Suresh Krishna: ‘കണ്‍വിന്‍സിങ് സ്റ്റാര്‍ വന്നതോടെ എന്റെ സ്വസ്ഥത പോയി; അച്ഛന്‍ ഇതൊക്കെ ചെയ്തിട്ടുണ്ടല്ലേ എന്ന് മക്കള്‍ ചോദിക്കും’
Suresh Krishna About Convincing Star Tagline: സുരേഷ് കൃഷ്ണ മുമ്പ് ചെയ്ത കഥാപാത്രങ്ങളില്‍ പലതും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിലൊന്നാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലെ വേഷം. ആളുകളെ കണ്‍വിന്‍സ് ചെയത് ചതിക്കുന്ന വേഷമായതിനാല്‍ തന്നെ അതിന് കണ്‍വിന്‍സിങ് സ്റ്റാര്‍ എന്നൊരു പേരും വീണു.
സീരിയലിലൂടെ സിനിമാ മേഖലയിലേക്ക് എത്തിയ നടനാണ് സുരേഷ് കൃഷ്ണ. സിനിമാ ജീവിതം ആരംഭിച്ച സമയത്ത് വില്ലന്‍ കഥാപാത്രങ്ങളാണ് അദ്ദേഹത്തെ തേടി ഏറെയും എത്തിയത്. എന്നാല്‍ പിന്നീട് കോമഡി വേഷങ്ങളും അവതരിപ്പിച്ച് നടന്‍ കയ്യടി നേടി. മലയാളത്തില്‍ മാത്രമല്ല ഇന്ന് സുരേഷ് വേഷമിടുന്നത്. വേറെയും ഒട്ടനവധി ഭാഷകളിലെ സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
എന്നാല്‍ സുരേഷ് കൃഷ്ണ മുമ്പ് ചെയ്ത കഥാപാത്രങ്ങളില്‍ പലതും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിലൊന്നാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലെ വേഷം. ആളുകളെ കണ്‍വിന്‍സ് ചെയത് ചതിക്കുന്ന വേഷമായതിനാല്‍ തന്നെ അതിന് കണ്‍വിന്‍സിങ് സ്റ്റാര്‍ എന്നൊരു പേരും വീണു.
എന്നാല്‍ അത്തരം ട്രോളുകള്‍ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് മനസുതുറക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ വൈറലായ വേഷങ്ങളെല്ലാം തനിക്ക് കുട്ടികള്‍ ഉണ്ടാകുന്നതിന് മുമ്പ് ചെയ്തതാണെന്നാണ് റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് കൃഷ്ണ പറയുന്നത്.




”എല്ലാവരുടെയും മുന്നില്‍ ഞാന്‍ നല്ലവനായി നില്‍ക്കുന്ന സമയത്താണ് കണ്‍വിന്‍സിങ് സ്റ്റാര്‍ ട്രോളുകള്‍ വൈറലായത്. എന്റെ മക്കള്‍ ഉണ്ടാകുന്നതിന് മുമ്പ് ചെയ്തുവെച്ച സിനിമകളായിരുന്നു അതെല്ലാം. എല്ലാ ദിവസവും ഓരോരുത്തര്‍ പഴയ സിനിമകള്‍ കുത്തിപ്പൊക്കി വരും. അതൊക്കെ പെട്ടെന്ന് വൈറലാകുകയും ചെയ്യും.
Also Read: Jithu Joseph about Drishyam 3: ഫസ്റ്റ് ഡ്രാഫ്റ്റ് റെഡി; ദൃശ്യം 3 ക്ലൈമാക്സിനെ പറ്റി ജീത്തു ജോസഫ്
ഇതൊക്കെ കണ്ട് മക്കള്‍ അച്ഛന്‍ ഇതൊക്കെ ചെയ്തിട്ടുണ്ടല്ലേ എന്ന് ചോദിക്കും. കണ്‍വിന്‍സിങ് സ്റ്റാന്‍ ടാഗ്‌ലൈന്‍ വന്നതോടെ സ്വസ്ഥത പോയി. അതുവരെ സേഫായിട്ട് നില്‍ക്കുകയായിരുന്നു ഞാന്‍. ഇപ്പോള്‍ ഓരോ സിനിമയിലും ഞാന്‍ പോലും അറിയാതെ ചെയ്ത കാര്യങ്ങള്‍ ലോകം മൊത്തം അറിഞ്ഞു,” സുരേഷ് കൃഷ്ണ പറയുന്നു.