Anupama Parameswaran: ‘ജാനകി നമുക്കെല്ലാവർക്കും പരിചയമുള്ള പെൺകുട്ടി’; അനുപമ പരമേശ്വരൻ
Anupama Parameswaran: മലയാളികളുടെ പ്രിയപ്പെട്ട നടി അനുപമ പരമേശ്വരനായിരുന്നു ജെഎസ്കെ ചിത്രത്തിലെ നായിക. പ്രേമം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയർ ആരംഭിച്ച താരം ഇന്ന് തെലുങ്ക് ചിത്രങ്ങളിലടക്കം മികച്ച വേഷങ്ങൾ അവതരിപ്പിച്ച് മുന്നേറുകയാണ്.
പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ തിയറ്ററിലെത്തിയ സുരേഷ് ഗോപി ചിത്രമാണ് ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ആദ്യം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നായിരുന്നു പേര്. ഇതിലെ ജാനകി എന്ന പേര് മാറ്റണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. പിന്നാലെ ഹൈക്കോടതി ഇടപെടുകയുംജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിൽ റിലീസ് ചെയ്യുകയുമായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടി അനുപമ പരമേശ്വരനായിരുന്നു ചിത്രത്തിലെ ടൈറ്റിൽ റോൾ അവതരിപ്പിച്ചത്. പ്രേമം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയർ ആരംഭിച്ച താരം ഇന്ന് തെലുങ്ക് ചിത്രങ്ങളിലടക്കം മികച്ച വേഷങ്ങൾ അവതരിപ്പിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ, തന്റെ പുതിയ ചിത്രത്തെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് താരം. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുപമ.
‘ജാനകി നമുക്ക് പരിചയമുള്ള പെൺകുട്ടിയാണ്. നമുക്ക് ചുറ്റും ഇങ്ങനെയുള്ള ജാനകിമാർ ഉണ്ടെന്ന കാര്യം ചിലപ്പോൾ അറിയാതെ പോകാം. അവൾ ഒരു സാധാരണ പെൺകുട്ടിയാണ്. അവളുടെ ജീവിതത്തിൽ നടക്കുന്ന വളരെ അബോനോർമലായിട്ടുള്ള കാര്യങ്ങളാണ് ഈ സിനിമ.
ഏതൊക്കെ ഇമോഷനിലൂടെയാണ് അവൾ കടന്നുപോകുന്നതെന്ന് പല ആളുകൾക്കും റിലേറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിലും അതിനെ എംപതൈസ് ചെയ്യാൻ കഴിയും’, അനുപമ പരമേശ്വരൻ പറയുന്നു.