AMMA Controversy: ‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ
AMMA Controversy:നമ്മുടെ കേരളം നന്മയുള്ള ഒരിടം ആണെന്നും സന്തോഷത്തോടെ ജീവിക്കാൻ പറ്റിയ ഒരു സ്ഥലമാണ് ആ സന്തോഷത്തോടെ എല്ലാവർക്കും ജീവിക്കാൻ പറ്റണമെന്നാണ് താൻ ആഗ്രഹിക്കുന്നത് സംഘടനയിലെ ചില വ്യക്തികൾ ശരിയായ എല്ലാ മുന്നോട്ടുപോകുന്നത് സമൂഹം ശരിയായ രീതിയിലാണ് ഈ വിഷയത്തിൽ പ്രതികരിച്ചത് എന്നും അഭിപ്രായപ്പെട്ടു. അതിൽ സന്തോഷമുണ്ട് മലയാളികൾക്ക് കാര്യം മനസ്സിലായി...........
അമ്മയ്ക്കെതിരെയായ പോരാട്ടത്തിൽ താൻ പിന്നോട്ടില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു നടിയും സംഘടനയുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും സംഘടനയിലെ ചില വ്യക്തികൾ ശരിയായ അല്ല മുന്നോട്ടുപോകുന്നതും മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാരവാഹികൾക്ക് സംഘടനാ പാഠവും കരുണയും കേൾക്കാനുള്ള മനസ്സും വേണമെന്ന് നടി അഭിപ്രായപ്പെട്ടു.. അതിനിടെ അമ്മ സംഘടനയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന് തനിക്ക് ചില കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അൻസിബ മറുപടിയും നൽകിയതാണ്.
എന്നാൽ അതിനു ശേഷം തുടർനടപടി ഒന്നുമുണ്ടായിട്ടില്ല എന്നും പറഞ്ഞു. വിശദീകരണം ചോദിച്ചതിൽ വിവേചനം ഉണ്ടായി എന്നും. കാണുന്ന ആളുകൾക്ക് എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ട് എന്നായിരുന്നു മറുപടി. നമ്മുടെ കേരളം നന്മയുള്ള ഒരിടം ആണെന്നും സന്തോഷത്തോടെ ജീവിക്കാൻ പറ്റിയ ഒരു സ്ഥലമാണ് ആ സന്തോഷത്തോടെ എല്ലാവർക്കും ജീവിക്കാൻ പറ്റണമെന്നാണ് താൻ ആഗ്രഹിക്കുന്നത് സംഘടനയിലെ ചില വ്യക്തികൾ ശരിയായ എല്ലാ മുന്നോട്ടുപോകുന്നത് സമൂഹം ശരിയായ രീതിയിലാണ് ഈ വിഷയത്തിൽ പ്രതികരിച്ചത് എന്നും അഭിപ്രായപ്പെട്ടു. അതിൽ സന്തോഷമുണ്ട് മലയാളികൾക്ക് കാര്യം മനസ്സിലായി ന്യായത്തിന് കൂടെ നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും അൻസിബ പ്രതികരിച്ചു.
ALSO READ: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം
നടി ലക്ഷ്മിപ്രിയ പോലീസിൽ പരാതി നൽകി
ഇതിനിടെ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നെന്ന് ആരോപിച്ച് നടി ലക്ഷ്മിപ്രിയ പോലീസിൽ പരാതി നൽകി.. നടി അൻസിബയുമായുള്ള തർക്കത്തിന്റെയും പരാതിയുടെയും തുടർച്ചയായിയാണ് തനിക്കെതിരെ കടുത്ത സൈബർ ആക്രമണം നടക്കുന്നത് ചൂണ്ടിക്കാണിച്ചു ലക്ഷ്മി പ്രിയ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇൻഫോപാർക്ക് സൈബർ പോലീസിൽ വിശദമായ പരാതി ലക്ഷ്മിപ്രിയ നൽകിയത്. അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെ അൻസിബാഹാസൻ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സംഘടനയെ ആകെ ചോദ്യചിഹ്നമായി നിർത്തുന്നത്.
നടൻ ടിനിടോമിന് എതിരായാണ് ആദ്യം അൻസിബ തുറന്നു പറഞ്ഞത്. തന്നെ മതതീവ്രവാദി ആക്കാൻ ശ്രമിച്ചു. സ്ത്രീ എന്ന നിലയിൽ താൻ അപമാനിക്കപ്പെട്ടു എന്ന രീതിയിലായിരുന്നു തുറന്നു പറഞ്ഞത്. ഒപ്പം സംഘടനയിലെ ഒരു അംഗം തനിക്കെതിരെ വ്യാജ പരാതി നൽകുകയും ഇതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെട്ടു എന്നും പറഞ്ഞിരുന്നു. പിന്നാലെ ആ അംഗം താനാണെന്ന് പറഞ്ഞ ലക്ഷ്മിപ്രിയ തന്നെ സ്വയം ഈ സംഭവങ്ങൾക്ക് ഇടയിലേക്ക് എത്തുകയായിരുന്നു മൊബൈൽ ഫോണിലേക്ക് അയച്ച ഒരു മെസ്സേജ് കാരണം കുടുംബത്തിൽ പ്രശ്നമുണ്ടായി അതാണ് പരാതി നൽകാൻ കാരണമെന്നാണ് ലക്ഷ്മിപ്രിയ നൽകുന്ന വിശദീകരണം.
ENGLISH SUMMARY
Actress and former joint secretary of the organization, Ansiba Hasan, has assured that she will not back down in her fight against AMMA. She responded to the media that she stands by her complaint and that some individuals in the organization are not proceeding properly.The actress commented that office bearers need organizational lessons, compassion, and a willingness to listen.