Anoop Menon: “കുറെ ഇൻ്റർവ്യൂ കൊടുത്താൽ സിനിമ ഓടുമോ?”: സിനിമ പ്രൊമോഷൻ വിവാദങ്ങളിൽ ആഞ്ഞടിച്ച് അനൂപ് മേനോൻ

Anoop Menon About Movie Promotions: സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ അത് ഏറ്റെടുക്കും. പ്രൊമോഷൻ കൊണ്ട് ഒരു സിനിമ വർക്കാവുമെന്ന് എനിക്ക് തോന്നുന്നില്ല. വട്ടം കൂടിയിരുന്ന് സംസാരിക്കുന്നത് വഴി ഓൺലൈൻ മാധ്യമങ്ങൾക്ക് അവരുടെ കണ്ടന്റ് ലഭിക്കുമെന്നല്ലാതെ സിനിമയ്ക്ക് പ്രത്യേകിച്ച് ​ഗുണമൊന്നുമില്ലെന്നും അനൂപ് മേനോൻ വ്യക്തമാക്കി.

Anoop Menon: കുറെ ഇൻ്റർവ്യൂ കൊടുത്താൽ സിനിമ ഓടുമോ?: സിനിമ പ്രൊമോഷൻ വിവാദങ്ങളിൽ ആഞ്ഞടിച്ച് അനൂപ് മേനോൻ

Biju Menon And Anoop Menon

Published: 

12 Feb 2026 | 10:34 AM

സിനിമാ പ്രൊമോഷനുകളിൽ നടൻ ബിജു മേനോൻ സഹകരിക്കുന്നില്ലെന്ന നിർമ്മാതാക്കളുടെ ആരോപണം മലയാള സിനിമയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അമ്മ സംഘടന ഇടപെടണമെന്ന് ആവശ്യപ്പെട്ട് പരാതിയും എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രൊമോഷനുകളിലെ പുതിയ രീതികളെ വിമർശിച്ച് നടൻ അനൂപ് മേനോൻ രംഗത്തെത്തിയിരിക്കുന്നത്. തനിനിറം എന്ന സിനിമയുടെ പ്രസ്മീറ്റിനിടെ ആയിരുന്നു അദ്ദേഹം ഇക്കാര്യത്തോട് പ്രതികരിച്ചത്.

ഏഴ് പേർ വട്ടം കൂടിയിരുന്ന് വലിയ ചാനലുകൾക്ക് ഇൻ്റർവ്യൂ നൽകുന്നതാണോ യഥാർത്ഥത്തിൽ പ്രൊമോഷൻ? എഗ്രിമെൻ്റിൽ പ്രൊമോഷനിൽ പങ്കെടുക്കണമെന്ന നിബന്ധന ഉണ്ടാകാറുണ്ട്, അത് പാലിക്കപ്പെടുക തന്നെ വേണം. പക്ഷേ, ഇത്തരം ചർച്ചകൾ കൊണ്ട് മാത്രം ഒരു സിനിമ വിജയം സ്വന്തമാക്കാനാകുമോ?” എന്നും അദ്ദേഹം ചോദിക്കുന്നു. ഒരു സിനിമ എത്രത്തോളം പ്രൊമോട്ട് ചെയ്യപ്പെടുന്നു എന്നതിനേക്കാൾ ആ സിനിമയുടെ ഉള്ളടക്കത്തിനാണ് ‌പ്രാധാന്യം നൽകേണ്ടതെന്നും അനൂപ് വ്യക്തമാക്കി.

ALSO READ: ബിജു മേനോൻ 15 ലക്ഷം രൂപ നിർമ്മാതാവിന് നൽകണം! പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ അത് ഏറ്റെടുക്കും. പ്രൊമോഷൻ കൊണ്ട് ഒരു സിനിമ വർക്കാവുമെന്ന് എനിക്ക് തോന്നുന്നില്ല. പഴയ രീതിയിലുള്ള പ്രൊമോഷൻ രീതികളിൽ നിന്നും മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും, വെറും തമാശകൾക്കും വട്ടം കൂടിയിരുന്നള്ള സംസാരങ്ങൾക്കും അപ്പുറം സിനിമയുടെ ക്രിയാത്മകമായ വശങ്ങളാണ് ചർച്ച ചെയ്യപ്പെടേണ്ടതെന്നും അദ്ദേഹം തൻ്റെ നിലപാടിലൂടെ അറിയിച്ചു.

ഒരു സിനിമ കാണണോ വേണ്ടയോ എന്ന് പ്രേക്ഷകർ തീരുമാനിക്കുന്നത് അതിൻ്റെ ട്രെയിലർ കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ ആ ട്രെയിലറാണ് പരമാവധി ആളുകളിലേക്ക് എത്തിക്കേണ്ടത്. അതാണ് യഥാർത്ഥ പ്രൊമോഷൻ. വട്ടം കൂടിയിരുന്ന് സംസാരിക്കുന്നത് വഴി ഓൺലൈൻ മാധ്യമങ്ങൾക്ക് അവരുടെ കണ്ടന്റ് ലഭിക്കുമെന്നല്ലാതെ സിനിമയ്ക്ക് പ്രത്യേകിച്ച് ​ഗുണമൊന്നുമില്ലെന്നും അനൂപ് മേനോൻ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ