൻ്റെ പേര് അന്ന എന്നല്ലേ. പേരിനൊപ്പമുള്ള സ്ഥലപ്പേര് കണ്ട് ജാതി ചോദിക്കുന്നവർക്ക് അന്ന നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

Anna Ben: അന്ന ബെൻ നായരാണോ, അച്ഛൻ്റെ പേര് കേട്ട് ജാതി ചോദിക്കും; തുറന്നുപറഞ്ഞ് നടി

Anna Ben

Published: 

21 Feb 2026 | 06:10 PM

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടിയാണ് അന്ന ബെൻ. മലയാള ചിത്രങ്ങൾക്കപ്പുറം തമിഴിലും തെലുങ്കിലുമടക്കം മികച്ച സിനിമകളുടെ ഭാഗമാവാൻ അന്ന ബെന്നിന് സാധിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിൻ്റെ മകളുകൂടിയാണ് താരം. എന്നാൽ ഇപ്പോൾ തൻ്റെ അച്ഛൻ്റെ പേരിനൊപ്പമുള്ള ‘നായരമ്പലം’ എന്ന പേരിൽ പലരിലും ഉണ്ടാകുന്ന ചില കൺഫ്യൂഷനുകളെ കുറിച്ചാണ് നടി തുറന്നുപറയുന്നത്.

വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ഒരു ചടങ്ങിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അന്ന തൻ്റെ മനസ്സ് തുറന്നത്. “എൻ്റെ അച്ഛൻ്റെ പേര് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ചെറിയ കൺഫ്യൂഷനുണ്ട്. അന്ന എന്തിനാണ് അമ്പലത്തിലെ പരിപാടിക്ക് വന്നതെന്ന് ചിലരൊക്കെ ചോദിച്ചു. ബെന്നി പി നായരമ്പലം എന്ന പേരിലെ നായരമ്പലം കേട്ടിട്ട് ഞാൻ നായർ ആണോ എന്ന് ഇടയ്ക്ക് ആളുകൾ ചോദിക്കാറുണ്ട്. എന്നാൽ എൻ്റെ പേര് അന്ന എന്നല്ലേ.

ALSO READ: ‘നീ ഗതികിട്ടാതെ നരകിക്കും, പുഴുത്ത് ചാകും’; ‘അമ്മ’യിൽ നടിമാരുടെ വാക്‌പോര്

അപ്പോൾ എല്ലാം തമ്മിൽ ചേരുന്നില്ലല്ലോ എന്നാണ് പലരും ചിന്തിക്കുന്നത്. ഇനി എൻ്റെ പേര് അന്നപൂർണ്ണ എന്നാണോ എന്ന് വരെ സ്കൂൾ കാലത്ത് പലരും ചോദിച്ചിട്ടുണ്ട്,” അന്ന ബെൻ പറഞ്ഞു. പേരിനൊപ്പമുള്ള സ്ഥലപ്പേര് കണ്ട് ജാതി ചോദിക്കുന്നവർക്ക് അന്ന നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത കൊട്ടുകാളിയായിരുന്നു അന്ന ബെന്നിൻ്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സൂരിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മലയാളത്തിൽ കല്ല്യാണിയുടെ ലോകയിൽ ഒരു കാമിയോ വേഷത്തത്തിലും അന്ന ബെൻ എത്തിയിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ