AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Santhy Antony perumbavoor : എന്നും എപ്പോഴും പ്രിയപ്പെട്ടവർ… പ്രണവിനും വിസ്മയക്കുമൊപ്പമുള്ള അപൂർവ്വ ചിത്രങ്ങളുമായി ശാന്തി ആന്റണി പെരുമ്പാവൂർ

Antony perumbavoor wife Santhy: നിമിഷനേരം കൊണ്ട് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. പ്രണവിന്റെ മുഖത്തിന് അന്നും ഇന്നും യാതൊരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ പ്രധാന കണ്ടെത്തൽ. വെറുമൊരു നിർമാതാവ് എന്നതിലുപരി മോഹൻലാലിന്റെ തണലായും വിശ്വസ്തനായും നിലകൊള്ളുന്ന ആന്റണി പെരുമ്പാവൂരിനും കുടുംബത്തിനും പ്രണവും വിസ്മയയും സ്വന്തം മക്കളെപ്പോലെ തന്നെയാണ്.

Santhy Antony perumbavoor : എന്നും എപ്പോഴും പ്രിയപ്പെട്ടവർ… പ്രണവിനും വിസ്മയക്കുമൊപ്പമുള്ള അപൂർവ്വ ചിത്രങ്ങളുമായി ശാന്തി ആന്റണി പെരുമ്പാവൂർ
ശാന്തി ആൻ്റണി, പ്രണവിനും വിസ്മയക്കുമൊപ്പംImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Edited By: Arun Nair | Updated On: 20 Apr 2026 | 07:56 PM

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മക്കളായ പ്രണവിനും വിസ്മയക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി. പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാലത്തെ ഒരു ചിത്രവും ഇപ്പോഴത്തെ ഒരു ചിത്രവുമാണ് ശാന്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്നും എപ്പോഴും’ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

നിമിഷനേരം കൊണ്ട് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. പ്രണവിന്റെ മുഖത്തിന് അന്നും ഇന്നും യാതൊരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ പ്രധാന കണ്ടെത്തൽ. വെറുമൊരു നിർമാതാവ് എന്നതിലുപരി മോഹൻലാലിന്റെ തണലായും വിശ്വസ്തനായും നിലകൊള്ളുന്ന ആന്റണി പെരുമ്പാവൂരിനും കുടുംബത്തിനും പ്രണവും വിസ്മയയും സ്വന്തം മക്കളെപ്പോലെ തന്നെയാണ്.

ALSO READ:എന്ത് തട്ടിപ്പ്? എനിക്ക് വല്ലതും സംഭവിച്ചാൽ നിങ്ങൾ ഉത്തരം പറയുമോ? സൈബർ ആക്രമണങ്ങൾക്കെതിരെ പാർവതി കൃഷ്ണ

ആന്റണിയുടെയും ശാന്തിയുടെയും കുടുംബത്തിലെ ഏത് വിശേഷങ്ങൾക്കും എത്ര തിരക്കാണെങ്കിലും പ്രണവും വിസ്മയയും ഓടിയെത്താറുണ്ട്. പ്രണവ് സിനിമയിലേക്ക് എത്തിയപ്പോൾ മുതൽ കരുത്തായി ആന്റണി കൂടെയുണ്ടായിരുന്നു. അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടർന്ന് വിസ്മയ സിനിമയിലേക്ക് എത്തുമ്പോൾ ആ ചിത്രം നിർമിക്കുന്നതും ആന്റണി പെരുമ്പാവൂർ തന്നെയാണ്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രമാണ് ആശിർവാദ് ഫിലിംസ് വിസ്മയയ്ക്കായി ഒരുക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഡീയസ് ഈറെ ആണ് പ്രണവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആന്റണി പെരുമ്പാവൂരും മോഹൻലാലിന്റെ കുടുംബവും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും നേർക്കാഴ്ചയാവുകയാണ് ശാന്തി പങ്കുവച്ച ഈ ചിത്രങ്ങൾ.

Follow Us