Anupama Parameshwaran: അയാളെ കുടുംബ പ്രശ്നങ്ങളാണ് ഈ നിലയിൽ എത്തിച്ചത്, താൻ അതിജീവിത! കൂടുതൽ വെളിപ്പെടുത്തലുമായി അനുപമ പരമേശ്വരൻ

Anupama Parameshwaran: തന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കിയ ഘട്ടം മുതൽ അയാളുടെ വൃത്തങ്ങളിൽ അയാൾ എന്നെ ഒരു പ്രശ്നക്കാരി ആക്കി മാറ്റി.താൻ ഒരിക്കലും ഒരു ഇര അല്ലെന്നും താനൊരു അതിജീവിതയാണെന്നാണ് അനുപമ പരമേശ്വരൻ പറയുന്നത്. മുൻ പങ്കാളി തന്നെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി താരം പറയുന്നു. ആ ബന്ധത്തിലുണ്ടായ മാനസിക സമ്മർദ്ദം തന്റെ ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിച്ചിരുന്നു...............

Anupama Parameshwaran: അയാളെ കുടുംബ പ്രശ്നങ്ങളാണ് ഈ നിലയിൽ എത്തിച്ചത്, താൻ അതിജീവിത! കൂടുതൽ വെളിപ്പെടുത്തലുമായി അനുപമ പരമേശ്വരൻ

Anupama Parameswaran (7)

Published: 

14 Aug 2026 | 10:00 PM

തന്റെ റിലേഷൻഷിപ്പിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് അനുപമ പരമേശ്വരൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ചർച്ച ആവുകയാണ്. നാർസിസ്റ്റിക് കാരക്ടർ ഉണ്ടെന്ന് പറയുന്ന തന്റെ മുൻ പങ്കാളിയിൽ ചില നല്ല ഭാഗങ്ങളും ഉണ്ടെന്നാണ് അവർ പറയുന്നത്. മാത്രമല്ല കുടുംബത്തിലുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ അയാൾക്ക് മുൻകാല ട്രോമകളുമുണ്ട്. താൻ ഒരിക്കലും ഒരു ഇര അല്ലെന്നും താനൊരു അതിജീവിതയാണെന്നാണ് അനുപമ പരമേശ്വരൻ പറയുന്നത്. മുൻ പങ്കാളി തന്നെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി താരം പറയുന്നു. ആ ബന്ധത്തിലുണ്ടായ മാനസിക സമ്മർദ്ദം തന്റെ ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിച്ചിരുന്നു. കണ്ണീർ ഗ്രന്ഥി ഇറങ്ങിവന്നു പിന്നീട് അത് ശസ്ത്രക്രിയയിലൂടെയാണ് മാറ്റിയത് എന്നും പറയുന്നു.

ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് സംസാരിച്ചത്. ഒരു ഷോയ്ക്ക് വേണ്ടി സ്റ്റേജിൽ കയറുന്നതിന്റെ തൊട്ടു മുൻപ് വരെ ആ വ്യക്തി തന്നെ സ്ലട്ട് ഷെയിം ചെയ്തു. മാത്രമല്ല തനിക്ക് നേരിട്ടുള്ള ശാരീരിക അതിക്രമം ഉണ്ടായിട്ടില്ല എന്നും അനുപമ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പറയുമ്പോൾ എല്ലാവരും ചോദിക്കും നിങ്ങൾക്ക് ഇറങ്ങി പോകാൻ പാടില്ലായിരുന്നു എന്ന് എന്നാൽ ഇതൊരു ചിലന്തിവിലെ പോലെയാണെന്നാണ് അനുപമ പറയുന്നത്. നമുക്ക് അതിൽ നിന്നും പെട്ടെന്ന് ഇറങ്ങിപ്പോരാൻ കഴിയില്ല. മാത്രമല്ല ഇത് അനുഭവിച്ച കാലമത്രയും ഇതൊരു നാർസിസ്റ്റിക് അബ്യൂസ് ആണെന്ന് തനിക്ക് മനസ്സിലായിട്ടില്ല. എന്നാൽ അത് തിരിച്ചറിഞ്ഞത് ഒരു നിമിഷം പോലും ആ വ്യക്തിക്ക് വേണ്ടി കണ്ണീർ ഒഴുക്കിയിട്ടില്ല എന്നും നടി വെളിപ്പെടുത്തി.

ALSO READ:ഈ 5 ശീലങ്ങൾ ഉണ്ടോ? അനുപമ പരമേശ്വരൻ പറഞ്ഞ അതേ സ്വഭാവക്കാരാണ് നിങ്ങളും

തന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കിയ ഘട്ടം മുതൽ അയാളുടെ വൃത്തങ്ങളിൽ അയാൾ എന്നെ ഒരു പ്രശ്നക്കാരി ആക്കി മാറ്റി. ഇപ്പോൾ താൻ മരിച്ചുപോയാൽ എത്ര സമാധാനം ലഭിച്ചേനെ എന്നും പോലും താൻ ചിന്തിക്കുവാൻ തുടങ്ങി. ബന്ധം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണത്തിൽ പോലും തന്നോട് മര്യാദയ്ക്ക് ഒരു വാക്ക് സംസാരിക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ല എന്നത് മറ്റൊരു യാഥാർത്ഥ്യമാണ് അങ്ങനെ ഒരാൾക്കൊപ്പം എങ്ങനെ താൻ രണ്ടു വർഷം ഇരുന്നത് എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. എന്നാണ് നടി പറയുന്നത്.

താനൊരു അഭിനേത്രി ആത്മവിശ്വാസമുള്ള സ്ത്രീ എന്ന നിലയിൽ തനിക്ക് ലജ്ജ തോന്നിയ സമയങ്ങൾ പോലും ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ 11 കുട്ടികൾ വേണമെന്ന് സ്വപ്നം കണ്ട ആളായിരുന്നു. എന്നാൽ പിന്നീട് കുട്ടികളെ വേണ്ട എന്ന ചിന്തയിലേക്ക് പോലും താനെത്തി. അയാൾ തെറാപ്പിക്ക് പോകുന്ന വ്യക്തിയായിരുന്നു രണ്ടുദിവസം അതിന്റെ മാറ്റങ്ങളും ഉണ്ടാകും ബോധപൂർവ്വം ചെയ്യുന്നതാണോ അല്ലയോ എന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. സ്നേഹമാണോ വെറുപ്പാണോ എന്ന് പറയാൻ തനിക്ക് ഇപ്പോഴും സാധിക്കുന്നില്ല. അയാളുമായി തനിക്ക് ഉണ്ടായിരുന്നത് ട്രോമാ ബോണ്ടിംഗ് ആണെന്നും അനുപമ വ്യക്തമാക്കുന്നു.

ENGLISH SUMMARY

Anupama Parameswaran’s comments about the problems she faced in her relationship are currently being discussed. She says that her ex-partner, who she says has a narcissistic character, also has some good parts. He also has past traumas, including family problems. Anupama Parameswaran says that she was never a victim and that she is a survivor.

Follow Us
Related Stories
Bethlehem Kudumba Unit Trailer: ‘നമ്മളല്ലാതെ വേറൊരാളും ഇക്കാര്യം അറിയാൻ പാടില്ല’, ഫീൽ ​ഗുഡ് എന്ന് ഉറപ്പിച്ച് ബത്ലഹേം കുടുംബയൂണിറ്റ് ട്രെയിലർ എത്തി
‌Mammootty  : നീങ്കൾ മമ്മൂട്ടി സാറാ ? എന്നെ ഫോളെ സെയ് , വഴിതെറ്റിയ മെ​ഗാസ്റ്റാറിന് 10 കിലോ മീറ്റർ ബൈക്കോടിച്ച് വഴികാട്ടിയായി പാണ്ഡ്യൻ- വീഡിയോ വൈറൽ
Mamita Baiju’s Journey: അച്ഛനെപ്പോലെ ഡോക്ടറാകാൻ ആഗ്രഹിച്ചു, പിന്നീട് സിനിമാ മോഹം; ജീവിതം മാറിയ കഥ പറഞ്ഞ് മമിത
‘എൽ-3യിൽ പൃഥ്വിരാജിന് വേറെ ഓപ്ഷനില്ല’; തുടകം റിലീസിന് ശേഷം ലാലേട്ടൻ പറഞ്ഞത് വെളിപ്പെടുത്തി ആശിഷ് ആൻ്റണി
Jailer 2 OTT Release : ജയിലർ 2 ഒടിടി റൈറ്റ്സ് ഉറപ്പിച്ചു ? നടന്നത് റെക്കോർഡ് തുകയുടെ ഡീൽ!
I am Game Movie Release : ഓണത്തിന് നമ്മളില്ലേ… ദുൽഖർ ചിത്രം ഐ ആം ​ഗെയിമിന്റെ റിലീസ് മാറ്റി
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ? കരളിന്റെ പണി പാളും!
ദിവസം 1.5GB ഡാറ്റ കിട്ടുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ
സ്വാതന്ത്ര്യ ദിനമായി ഓഗസ്റ്റ് 15 തിരഞ്ഞെടുത്തത് എന്തുകൊണ്ട്? ചരിത്രം അറിയാം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു